twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ കരിയറിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രം! തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങി 25 വര്‍ഷം

    By Midhun Raj
    |

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഒരു കാലത്ത് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയെല്ലാം തുടര്‍ച്ചയായ വിജയ ചിത്രങ്ങളായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്.

    ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം! പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം: ഹരീഷ് പേരടി ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം! പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം: ഹരീഷ് പേരടി

    പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ചിത്രങ്ങളിലൂടെയാണ് ഈ കൂട്ടുകെട്ട് കൂടുതല്‍ തിളങ്ങിയിരുന്നത്. തേന്മാവിന്‍ കൊമ്പത്ത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത തേന്മാവിന്‍ കൊമ്പത്ത് പുറത്തിറങ്ങി 25 വര്‍ഷം ആവുകയാണ്.

    തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങി 25 വര്‍ഷം

    തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങി 25 വര്‍ഷം

    1994 മെയ് 13നായിരുന്നു മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. ശോഭന ലാലേട്ടന്റെ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മോഹന്‍ലാലും ശോഭനയും തന്നെയായിരുന്നു സിനിമയില്‍ കൂടുതല്‍ തിളങ്ങിനിന്നിരുന്നത്.

    സിനിമയിലെ കോമഡി രംഗങ്ങളെല്ലാം

    സിനിമയിലെ കോമഡി രംഗങ്ങളെല്ലാം

    തേന്മാവിന്‍ കൊമ്പത്തിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. മോഹന്‍ലാല്‍,ശോഭന,കുതിരവട്ടം പപ്പു തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സിനിമയിലെ സീന്‍ ടെലിവിഷന്‍ ചാനലുകളില്‍ എപ്പോഴും വരാറുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക്ക് കോമഡി സിനിമകളിലൊന്നായി കൂടിയാണ് തേന്മാവിന്‍ കൊമ്പത്ത് അറിയപ്പെടുന്നത്.

    പാട്ടുകളെല്ലാം തന്നെ ഹിറ്റ്

    പാട്ടുകളെല്ലാം തന്നെ ഹിറ്റ്

    പ്രസിദ്ധി ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍ ഗോപാലകൃഷ്ണനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. മോഹന്‍ലാലിനെയും ശോഭനയെയും കൂടാതെ നെടുമുടി വേണു, ശ്രീനിവാസന്‍,കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.

    തേന്മാവിന്‍ കൊമ്പത്തിലൂടെ കെവി ആനന്ദിന്

    തേന്മാവിന്‍ കൊമ്പത്തിലൂടെ കെവി ആനന്ദിന്

    ബേണി ഇഗ്‌നേഷ്യസ് ടീമായിരുന്നു തേന്മാവിന്‍ കൊമ്പത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനായ കെവി ആനന്ദാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. തേന്മാവിന്‍ കൊമ്പത്തിലൂടെ കെവി ആനന്ദിന് മികച്ച ചായാഗ്രാഹകനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. തേന്മാവിന്‍ കൊമ്പത്ത് തമിഴില്‍ മുത്തു എന്ന പേരില്‍ പിന്നീട് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. രജനീകാന്ത് നായകനായി ചിത്രം കെഎസ് രവികുമാറായിരുന്നു തമിഴില്‍ ഒരുക്കിയിരുന്നത്.

    മകനൊപ്പം എണ്‍പതാം വയസില്‍ അമ്മയുടെ പുഷ്അപ്പ്! മിലിന്ദ് സോമന്റെ വീഡിയോ വൈറല്‍! കാണൂമകനൊപ്പം എണ്‍പതാം വയസില്‍ അമ്മയുടെ പുഷ്അപ്പ്! മിലിന്ദ് സോമന്റെ വീഡിയോ വൈറല്‍! കാണൂ

    ആട് 2വിന് ശേഷം ജയസൂര്യയുടെ മരണമാസ് ഐറ്റം! തൃശ്ശൂര്‍ പൂരം പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്‌ആട് 2വിന് ശേഷം ജയസൂര്യയുടെ മരണമാസ് ഐറ്റം! തൃശ്ശൂര്‍ പൂരം പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്‌

    English summary
    mohanlal's thenmavin kombath movie 25 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X