For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതി ആയതുകൊണ്ട് നാട്ടുകാര്‍ ഒന്നും ചെയ്തില്ല, ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌

  |

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ജഗതി ശ്രീകുമാര്‍ സിനിമകളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി കോമഡി ചിത്രങ്ങള്‍ ജഗതിയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം സിനിമകള്‍ക്കായി ജഗതിയുടെ ഡേറ്റിനായി കാത്തിരുന്ന നിര്‍മ്മാതാക്കളും സംവിധായകരും ഏറെയാണ്. ജഗതി ശ്രീകുമാറിന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ജൂനിയര്‍ മാന്‍ഡ്രേക്ക്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ അലി അക്ബറിന്‌റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്.

  ഗ്ലാമറസ് ലുക്കില്‍ പരിണീതിയുടെ കിടിലന്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ്

  ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ സിനിമയില്‍ ജഗതിക്കൊപ്പം ജഗദീഷ്, രാജന്‍ പി ദേവ്, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. 1997ല്‍ ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലെന്നാണ് ജൂനിയര്‍ മാന്‍ഡ്രേക്ക്.

  ജഗതിയുടെ കോമഡി രംഗങ്ങള്‍ തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്. അതേസമയം ജൂനിയര്‍ മാന്‍ഡ്രേക്കില്‍ റോഡിന്റെ നടുവില്‍ പാ വിരിച്ച് കിടക്കുന്ന ജഗതിയുടെ രംഗവും പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. ഈ രംഗം ചിത്രീകരിച്ച സമയത്തെ മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് മനസുതുറന്നത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്‌റെ മുന്‍പില്‍ വെച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് നിര്‍മ്മാതാവ് പറയുന്നു.

  രസകരമായിട്ടുളള നിമിഷങ്ങളാണ് ഷൂട്ടിംഗിന്റെ ഉടനീളം ഉണ്ടായത്. ഉച്ചയ്ക്ക് ആ രംഗം ഷൂട്ട് ചെയ്യണമെന്നാണ് വിചാരിച്ചത്. എന്നാല്‍ മറ്റ് രംഗങ്ങള്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും വൈകുന്നേരം അഞ്ച് മണിയായി. പിറ്റദിവസം ജഗതിക്ക് മറ്റൊരു സിനിമയ്ക്ക് പോകേണ്ടതുകൊണ്ട് അന്ന് തന്നെ എടുക്കണമായിരുന്നു. വണ്ടി ബ്ലോക്ക് ചെയ്യാന്‍ ഒരു പോലീസുകാരനോട് പറഞ്ഞ് ഏര്‍പ്പാടാക്കിയിരുന്നു, മമ്മി സെഞ്ച്വറി പറയുന്നു.

  അവിടെ ചെന്നപ്പോള്‍ ഒരു രക്ഷയും ഇല്ലാര്‍ന്നു. വണ്ടിക്കാരൊന്നും നിര്‍ത്തുന്നില്ല. അത്രയ്ക്ക് തിരക്കാണ്. അങ്ങനെ ജഗതി തന്നെ പറയുകയാണ്; ഞാന്‍ ഈ പായയുമായി പോയിട്ട് റോഡിന് നടുവില്‍ അങ്ങ് കിടക്കാം. അലി ക്യാമറ എവിടെയാണെന്ന് വെച്ചാല്‍ വെച്ചോളൂ എന്ന്. ആദ്യം ലോംഗ് ഷോട്ട് ഒകെ എടുക്കാം. അതിന് ശേഷം വേറെ എവിടെ വെച്ചെങ്കിലും നമുക്ക് ക്ലോസ് ഷോട്ടുകള്‍ എടുക്കാം എന്ന് ജഗതി പറഞ്ഞു.

  അങ്ങനെ ഒരു ബാങ്കിന്‌റെ മുകളിലാണ് ക്യാമറ വെച്ചത്. അമ്പിളി ചേട്ടന്‍ ആ ക്യാമറയുടെ സജഷനില്‍ നിന്ന് നേരെ ചെന്ന് റോഡിന് നടുവില്‍ കിടന്നു. ആളുകള്‍ വണ്ടി നിര്‍ത്തി ഹോണ്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് കിടക്കുന്നത് എന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ആ സമയത്ത് പോലീസുകാരന്‍ ഓടിച്ചെന്ന് ജഗതിയെ പിടിച്ച് എഴുന്നേല്‍പ്പിക്കണം, അതാണ് രംഗം.

  പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങേണ്ട ചിത്രമായിരുന്നു അത്, മമ്മൂട്ടി എത്തിയത് ഇങ്ങനെ

  അണ്ണാന്‍ കുഞ്ഞിനൊപ്പം കളിച്ച് ജഗതി | FilmiBeat Malayalam

  ജഗതിയും പോലീസുകാരനും ഷൂട്ടിംഗിന് മുന്‍പ് ഡയലോഗുകള്‍ തമ്മില്‍ പറഞ്ഞ് പഠിച്ചിരുന്നു. അങ്ങനെ അവസാനം ജഗതിയെ പോലീസ് വന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ടുപോവുന്നു. പിന്നെ അവിടെയുളള ഒരു ഇടറോഡില്‍ വെച്ചാണ് ആ സീനിന്റെ ക്ലോസ് ഷോട്ടുകള്‍ എടുത്തത്. വണ്ടിക്കാര്‍ക്ക് ആദ്യം റോഡില്‍ കിടക്കുന്നത് ആരാണെന്ന് മനസിലായില്ല. പിന്നെയാണ് ജഗതിയെ തിരിച്ചറിഞ്ഞത്. ആളെ മനസിലായതോടെ ആരും തിരക്കുകൂട്ടിയില്ല. ഷൂട്ടിംഗ് നടക്കുന്നത് നോക്കിനിന്നു, മമ്മി സെഞ്ച്വറി അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

  സാമന്ത-നാഗചൈതന്യ ഡിവോഴ്‌സ് അഭ്യൂഹങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയെ ഞെട്ടിച്ച വിവാഹ മോചനങ്ങള്‍

  English summary
  mummy century reveals peoples reaction while shooting jagathy's Junior Mandrake scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X