For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേവലമൊരു ഗുണ്ടയായിരുന്നില്ല മുള്ളന്‍കൊല്ലി വേലായുധന്‍, നരന് 13 വയസ്സ് പൂര്‍ത്തിയായപ്പോള്‍! കാണാം!

  By Nimisha
  |
  നരനായി മാറിയ ലാലേട്ടൻ ചിത്രം | filmibeat Malayalam

  ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തിരനോട്ടമെന്ന ചിത്രത്തിലൂടെ തിരശ്ശീലയിലേക്കെത്തിയ അദ്ദേഹത്തിനെ നമ്മള്‍ ആദ്യം കണ്ടത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു. ഗുഡ് ഈവനിങ്ങ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍ എന്ന ഡയലോഗുമായെത്തിയ താരം പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു. അഭിനയവും ആലാപനവും നിര്‍മ്മാണവുമൊക്കെയായി അദ്ദേഹം ഇന്നും സജീവമാണ്. നൂറുകോടി ക്ലബിലിടം നേടുകയെന്ന മലയാള സിനിമയുടെ സ്പനം പൂവണിഞ്ഞത് അദ്ദേഹത്തിലൂടെയായിരുന്നു.

  സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിരുന്നു. സിനിമാജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയൊരുക്കിയ ലാല്‍സലാമിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അമൃത ടിവിയിലെ ഈ പരിപാടി അവസാനിച്ച് നാളുകള്‍ കഴിയുന്നതിനിടയിലാണ് ബിഗ് ബോസ് മലയാള പതിപ്പുമായി താരമെത്തിയത്. താരസംഘടനയായ എഎംഎംഎയുടെ അമരക്കാരനും അദ്ദേഹമാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന താരത്തിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. ഈ ചിത്രം റിലീസ് ചെയ്തിട്ട് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നരനുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

  പരാജയങ്ങള്‍ക്കിടയിലെ വിജയചിത്രം

  പരാജയങ്ങള്‍ക്കിടയിലെ വിജയചിത്രം

  മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. 2003 ല്‍ ബാലേട്ടന് ശേഷമുളള പരാജയങ്ങളെ ഒറ്റയടിക്ക് മറികടക്കുകയായിരുന്നു താരം. മുന്‍ ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി ഗംഭീരവിജയമായി മാറുകയായിരുന്നു ഈ ചിത്രം. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

  വേലായുധനും മുള്ളന്‍കൊല്ലിയും

  വേലായുധനും മുള്ളന്‍കൊല്ലിയും

  വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു ഈ ചിത്രം. കേവലമൊരു കവലചട്ടമ്പി എന്നതിനും അപ്പുറത്ത് സ്‌നേഹാര്‍ദ്രനായ വേലായുധനെ തിരിച്ചറിയാന്‍ ആ നാട്ടിലെ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ശരിക്കും മനസ്സിലാക്കിയവരാവട്ടെ എന്തിനും ഏതിനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തിട്ട് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍.

  ഡ്യൂപ്പിനെ ഉപയോഗിച്ചില്ല

  ഡ്യൂപ്പിനെ ഉപയോഗിച്ചില്ല

  ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗം ചിത്രീകരിക്കാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. സത്യമംഗലം വനത്തില്‍ വെച്ചായിരുന്നു ഷൂട്ടിങ്ങ്. മഴവെള്ളപ്പാച്ചിലിനിടയില്‍ തടി കരയ്ക്കടുപ്പിക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിച്ച് ആ രംഗം ചി്ത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതേക്കുറിച്ചറിഞ്ഞ മോഹന്‍ലാല്‍ ക്ഷുഭിതനാവുകയും സ്വന്തം റിസ്‌ക്കില്‍ ആ രംഗം ചെയ്യുകയുമായിരുന്നു. തനിക്ക് വേണ്ടി ജീവന്‍ കളയലല്ല ഡ്യൂപ്പിന്റെ പണിയെന്നും അത് കാണുമ്പോള്‍ മാറിനിന്ന് കൈയ്യടിക്കലല്ല തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞതായി സിനിമയുടെ കലാസംവിധായകന്‍ നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു

  റീമേക്ക് ചെയ്തില്ല

  റീമേക്ക് ചെയ്തില്ല

  വിജയചിത്രങ്ങളുടെ റീമേക്കൊരുക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും ഈ സിനിമയുടെ റീമേക്ക് പുറത്തിറങ്ങിയിട്ടില്ല. സൂപ്പര്‍ഹിറ്റായി കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന് റീമേക്കൊരുക്കാത്തതിന് പിന്നില്‍ ശ്കതമായ കാരണങ്ങളുണ്ടായിരുന്നുവെന്ന് തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ് വ്യക്തമാക്കിയിരുന്നു. അതേക്കുറിച്ചറിഞ്ഞാല്‍ ഉചിതമായ തീരുമാനമായിരുന്നു അതെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്യും.

  മോഹന്‍ലാലിനേ അതിന് കഴിയൂ

  മോഹന്‍ലാലിനേ അതിന് കഴിയൂ

  മോഹന്‍ലാല്‍ എന്ന താരത്തിനല്ലാതെ മറ്റൊരാള്‍ക്കും മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തമാശയായാലും വൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളായാലും എല്ലാം അതിന്റേതായ രീതിയില്‍ തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ കഴിയൂവെന്ന് അന്നദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് ശരിയായിരുന്നുവെന്ന് സിനിമാപ്രേമികളും സമ്മതിച്ചിരുന്നു.

  ആഘോഷമാക്കി ആരാധകര്‍

  ആഘോഷമാക്കി ആരാധകര്‍

  മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളും അത്ര നിസ്സാര കാര്യമല്ല ഇത്. അതിനാല്‍ത്തന്നെ ഗ്രൂപ്പുകളിലെല്ലാം നരന്‍ നിറഞ്ഞു നില്‍ക്കുകയാണ്. മറ്റൊരു പ്രത്യേകതയും ഈ ദിനത്തിനുണ്ട്. സംഗീത് ശിവന്‍ ചിത്രമായ യോദ്ധ 26 പിന്നിട്ടിരിക്കുകയാണ്. ആഘോഷവേളകളെ ആനന്ദകരമാക്കാനായി ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

  English summary
  Naran turns 13
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X