»   »  'കിരീട'ത്തിന് ശേഷം കീരിക്കാടന് സംഭവിച്ചത്? മോഹന്‍ലാല്‍ കുത്തിക്കൊന്ന ആ വില്ലന്‍ എവിടെ?

'കിരീട'ത്തിന് ശേഷം കീരിക്കാടന് സംഭവിച്ചത്? മോഹന്‍ലാല്‍ കുത്തിക്കൊന്ന ആ വില്ലന്‍ എവിടെ?

Written By:
Subscribe to Filmibeat Malayalam

കത്തി താഴെയിടടാ മോനേ, നിന്റെ അച്ഛനാടാ പറയുന്നത്, ഈ ഡയലോഗ് ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നുണ്ട്. പല സന്ദദര്‍ഭങ്ങളിലും നമ്മളില്‍ പലരും ഈ സംഭാഷണം ആവര്‍ത്തിക്കാറുണ്ട്. കിരീടത്തിലെ വളരെ പ്രശസ്തമായ ഡയലോഗാണിത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിലൊന്ന് കൂടിയാണിത്. മോഹന്‍ലാലും തിലകനും കവിയൂര്‍ പൊന്നമ്മയും പാര്‍വതിയും മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?


സേതുമാധവനെന്ന കഥാപാത്രമായി മോഹന്‍ലാല്‍ ശരിക്കും ജീവിക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് കീരിക്കാടന്‍ ജോസെന്ന വില്ലന്‍ സിനിമയില്‍ അരങ്ങേറിയത്. എന്‍ഫോഴ്‌സ്‌മെന്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. കരിയറിലെ എക്കാലത്തെയും മികച്ച സിനിമയായി കിരീടം മാറിയെങ്കിലും പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചു, സിനിമ അദ്ദേഹത്തെ കൈവിട്ടതാണോ അതോ അദ്ദേഹം വേണ്ടെന്ന് വെച്ചതാണോ, ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കൊക്കെ അദ്ദേഹം അടുത്തിടെ ഉത്തരം നല്‍കിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.


Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!


ആരാണ് മോഹന്‍രാജ്?

മോഹന്‍രാജ് എന്ന പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിന്‍രെ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞാല്‍ നിമിഷനേരം കൊണ്ട് ആളെ മനസ്സിലാവും. കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ അത്ര പെട്ടെന്നൊന്നും മലയാളിക്ക് മറക്കാനാവില്ലല്ലോ. മലയാള സിനിമയിലെ മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു അത്. കിരീടത്തിന് പുറമെ ചെങ്കോലിലും അദ്ദേഹം വില്ലനായി എത്തിയിരുന്നു.


ജോലിക്കിടയിലെ അഭിനയം

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് മോഹന്‍രാജ് സിനിമയില്‍ ്ഭിനയിച്ച് തുടങ്ങിയത്. തെലുങ്കിലും തമിഴിലും അഭിനയിച്ച് കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തിയത്. അവസാന നിമിഷമാണ് അദ്ദേഹം കിരീടം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. പ്രദീപ് ശക്തി എന്ന താരമായിരുന്നു കീരിക്കാടനായി വേഷമിടേണ്ടിയിരുന്നത്. അവസാന നിമിഷമാണ് ആ കഥാപാത്രത്തെ മോഹന്‍രാജിന്‍രെ കൈയ്യിലേക്ക് കിട്ടിയത്. അങ്ങേയറ്റം മനോഹരമായാണ് അദ്ദേഹം അത് ചെയ്തത്.


മുന്‍നിര വില്ലന്‍മാരില്‍ ഒരാളായി

മലയാള സിനിമയിലെ വില്ലന്‍ നടന്‍മാരില്‍ സുപ്രധാന സ്ഥാനമാണ് മോഹന്‍രാജിനുള്ളത്. വില്ലനായി അരങ്ങേറിയതിന് ശേഷം ഒരുപിടി സിനിമകളായിരുന്നു അദ്ദേഹത്തിനെ തേടിയെത്തിയത്. അക്കാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും വില്ലനായി നിറഞ്ഞു നിന്നിരുന്നു അദ്ദേഹം. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് അദ്ദേഹം സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി.


അവസരങ്ങളുടെ അഭാവം

തൊണ്ണൂറുകളില്‍ നിറഞ്ഞുനിന്നിരുന്ന വില്ലന് 2000 പിന്നിട്ടതോടെ വേണ്ടത്ര കഥാപാത്രങ്ങള്‍ ലഭിക്കാതെയായി. അതോടെ അദ്ദേഹം സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അവസരത്തിന്‍രെ അഭാവമായിരുന്നു അതിന് കാരണമായത്. തന്നെയുമല്ല മലയാല സിനിമയുടെ രീതികളും കഥയും മാറി മറിഞ്ഞപ്പോള്‍ ന്യൂജന്‍ സിനിമകളിലൊന്നും വില്ലന്‍മാരെ ആവശ്യമില്ലാത്ത സ്ഥിതിയായി. കൊമേഡിയനായ വില്ലനെയായിരുന്നു പലര്‍ക്കും ആവശ്യം.


ജോലിയും പോയി

അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെയായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്. കലാജീവിതവും ജോലിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതെ കൊണ്ടുപോയിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് അതൊരു പരാതിയായി ഉയര്‍ന്നുവന്നു. ഇതോടെ ജോലിയില്‍ നിന്നും ലീവെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ പ്രവേശിച്ചുവെങ്കിലും അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ലഭിച്ചത്. പിന്നീട് മൂന്ന് വര്‍ഷം മുന്‍പ് ജോലി രാജി വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.


തിരിച്ചുവരവിന് ശ്രമിച്ചിരുന്നു

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അത്ര നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. മികച്ച അവസരങ്ങള്‍ തേടിയെത്തിയാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്ന് മോഹന്‍രാജ് വ്യക്തമാക്കിയിട്ടുണ്ട്.


മുള്‍ക്കിരീടത്തില്‍ നിന്നും കിരീടത്തിലേക്ക്

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് സിബി മലയില്‍-ലോഹിതദാസ്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന സിനിമയാണ് കിരീടം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് ആദ്യം ലോഹിതദാസ് മുള്‍ക്കിരീടം എന്ന പേരായിരുന്നു നല്‍കിയത്. എന്നാല്‍ ആ പേരില്‍ ഒരു നെഗറ്റീവ് ഫീലുള്ളതിനാല്‍ കിരീടം എന്നാക്കുകയായിരുന്നു.


English summary
Mohanraj about Kireedam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X