»   » അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

Posted By:
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ ഒന്നൊരു വര്‍ഷമായി നയന്‍താരയ്ക്ക് തമിഴകത്ത് അത്രവലിയ ഹിറ്റ് ചിത്രങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേ സമയം പുതുമുഖങ്ങള്‍ ഒരുപാട് കടന്നുവരുന്ന ഇന്റസ്ട്രിയില്‍ അനുഷ്‌ക ഷെട്ടിയും തൃഷയും കാജല്‍ അഗര്‍വാളുമെല്ലാം തുടര്‍ച്ചയായും ഒന്നിടവിട്ടും ഹിറ്റുകള്‍ നേടിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല, തമിഴകത്തിന് ഇപ്പോഴും പ്രിയങ്കരി നയന്‍താര തന്നെയാണ്. പ്രതിഫലത്തിന്റെയും ജനപ്രീതിയുടെയും കാര്യത്തില്‍ മുന്നില്‍ 30 പ്ലസ്സില്‍ നില്‍ക്കുന്ന നയന്‍താര തന്നെയാണെന്ന് 'കോളിടാക്ക്' എന്ന മാഗസിന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

ഒടുവില്‍ പുറത്തിറങ്ങിയ, ഉദയനിധി സ്റ്റാലിനൊപ്പം അഭിനയിച്ച നന്‍പേണ്ട എന്ന ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. പക്ഷെ അതൊന്നും നയന്‍സിന്റെ താരമൂല്യത്തില്‍ തൊട്ടിട്ടില്ല. തെലുങ്കിലും തമിഴിലും മലയാളത്തിലും സംവിധായകരുടെ ഇഷ്ടനടിയും ഫസ്റ്റ് ചോയിസും നയന്‍ തന്നെയാണത്രെ. പ്രതിഫലത്തിന്റെ കാര്യത്തിലും നയന്‍ പിന്നിലല്ല. രണ്ട് മുതല്‍ മൂന്ന് കോടിവരെയാണ് നയന്‍ വാങ്ങുന്ന പ്രതിഫലം. 50 കോടി സമ്പാദിച്ചു വച്ചിട്ടുണ്ടത്രെ.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

നയന്‍താരയുടെ കഴിഞ്ഞാല്‍ അടുത്ത ചോയിസ് അനുഷ്‌ക ഷെട്ടിയ്ക്കാണ്. തെലുങ്കിലും തമിഴിലും അനുഷ്‌ക ഡിമാന്റുള്ള നായികയാണ്. നയന്‍താര കഴിഞ്ഞാല്‍ അടുത്ത പരിഗണന അനുഷ്‌കയ്ക്കാണത്രെ. നയന്‍സിനെ പോലെ രണ്ട് മുതല്‍ മൂന്ന് കോടിയാണ് അനുഷ്‌കയുടെയും പ്രതിഫലമെങ്കിലും 100 കോടി സമ്പാദ്യത്തിന് ഉടമയാണ് അനുഷ്‌കയെന്ന് മാഗസിന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

തമന്നയുടെ ശരീര സൗന്ദര്യമാണ് ആരാധകരെയും സംവിധായകരെയും ആദ്യം ആകര്‍ഷിക്കുന്നത്. ബാഹുബലി ഹിറ്റായതോടെ തമന്നയുടെ സ്റ്റാര്‍ വാല്യു പിന്നെയും കൂടിയെന്നാണ് കേള്‍ക്കുന്നത്. യുവ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നായികമാരെ നോക്കുമ്പോള്‍ തമിഴ്-തെലുങ്ക് സംവിധായകര്‍ ആദ്യം പരിഗണിയ്ക്കുന്നതത് തമന്നയെ ആണത്രെ. ഒന്നേ മുക്കാല്‍ കോടി മുതല്‍ രണ്ട് കോടി വരെയാണ് തമന്ന വാങ്ങുന്ന പ്രതിഫലം

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

ഇപ്പോള്‍ തമിഴകത്ത് സിനിമകള്‍ അല്പം കുറഞ്ഞെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ശ്രിയ ശരണ്‍ ഒട്ടും പിന്നിലല്ല. രജനികാന്തിനൊപ്പം ശിവാജി എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ശേഷമാണ് ശ്രിയയ്ക്ക് ഒരു താരപദവി ലഭിച്ചത്. അതിപ്പോഴും തുടരുന്നു. തെലുങ്കിലും തമിഴിലും നാലാം സ്ഥാനത്താണ് ശ്രിയയുടെ സ്ഥാനം. ഒരു കോടി രൂപയാണത്രെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രിയ ശരണ്‍ വാങ്ങുന്നത്.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

