»   » നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ മലയാള സിനിമയുടെ താരരാജാവായി വാഴ്ത്തപ്പെട്ടതിന് പിന്നില്‍ നിരവധി സിനിമകളുണ്ട്. എന്നാല്‍ അവയില്‍ പ്രധാനപ്പെട്ട സിനിമകള്‍ നരസിംഹം, ആറാം തമ്പുരാന്‍ എന്നിവയാണ്. ഇന്നും ലാലേട്ടന്റെ ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച ചിത്രങ്ങള്‍ സംവിധായകന്‍ ഷാഡി കൈലാസിന്റെ കൂട്ട്‌കെട്ടില്‍ പിറന്നവയായിരുന്നു.

പ്രമുഖ സിനിമാ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെയും കരളലിയും!!!

വീണ്ടും ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. മറ്റ് പല സിനിമകളുടെ തിരക്കുകളിലാണെങ്കിലും മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മാത്രമല്ല മുകേഷിനും പങ്കുണ്ടോ? ലക്ഷ്യം ഇതായിരുന്നു!!!

ചിത്രം 2018 ജനുവരി 26 ന് റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ആ ദിവസം സിനിമ റിലീസിനെത്തിക്കുന്നതിന് ഒരു കാരണമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ട്‌കെട്ട്

ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ പല സിനിമകളും ഹിറ്റായിരുന്നു. ഇന്നും തിയറ്ററുകളില്‍ ആ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ ഹൗസ് ഫുള്‍ ആയി തന്നെ ഓടും അത്രയധികം പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമകളായിരുന്നു അവ.

വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്ന നിരവധി സിനിമകള്‍ക്കൊപ്പമാണ് പുതിയ സിനിമയും.

ജനുവരി 26 ന് റിലീസ് ചെയ്യും

ചിത്രം 2018 ജനുവരി 26 ന് റിലീസ് ചെയ്യാന്‍ വേണ്ടിയാണ് തയ്യാറെടുക്കുന്നത്. ആ ദിവസം തന്നെ സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

18 വര്‍ഷം തികയുന്ന ദിവസമാണ്

2000 ജനുവരി 26 നായിരുന്നു നരസിംഹം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. 2018 ആവുമ്പോള്‍ ചിത്രം പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കുകകയാണ്. ആ ദിവസം തന്നെ പുതിയ ചിത്രം റിലീസിനെത്തിക്കണമെന്ന ആഗ്രഹത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ആന്റണി പെരുമ്പാവൂര്‍

നരസിംഹത്തിന്റെ നിര്‍മാതാവായിരുന്ന ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. ഒപ്പം രഞ്ജി പണിക്കരാണ് ചിത്രത്തിന് കഥയെഴുതുന്നതും.

നരസിംഹവുമായി സാമ്യമില്ല

ചിത്രത്തിന് നരസിംഹത്തിന്റെ കഥയുമായി ഒരു സാമ്യവുമില്ലെന്നാണ് ഷാജി കൈലാസ് പറയുന്നത്. വ്യത്യസ്തമായ മറ്റൊരു കഥയായിരിക്കും ചിത്രം പറയുക.

ചിത്രീകരണം വിദേശത്ത്

രാഷ്ട്രീയ കഥയുമായി എത്തുന്ന സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം വിദേശത്ത് നിന്നാണെന്നാണ് മറ്റൊരു പ്രത്യേകത.

ഓക്ടോബറില്‍ ആരംഭിക്കും

സിനിമയുടെ ചിത്രീകരണം 2017 ഓക്ടോബറില്‍ ആരംഭിക്കുമെന്നാണ് പറയുന്നത്. മോഹന്‍ലാലിന്റെ നായിക ആരാണെന്നുള്ള കാര്യം ഇനിയും തീരുമാനമായിട്ടില്ല.

English summary
Mohanlal-Shaji Kailas Project: Here Is An Exciting Update

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam