twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദനത്തിന് ശേഷം നല്ല സിനിമകൾ ലഭിച്ചില്ല, കാരണം ചിലപ്പോൾ ഇതാകും, വെളിപ്പെടുത്തി അരവിന്ദ്

    |

    ഗുരുവായൂരപ്പനെ വിളിക്കുന്ന എല്ലാ മലയാളികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് നടൻ അരവിന്ദിന്റെ മുഖമാണ്. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അരവിന്ദിനെ നന്ദനത്തിലെ ഉണ്ണികൃഷ്ണനായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

    ഗ്ലാമറസ് ലുക്കിൽ പൃഥ്വിരാജന്റെ നായിക, ചിത്രം വൈറലാകുന്നു

    നൃത്തത്തിൽ നിന്നാണ് നടൻ സിനിമയിൽ എത്തിയത്. തമിഴിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും ഏറ്റവും ആദ്യം പുറത്തിറങ്ങിയത് നന്ദനമായിരുന്നു.ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിട്ടായിരുന്നു അരവിന്ദ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തതിന് ശേഷമാണ് ക്യമാറയ്ക്ക് മുന്നിൽ എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് നടനെ മലയാള സിനിമയിൽ അധികം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മലയാളത്തിൽ അവസരം  ലഭിക്കുന്നില്ല

    ഇരുപത് ഇരുപത്തിരണ്ട് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്. യാതൊരു സിനിമാ പശ്ചാത്തലവും കൂടാതെയാണ് ഇവിടെ വന്നത്. ഞാനൊരു വലിയ താരത്തിന്റെയോ നിര്‍മാതാവിന്റെയോ സംവിധായകന്റെയോ മകനോ ഒന്നുമല്ല. ഒരു ചിത്രം ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടണം. അല്ലെങ്കില്‍ അത് വേണ്ടെന്ന് വയ്ക്കണം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങള്‍ എനിക്ക് മലയാളത്തില്‍ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തില്‍ അങ്ങനെ വലിയ ബന്ധങ്ങള്‍ ഒന്നും തന്നെയില്ല. നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെന്ന് നടൻ പറയുന്നു.

    ചാൻസ്  ചോദിക്കാറില്ല

    എനിക്ക് അമ്മയില്‍ അംഗത്വമുണ്ട്. പക്ഷേ ഞാന്‍ ആരോടും അങ്ങോട്ട് പോയി ചാന്‍സ് ചോദിക്കാറില്ല. അതിനുള്ള എക്‌സ്പീരിയന്‍സ് എനിക്കില്ല. ഇപ്പോള്‍ ഉള്ളവരെല്ലാം പുതിയ ആള്‍ക്കാരാണ്. അവരുടെ അടുത്ത ചാന്‍സിനായി ചെല്ലുമ്പോള്‍ ഞാന്‍ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ. അതുപോലെ തന്നെ നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെ തന്നെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തില്‍ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

    ഒരുപാട് കേട്ട ചോദ്യം

    ഇത്രയേറെ ചിത്രങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ട് ശ്രദ്ധ നേടിയില്ല എന്ന ചോദ്യം ഒരുപാട് നേരിട്ടിട്ടുണ്ട്. നമുക്കുള്ളത് നമ്മളെ തേടി വരും. ദൈവത്തിന് എന്നോട് കരുണയുണ്ടെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതിന് വലിയൊരു ഉദാഹരണമാണ് ഈ കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ മുന്നോട്ടെന്ത് എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് ജോലിയുണ്ടായിരുന്നു. ആ സമയം ഞാനൊരു പരമ്പരയില്‍ അഭിനയിക്കുകയായിരുന്നു. അതൊക്കെ അനുഗ്രഹമല്ലേ. സമയം എന്നൊന്നുണ്ടല്ലോ. കാത്തിരിക്കണം.

    പുതിയ ചോദ്യം

    ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടാണ് അരവിന്ദിൻരെ പുതിയ ചിത്രം. അതിലെ കഥാപാത്രം സസ്പെന്‍സാണ്. . അതുപോലെ ഗായകൻ എസ്പിബിയുടെ മകന്‍ എസ്പി ചരണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസിലും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഒരു പ്രതിനായക വേഷമാണ്. കൂടാതെ ഫൈറ്റ് മാസ്റ്റര്‍ സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതില്‍ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക.

    Read more about: aravind nandanam
    English summary
    Nandanam Movie Actor Aravind Akash About his Malayalam Movie break,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X