For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  59 ന്‍റെ നിറവില്‍ മോഹന്‍ലാല്‍!പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് എപ്പോഴെത്തുമെന്ന് ആരാധകരും!

  |

  മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് 59 തികഞ്ഞിരിക്കുകയാണ്. മെയ് 21 നാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. രേവതി നക്ഷത്രത്തില്‍ ഭൂജാതനായ താരത്തിന്‍റെ പിറന്നാളാണ് ചൊവ്വാഴ്ച. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല. കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

  മമ്മൂട്ടി അന്നേ ചോദിച്ചിരുന്നു! ആ വരവില്‍ ശ്രീനിയും സന്തോഷിച്ചുവെന്ന് പേളി മാണി! പോസ്റ്റ് വൈറല്‍!

  നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ സംവിധായകന്‍റെ വേഷമണിയുകയാണ് താനെന്ന് അദ്ദേഹം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അധികം വൈകാതെ തന്നെ അദ്ദേഹത്തില്‍ നിന്നും സിനിമ പ്രതീക്ഷിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രവുമായാണ് താനെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹം, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബറോസിലേക്ക് കടക്കുക. ഇതിന് ശേഷം ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്തേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായെക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിന്‍റെ നടനവിസ്മയത്തിന് ഫില്‍മിബീറ്റും പിറന്നാളാശംസ നേരുന്നു. മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  കംപ്ലീറ്റ് ആക്ടറിന് 59

  കംപ്ലീറ്റ് ആക്ടറിന് 59

  വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി മലയാള സിനിമയുടെ സ്വന്തം താരരാജാവായി മാറിയ നടന്‍. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖമാണ് മോഹന്‍ലാലിന്റേതെന്ന് പറയുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ആ താരം സ്‌ക്രീനില്‍ കരഞ്ഞപ്പോള്‍ പ്രേക്ഷകരും കൂടെക്കരയുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധിയും നിസ്സഹായവസ്ഥയുമൊക്കെ ആരാധകരെയും ബാധിക്കാറുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. മെയ് 21ന് അദ്ദേഹം 59 ലേക്ക് കടന്നിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ശരിക്കും ഇന്ന് അദ്ദേഹത്തിന്റെ ദിവസമാണ്.

  തിരനോട്ടത്തിലൂടെ തിരശ്ശീലയിലേക്ക്

  തിരനോട്ടത്തിലൂടെ തിരശ്ശീലയിലേക്ക്

  കൗമാരകാലം മുതല്‍ത്തന്നെ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു മോഹന്‍ലാലിന്. തിരനോട്ടം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നം കാരണം ചിത്രം വെളിച്ചം കണ്ടില്ല. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടപ്പോള്‍ ആ പരിപാടിക്ക് തിരനോട്ടം എന്ന പേരായിരുന്നു നല്‍കിയത്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെ മുഖം വെള്ളിത്തിരയില്‍ തെളിഞ്ഞു കണ്ടത്. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

  വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക്

  വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക്

  ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാനരേന്ദ്രന്‍, ഇതായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഡയലോഗ്. വില്ലനായി തുടക്കം കുറിച്ച താരം പിന്നീട് നായകനിലേക്കും മലയാള സിനിമയെ ഒന്നടങ്കം കൈയ്യിലൊതുക്കാന്‍ കെല്‍പ്പുള്ള താരവുമായി മാറുകയായിരുന്നു.നടനവിസ്മയമായി ഇന്നും അദ്ദേഹം സിനിമയില്‍ സജീവമാണെന്ന് മാത്രമല്ല അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും മലയാളിക്ക് കഴിയില്ല.

  4 പതിറ്റാണ്ട് പിന്നിടുന്ന സിനിമാജീവിതം

  4 പതിറ്റാണ്ട് പിന്നിടുന്ന സിനിമാജീവിതം

  39 വര്‍ഷമായി മോഹന്‍ലാല്‍ സിനിമയിലെത്തിയിട്ട്. മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യണമെന്നാഗ്രഹിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ വിരളമാണ്. മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന മനുഷ്യന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് കഥാപാത്രമായി മാറുന്ന അദ്ദേഹത്തെക്കുറിച്ച് പലരും വാചാലരായിട്ടുണ്ട്.