തമിഴിലും തെലുങ്കിലും ഒന്നിടവിട്ട് വിജയങ്ങള്‍ നേടുന്ന നടിയാണെങ്കിലും ജനപ്രീതിയുടെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് കാജല്‍ അഗര്‍വാള്‍. കാജലിന്റെ ശരീര സൗന്ദര്യം തന്നെയാണ് നടിയ്ക്ക് ആരാധകരെ നേടിക്കൊടുക്കുന്നത്. ഒരു കോടി രൂപയാണ് കാജല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലമായി വാങ്ങുന്നത്.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന തൃഷയ്ക്ക് ലിസ്റ്റില്‍ ആറാം സ്ഥാനമാണ്. ഇപ്പോഴും പത്തില്‍ ഒരാളായി തൃഷ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നടിയുടെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. തമിഴിലും തെലുങ്കിലും ഇപ്പോഴും തിരക്കിലാണ് തൃഷ. മമ്മൂട്ടിയ നായകനാകുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളം അരങ്ങേറ്റത്തിന് ഒരുങ്ങി നില്‍ക്കുന്നു. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് തൃഷ പ്രതിഫലം വാങ്ങുന്നത്.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

തമിഴ് സിനിമയില്‍ ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ മൂന്നാം സ്ഥാനത്താണ് ഹന്‍സിക മോട്ടുവാണി. പക്ഷെ ജനപ്രീതിയുടെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. 70 ലക്ഷം രൂപയാണ് ഒരു ചിത്രത്തിനായി ഹന്‍സിക വാങ്ങുന്നത്. ഇപ്പോള്‍ നിറയെ തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് താരം.

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

ഇന്റസ്ട്രി തലത്തില്‍ നോക്കുകയാണെങ്കില്‍ തമിഴിലും തെലുങ്കിലും ബോളിവുഡിലും മുന്‍നിര നായികമാരില്‍ ഒരാളാണ് ശ്രുതി. പക്ഷെ ഈ ലിസ്റ്റില്‍ എട്ടാം സ്ഥാനത്തായിപ്പോയത് ആരാധകര്‍ക്ക് ഞെട്ടലാണ്. ജനപ്രീതിയുടെ കാര്യത്തില്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ ശ്രുതിയ്ക്ക് കഴിഞ്ഞില്ലത്രെ. അഭിനയത്തിന് പുറമെ ഗായികയും സംഗീത സംവിധായികയുമായ ശ്രുതി 75 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയതലം വരെ ശ്രദ്ധിക്കപ്പെട്ട പ്രിയാമണി എന്ന അഭിനേത്രിയെ തമിഴകം ഏതാണ്ട് മറന്നിരിക്കുന്നു. എന്നാല്‍ ജനപ്രീതിയിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഇപ്പോഴും പത്തില്‍ ഒരാളാണെന്നാണ് കണക്കുകള്‍ പറയുന്നത്. കന്നടയിലും തെലുങ്കിലുമാണ് പ്രിയാ മണി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. 75 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ് പ്രിയ വാങ്ങുന്ന പ്രിതിഫലം

അനുഷ്‌കയും തൃഷയും കാജലുമൊന്നുമല്ല; പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് തന്നെ മുന്നില്‍

തമിഴകത്ത് ഇപ്പോള്‍ ഉദിച്ചുയരുന്ന പുതിയ താരനക്ഷത്രത്തില്‍ ഒരാളായി അവസാനം സമാന്തയുമുണ്ട്. കഴിഞ്ഞ വര്‍ഷം വിജയ്‌ക്കൊപ്പം അഭിനയിച്ച കത്തി മികച്ച വിജയമായിത്തീര്‍ന്നതോടെയാണ് സമാന്തയുടെ സ്റ്റാര്‍ വാല്യു കുത്തനെ ഉയര്‍ന്നത്. എഴുപത് ലക്ഷം രൂപയാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സമാന്ത വാങ്ങുന്നത്.

English summary
A recently-conducted survey by a popular film-based organization has revealed that though she hasn’t had any huge hit in this year, the 30-something Nayantara continues to remain on top of the list of actresses in terms of popularity as well as their gross earnings through their films and assignments to endorse commercial brands.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam