»   » 300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മറ്റ് ഇന്റസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ കുറച്ചുകൂടെ കലാമൂല്യമുള്ള സിനിമകള്‍ ലഭിച്ചിട്ടുണ്ട്. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ അവസാനത്തിനുമിടയില്‍ സംഭവിച്ച ചില മികച്ച ചിത്രങ്ങള്‍. ചിരിക്കാനും ചിന്തിക്കാനും വകയുള്ള കുടുംബ ചിത്രങ്ങള്‍. അതായിരുന്നു മലയാളത്തിന്റെ സുവര്‍ണകാലം എന്ന് നിസംശയം പറയാന്‍ സാധിക്കും.

  അഭിനയ, സംവിധാന മികവുകൊണ്ട് മാത്രമാണ് അത്തരം ചിത്രങ്ങള്‍ ഇന്നും മലയാളി മനസ്സില്‍ 'എവര്‍ഗ്രീനായി' തന്നെ കുടിയിരിക്കുന്നത്. ഇപ്പോഴുള്ള ചിത്രങ്ങള്‍ കൂടിപ്പോയാല്‍ 150 ദിവസം ഓടുമായിരിക്കും, അതുമല്ലെങ്കില്‍ 200. അതിനുമപ്പുറം ഒരു ചിത്രത്തിന് തിയേറ്ററില്‍ ആയുസുണ്ടോ എന്നത് സന്ദേഹം. ഇവിടെയിതാ മുന്നൂറ് ദിവസങ്ങളില്‍ കൂടുതല്‍ ഓടിയ ചില മലയാള സിനിമകള്‍...


  300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

  ഇന്നും ഈ സിനിമ ടിവിയില്‍ വന്നാല്‍ ആദ്യം കാണുന്ന അതേ ആവേശത്തോടെ മലയാളികള്‍ക്ക് കണ്ടിരിക്കാന്‍ കഴിയുന്നു. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമൊരു ഹാസ്യ കുടുംബ ചിത്രം. എന്‍ എന്‍ പിള്ള, തിലകന്‍, മുകേഷ്, കനക, ഇന്നസെന്റ്, ജഗദീഷ്, ഫിലോമിന അങ്ങനെ ഒത്തിരി താരങ്ങള്‍ ചിത്രത്തില്‍ അസാധ്യാഭിനയം കാഴ്ചവച്ചു. തെലുങ്കില്‍ പെദ്ദരികം, കന്നടയില്‍ പാണ്ഡവരു, ഹിന്ദിയില്‍ ഹുല്‍ചുല്‍ എന്നീ പേരുകളിലും സിനിമ റീമേക്ക് ചെയ്യപ്പെട്ടു. 404 ദിവസങ്ങളാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഈ റെക്കോഡ് ബേധിക്കാന്‍ ഇതുവരെ ഒരു മലയാള സിനിമയ്ക്കും സാധിച്ചിട്ടില്ല.


  300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

  തുടക്കത്തില്‍ ഒരുപാട് ചിരിപ്പിച്ച് ഒടുക്കം ഒരു വിരഹത്തിന്റെ വേദന തന്ന് അവസാനിപ്പിച്ച പ്രിയദര്‍ശന്‍ ചിത്രം. സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റാണ്. മോഹന്‍ലാലും രഞ്ജിനിയും നെടുമുടി വേണുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പിന്നീട് തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. 1998 ല്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസങ്ങളാണ് തിയേറ്ററില്‍ കളിച്ചത്


  300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

  പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ മറ്റൊരു മികച്ച ചിത്രം. അമേരിക്കന്‍ റൊമാന്റി കോമഡി ചിത്രമായ റോമന്‍ ഹോളിഡേയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പ്രിയന്‍ 1991 ല്‍ ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. 365 ദിവസങ്ങള്‍ കേരളത്തിലെ പല തിയേറ്ററുകളിലും പ്രദര്‍ശിപ്പിച്ച ചിത്രം


  300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

  ചേകവ വാര്യരുടെ കഥയെ ആസ്പദമാക്കി 1989 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം ഒരേ സമയം ക്രിട്ടക്കല്‍ - കൊമേര്‍ഷ്യല്‍ വിജയം നേടി. ചിത്രത്തിന് അന്നത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ മികച്ച മൂന്ന് ചിത്രങ്ങളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ എന്ന റിപ്പോര്‍ട്ടുകളുണ്ട്. 300 ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്


  300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

  ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. 300 ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്


  300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

  അഞ്ച് സഹോദരിമാരെ സ്‌നേഹിയ്ക്കുന്ന ഒരു സഹോദരന്റെ കഥയാണ് സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്‌ലര്‍. മമ്മൂട്ടിയുടെ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ജഗദീഷ്, ശോഭന, സായികുമാര്‍, വാണി വിശ്വനാഥ്, സോമന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തി. 1996 ല്‍ റിലീസ് ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 300 ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.


  English summary
  The Malayalam film industry has seen many good movies. These movies were not only well appreciated by the audience, but by critics as well. Some movies have also created history with their long run at the theatres. Here's a list of Malayalam films that ran for more than 300 days

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more