  അഭിനയിച്ച ചിത്രങ്ങള്‍

  അഭിനയിച്ച ചിത്രങ്ങള്‍

  മോഹന്‍ലാല്‍ ഇതുവരെ എത്ര സിനിമയിലഭിനയിച്ചുവെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിനുത്തരം നല്‍കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരാധകര്‍ പോലും ഇക്കാര്യത്തില്‍ ഉത്തരംമുട്ടിപ്പോവും. ഏകദേശം 332 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചതെന്നാണ് ചിലരുടെ കണ്ടെത്തല്‍. കൃത്യമായ കണക്കല്ല ഇത്.

  ഭാഷ ഒരു തടസ്സമല്ല

  ഭാഷ ഒരു തടസ്സമല്ല

  അഭിനേതാവെന്ന നിലയില്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം ഭാഷ ഒരു തടസ്സമായി വരാറില്ല. മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ അദ്ദേഹം സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുള്ളത്.

  അവാര്‍ഡിലും മുന്നില്‍

  അവാര്‍ഡിലും മുന്നില്‍

  ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. 5 തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. 10 തവണ സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പുരസ്‌കാരത്തിന്റെ കാര്യത്തിലും താരം പുറകിലല്ല.

  ഏത് കഥാപാത്രമായാലും

  ഏത് കഥാപാത്രമായാലും

  ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമാണ്. നിരവധി സംവിധായകര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭരതം, കിരീടം, വിയറ്റനാം കോളനി, ഉസ്താദ്, ദൃശ്യം, പുലിമുരുകന്‍, ഒപ്പം, നീരാളി ഇപ്പോള്‍ ഇട്ടിമാണഇയിലെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം.

   ആരാധകരെ പരിഗണിക്കുന്നു

  ആരാധകരെ പരിഗണിക്കുന്നു

  നടനെ താരമാക്കുന്നത് ആരാധകരാണ്. ശക്തമായ ആരാധകപിന്തുണയാണ് പല താരങ്ങളെയും മുന്നോട്ട് നയിക്കുന്നത്. അക്കാര്യത്തിലും മോഹന്‍ലാല്‍ ഭാഗ്യവാനാണ്. ആരാധകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ച് താരത്തിന് കൃത്യമായി അറിയാം. അത് മനസ്സിലാക്കിയാണ് അദ്ദേഹം മുന്നേറുന്നതും.

  നോക്കിലും വാക്കിലും സിനിമ

  നോക്കിലും വാക്കിലും സിനിമ

  മോഹന്‍ലാലിന്റെ പല മാനറിസങ്ങളും പിന്നീട് തരംഗമായി മാറിയിട്ടുണ്ട്. സ്ഫടികവും ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭവുമൊക്കെ ഇതിന് ഉത്തമ ഉദാഹരണമാണ്. ലേറ്റസ്റ്റ് ചിത്രമായ ഒടിയന്‍ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയിരുന്നു. ഒടിയന്‍ സിനിമയ്ക്കായി അദ്ദേഹം നടത്തിയ ശാരീരിക തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

   സോഷ്യല്‍ മീഡിയയില്‍ സജീവം

  സോഷ്യല്‍ മീഡിയയില്‍ സജീവം

  സിനിമയെക്കുറിച്ചുള്ള പ്രചാരണത്തിനായി പലരും ശക്തമായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താറുണ്ട്. പ്രഖ്യാപനം മുതല്‍ത്തന്നെ പല ചിത്രങ്ങളും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മോഹന്‍ലാലും ഇതില്‍ നിന്നും വിഭിന്നനല്ല. സിനിമാപ്രഖ്യാപനവും ഫസ്റ്റ് ലുക്കും ടീസറും ട്രെയിലറുമൊക്കെ പുറത്തുവിടുന്നത് ഫേസ്ബുക്കിലൂടെയാണ്.

