For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സായ് പല്ലവി മാത്രമല്ല നവ്യയും പൊളിയാണ്!! റൗഡി ബേബിയ്ക്ക് ചുവട് വെച്ച് നവ്യ നായർ.. കാണൂ

|

കാലങ്ങൾ എത്രമാറിയാലും നടി നവ്യനായരെ പ്രേക്ഷകർ ഓർക്കുക നന്ദന ത്തിലെ ബാലമണി എന്ന പൊട്ടി പെണ്ണിനെയാണ്. ക്യാമറയ്ക്ക് മുന്നിൽ നവ്യ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ ഒരുപാട് മലയാളി പ്രേക്ഷകരും ഉണ്ട്. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ ലഭിച്ച ഹൈക്ക് മറി കടക്കാൻ നവ്യയുടെ മറ്റ് ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വിവാഹ ശേഷം സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് മാറി നിൽക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ബാലാമണി നിറഞ്ഞ് നിന്നിരുന്നു.

സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആ മാലഖയല്ല ലാലേട്ടന്റെ ലൂസിഫർ!! പൃഥ്വിരാജ് എന്ന സംവിധായകൻ ഉണ്ടായതിങ്ങനെ.. പേരിലെ മാജിക് വെളിപ്പെടുത്തി മുരളി ഗോപി

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത താരത്തിന്റെ തിരച്ച് വരവ് ഗംഭീരമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം നടിമാർ സിനിമയിലേയ്ക്ക് തിരിച്ച് വരാറുണ്ട്. എനനാൽ നവ്യനായറുടെ ഗംഭീര മടങ്ങി വരവ് സിനിമയിലൂടെയായിരുന്നില്ല. നൃത്തത്തിലൂടെയായിരുന്നു. നവ്യയും നൃത്തവും തമ്മിലുള്ള ആത്മബന്ധം എല്ലാ മലയാളി പ്രേക്ഷകർക്കും അറിയാവുന്നതാണ്. നടി എന്നതിലുപരി ക്ലാസിക്കൻ ഡാൻസർ കൂടിയാണ് നവ്യ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിൽ നിന്ന് ഒരിക്കലും ലഭിക്കാത്ത ഒരു പ്രകടനമാണ്. കാണൂ

നമുക്ക് കല്യാണം കഴിക്കാം... നീ കുടിച്ചിട്ടുണ്ടോ? ഊതിക്കേ...!! നല്ല കാമുകനും കാമുകിയും, കുമ്പളങ്ങി നൈറ്റ്സിലെ ഊളയെ പ്രേമിച്ച പെൺകുട്ടിയുടെ വീഡിയോ പുറത്ത്...

  ചിന്നഞ്ചെറുകിളിയേ...

ചിന്നഞ്ചെറുകിളിയേ...

പ്രേക്ഷകരിൽ നിന്ന് വൻ കയ്യടി നേടിയ ഒരു ‍ഡാൻസ് ഷോയായിരുന്നു നവ്യ നായരുടെ ചിന്നഞ്ചെറു കിളിയെ എന്ന തുടങ്ങുന്ന നൃത്തം. ഒരു ഇടവേളയ്ക്ക് ശേഷം നവ്യയിൽ നിന്ന് ലഭിക്കുന്ന ഒരു മികച്ച പ്രകടനമായിരുന്നു ഇത്.തമിഴ് മഹാകവി ഭാരതീയരുടെ ‘ചിന്നഞ്ചെറുകിളിയേ...' എന്ന കവിതയായിരുന്നു നവ്യ തിരഞ്ഞെടുത്തത്.

പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപ്പോകുന്ന സമൂഹിക പ്രസക്തിയുളള വിഷയമായിരുന്നു ഡാൻസിന്റെ പ്രമേയം. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധവും സ്നേഹവും എല്ലാം നൃത്ത ചുവടുകളിൽ കാണാമായിരുന്നു. താരം യുട്യൂബില്‍ പങ്കുവച്ച ഈ ഡാന്‍സ് വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ഏറെ ആരാധക പ്രശംസ ഏറ്റുവാങ്ങിരുന്നു.

