For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലോചനകളൊക്കെ തുടങ്ങി, ഉടന്‍ തന്നെ അത് നടക്കും, വിവാഹത്തെക്കുറിച്ചുള്ള മൗനത്തിന് വിരാമമിട്ട് നന്ദിനി!

  |

  തെന്നിന്ത്യന്‍ താരമായ കൗസല്യയെ അറിയാത്ത പ്രേക്ഷകരുണ്ടോ, നന്ദിനി എന്ന പേരിലാണ് ഈ താരം മലയാളത്തിലേക്ക് എത്തിയത്. കന്നഡയിലും തമിഴിലും തിളങ്ങി നിന്നിരുന്ന സമയത്താണ് താരം മലയാള സിനിമയിലും അരങ്ങേറിയത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19ലൂടെയാണ് താരം തുടക്കം കുറിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളുടെ നായികയായി ശക്തമായ പ്രകടനമാണ് താരം കാഴ്ച വെച്ചത്.

  മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജു വാര്യര്‍ നല്‍കിയ മറുപടി, കാണൂ!

  ലേലം, അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദരപുരുഷന്‍, ശിവം, തുടങ്ങിയ ചിത്രങ്ങളിലെ നന്ദിനിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്തുനിന്നാണ് താരം സിനിമയിലേക്കെത്തിയത്. സിനിമയില്‍ തുടരുമ്പോള്‍ തന്നെ താരത്തോട് വിവാഹത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. കൃത്യമായ മറുപടി തരാതെ താരം ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  Arya: പരിണയ വഴിയില്‍ ആര്യ കൈവിട്ട സീതാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നറിയാമോ? കാണൂ!

  വിവാഹാലോചനകള്‍ തുടങ്ങി

  വിവാഹാലോചനകള്‍ തുടങ്ങി

  സിനിമയും സീരിയലുമൊക്കയായി ആകെ തിരക്കിലായിരുന്നു താരം. ഇതിനിടയില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും നന്ദിനി കൃത്യമായി ഒഴിഞ്ഞു മാറിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആലോചനകള്‍ തുടങ്ങിയെന്നും ഉടന്‍ തന്നെ വിവാഹം നടന്നേക്കാമെന്ന സൂചനയും താരം നല്‍കിയിട്ടുണ്ട്.

  ജീവിത പങ്കാളിയെക്കുറിച്ച്

  ജീവിത പങ്കാളിയെക്കുറിച്ച്

  വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ പങ്കാളി എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇതായിരുന്നു. തന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളായിരിക്കണം പങ്കാളിയായി എത്തേണ്ടത്. അത്തരത്തിലൊരാളെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും നന്ദിനി പറയുന്നു.

  ശക്തമായ തിരിച്ചുവരവ്

  ശക്തമായ തിരിച്ചുവരവ്

  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് നന്ദിനി സിനിമയിലേക്ക് തിരിച്ചെത്തിയത്. പ്രേക്ഷകര്‍ കാത്തിരുന്നൊരു തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷമുള്ള താരത്തിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ലേലത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. രണ്ടാം ഭാഗത്തില്‍ താരം ഉണ്ടാവുമോയെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.

  രണ്ടാം ഭാഗത്തില്‍ അഭിനയിച്ചേക്കും

  രണ്ടാം ഭാഗത്തില്‍ അഭിനയിച്ചേക്കും

  സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ലേലം. രണ്‍ജി പണിക്കര്‍ ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ്. നന്ദിനിയായിരുന്നു നായികയായി എത്തിയത്. ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. 18 വര്‍ഷത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സുരേഷ് ഗോപിയും നന്ദിനിയും രണ്‍ജി പണിക്കറും സിനിമയിലുണ്ട്.

  മോഹന്‍ലാലിനൊപ്പം

  മോഹന്‍ലാലിനൊപ്പം

  അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് നന്ദിനിയായിരുന്നു. പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സാഗര്‍ കോട്ടപ്പുറവും പ്രിയദര്‍ശിനിയും തമ്മിലുള്ള ഏറ്റുമുട്ടലുകളും തര്‍ക്കവുമൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. കമലായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

  തച്ചിലേടത്ത് ചുണ്ടനില്‍ മമ്മൂട്ടിക്കൊപ്പം

  തച്ചിലേടത്ത് ചുണ്ടനില്‍ മമ്മൂട്ടിക്കൊപ്പം

  ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത തച്ചിലേടത്ത് ചുണ്ടനിലൂടെയാണ് നന്ദിനി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. വള്ളംകളി പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോഴും ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.

  സുരേഷ് ഗോപിയുടെയും നായികയായി

  സുരേഷ് ഗോപിയുടെയും നായികയായി

  ലേലം, സുന്ദരപുരുഷന്‍ തുടങ്ങിയ സിനിമകളിലാണ് നന്ദിനി സുരേഷ് ഗോപിയുടെ നായികയായി എത്തിയത്. ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയായിരുന്നു പുറത്തെടുത്തത്. നായകനായി സുരേഷ് ഗോപി നിറഞ്ഞാടുമ്പോള്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ തന്നെയായിരുന്നു നന്ദിനിക്കും ലഭിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടിയണിത്. നാറാണത്ത് തമ്പുരാന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും നന്ദിനി എത്തിയിരുന്നു.

  ദിവ്യ ഉണ്ണി നിരസിച്ച നായിക വേഷവും ഏറ്റെടുത്തു

  ദിവ്യ ഉണ്ണി നിരസിച്ച നായിക വേഷവും ഏറ്റെടുത്തു

  വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ദിവ്യ ഉണ്ണിയെയായിരുന്നു. എന്നാല്‍ താരം ചിത്രം നിരസിച്ചതോടെയാണ് ആ അവസരം നന്ദിനിയെ തേടിയെത്തിയത്. കലാഭവന്‍ മണിയുടെ നായികയായി അവിസ്മരണീയ പ്രകടനമാണ് താരം കാഴ്ച വെച്ചത്.

  English summary
  Nandini about marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X