  അഭിനേതാവ് മാത്രമല്ല

  അഭിനേതാവ് മാത്രമല്ല

  നല്ലൊരു നടന്‍ മാത്രമല്ല ഗായകനും നര്‍ത്തകനും കൂടിയാണ് അദ്ദേഹം. ആക്ഷനായാലും അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. കമലദളവും വാനപ്രസ്ഥവുമൊക്കെ ഇതിനുത്തമ ഉദാഹരണമാണ്. നിരവധി സിനിമകള്‍ക്കായി അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളില്‍ അദ്ദേഹം പാടാറുണ്ട്. അടുത്തിടെ അദ്ദേഹം ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

   100 കോടിയും 200 കോടിയും

  100 കോടിയും 200 കോടിയും

  മലയാള സിനിമയ്ക്ക് നൂറുകോടി കലക്ഷന്‍ കേട്ടുപരിചയം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെ മോഹന്‍ലാല്‍ ആ നേട്ടത്തെ മലയാളിക്ക് പരിചയപ്പെടുത്തി. അതുവരെയുള്ള സിനിമാചരിത്രത്തെ മാറ്റി മറിക്കുകയായിരുന്നു അദ്ദേഹം. ടോമിച്ചന്‍ മുളകുംപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഇതിന് പിന്നാലെയായി 200 കോടി നേട്ടവും മലയാളത്തിലേക്കെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലൂടെയായിരുന്നു 200 കോടി നേട്ടം സ്വന്തമാക്കിയത്.

  ലൂസിഫറിലൂടെ ശക്തമായ തിരിച്ചുവരവ്

  ലൂസിഫറിലൂടെ ശക്തമായ തിരിച്ചുവരവ്

  നാളുകള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെ കാണാനായതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. മുണ്ടുടുത്ത് മീശ പിരിച്ച് മാസ്സ് ഡയലോഗുമായെത്തിയ താരത്തെ കണ്ടപ്പോള്‍ ബോക്സോഫീസും കിടുങ്ങിയിരുന്നു. നിലവിലെ സകല റെക്കോര്‍ഡുകളും തിരുത്തിയെന്ന് മാത്രമല്ല പുതുതായി പല നേട്ടങ്ങളും സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്.

  മലയാളത്തിന്റെ നടനവിസ്മയം ലാലേട്ടന് ജന്മദിനാശംസകൾ | filmibeat Malayalam
  രണ്ടാം ഭാഗം പ്രഖ്യാപിച്ചേക്കും?

  രണ്ടാം ഭാഗം പ്രഖ്യാപിച്ചേക്കും?

  മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായെക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഒന്നാം ഭാഗത്തില്‍ ഒതുങ്ങുന്ന ചിത്രമല്ല ഇതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ച് ഗഹനമായി ആലോചിക്കേണ്ടതുണ്ടെന്നും അഭിനയ ജീവിതത്തില്‍ നിന്നും വലിയ ബ്രേക്ക് ആവശ്യമായി വരുമെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ലൂസിഫര്‍ രണ്ട് മാത്രമല്ല മറ്റനേകം പ്രഖ്യാപനങ്ങളും പിറന്നാള്‍ ദിനത്തില്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  ആശംസാപ്രവാഹമാണ്

  മോഹന്‍ലാലിന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. രമേഷ് പിഷാരടിയുടെ ആശംസ കാണൂ.

  മാളവിക മേനോന്‍റെ പോസ്റ്റ്

  മോഹന്‍ലാലിന് ആശംസ നേര്‍ന്ന് മാളവിക മേനോന്‍.

  കലാഭവന്‍ ഹനീഫിന്‍റെ ആശംസ

  കലാഭവന്‍ ഹനീഫിന്‍രെ പോസ്റ്റ് കാണാം.

  രചനയുടെ പോസ്റ്റ്

  ആശംസയുമായി രചന നാരായണന്‍കുട്ടി

  പീറ്റര്‍ ഹെയ്‌ന്റെ പോസ്റ്റ്

  ആശംസയുമായി പീറ്റര്‍ ഹെയ്ന്‍

  അജു വര്‍ഗീസും മറന്നിട്ടില്ല

  അജു വര്‍ഗീസിന്റെ പോസ്റ്റ്‌

  നന്ദി പറഞ്ഞ് പൃഥ്വിരാജ്

  ലൂസിഫര്‍ സന്തോഷവും പിറന്നാളാശംസയും, പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം.

  നിവിന്‍ പോളിയുടെ പോസ്റ്റ്

  മോഹന്‍ലാലിന് ആശംസ നേര്‍ന്ന് നിവിന്‍ പോളി.

  ഒരേയൊരു ലാലേട്ടന്, ഒരായിരം ജന്മദിനാശംസകൾ

  വി എ ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് കാണാം.

  English summary
  Happy birthday to Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X