 ഡപ്പാക്കൂത്തിൽ തിളങ്ങി നവ്യ

ഡപ്പാക്കൂത്തിൽ തിളങ്ങി നവ്യ

ക്ലാസിക്കൽ ഫ്യൂഷൻ നൃത്തങ്ങളിൽ തിളങങി നിൽക്കുന്ന നടിമാർ നമ്മുടെ മലയാളത്തിലുണ്ട്. ആശ ശരത്, മഞ്ജു, കാവ്യയൊക്കെ പേരെടുത്ത ക്ലാസിക്കൽ നർത്തികി മാരാണ്. കഴിഞ്ഞ കുറച്ച് ദിവസം വരെ നവ്യയും ഇവരുടെ കൂട്ടത്തിലായിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ചു കൊണ്ട് നവ്യയുടെ ഗംഭീര ഫസ്റ്റ് നമ്പർ ഡാൻസ് പുറത്തു വന്നിട്ടുണ്ട്. റൗഡി ബേബിക്കാണ് നവ്യ തകർത്താടിയിരിക്കുന്നത്. നവ്യയുടെ പെർഫോമൻസ് കണ്ടവർ ആകെ വണ്ടറടിച്ചു നിൽക്കുകയാണ്.

 നവ്യയയുടെ  സിമ്പിൾ റൗഡി ബേബി

നവ്യയയുടെ സിമ്പിൾ റൗഡി ബേബി

ആറ് ലക്ഷത്തോളം പേരാണ് നവ്യയുടെ റൗഡി ബേബി പ്രകചനം കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവ്യയെ വീഡിയോയിൽ കാണാൻ നല്ല രസമുണ്ടെന്നുമുള്ള കമന്റുകളും ഉയരുന്നുണ്ട്. ഇതു കൂടാതെ വിമർശനവുമുണ്ട്. നവ്യ റൗഡി ബേബി കളിച്ച് അലമ്പാക്കിയെന്നാണ് ഒരു കൂട്ടർ പുറയുന്നത്. എന്നാൽ സായ് പല്ലവിയുടേത് എൻജറ്റിക്കാണെന്നും നവ്യ വളറെ സിമ്പിളായി കളിച്ചുവെന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കമന്റെ ഉയരുന്നുണ്ട്.

 ശ്രദ്ധിപ്പെട്ടത് ഗെറ്റപ്പ്

ശ്രദ്ധിപ്പെട്ടത് ഗെറ്റപ്പ്

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായത് നവ്യയുടെ ഗെറ്റപ്പാണ്. രണ്ടാം വരവിൽ മേക്കോവർ ഗംഭീരമായിട്ടുണ്ട്. മെലിഞ്ഞ് കൂടുതൽ സുന്ദരിയായിട്ടായിരുന്നു താരത്തിന്റെ പ്രത്യക്ഷപ്പെടൽ. മലയാളത്തിലെ ലേഡി മമ്മൂട്ടി എന്നുളള ഓമനപ്പേരിലും നവ്യ അറിയപ്പെടുന്നുണ്ട്. നവ്യയുടെ സൂമ്പാ ഡൻസ് വീഡിയോയും ഫിക്നസ് വീഡിയോയുമൊക്കെ പുറത്തു വന്നിരുന്നു

 റൗഡി ബേബിയുടെ റെക്കോഡ്

റൗഡി ബേബിയുടെ റെക്കോഡ്

ഇതുവരെയുണ്ടായിരുന്ന എല്ല റെക്കോഡും തിരുത്തി കുറിച്ച് ഒരു ഡാൻസ് നമ്പറായിരുന്നു മാരി 2 ലെ റൗഡി ബേബി. സായ് പല്ലവിയുടേയും ധനുഷിന്റെ നൃത്ത ചുവടുകളാണ് ഗാനത്തെ ഇത്രത്തോളം സൂപ്പർ ഹിറ്റാക്കിയത്. പ്രഭുദേവയായിരുന്നു കൊറിയോ ഗ്രാഫർ. ആഗോള തലത്തിൽ തന്നെ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. ഇപ്പോൾ റൗഡി ബേബിക്കായി ചുവട് വയ്ക്കാത്തവരായി ആരംു തന്നെയില്ല. എല്ലാ ഭാഷക്കാരും ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ്.

English summary
navya nair rowdy baby dance video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more