For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ അബ്രഹാമിനെ മോഹന്‍ലാലിന്‍റെ നീരാളി വിഴുങ്ങുമെന്ന അവകാശവാദവുമായി ട്രോളര്‍മാര്‍, കാണൂ!

  |

  മലയാളത്തിന്റെ നടവിസ്മയം പത്മശ്രീ ഭരത് മോഹന്‍ലാലിന്റെ പിറന്നാളാണിന്ന്. മെയ് 21 ആവുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി താരം ഇപ്പോള്‍ ലണ്ടനിലാണ്. പതിവ് പോലെ തന്നെ ഇത്തവണത്തെ പിറന്നാളിനും താന്‍ ലൊക്കേഷനിലാണെന്ന് താരം വ്യക്തമാക്കിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹത്തിന്റെ ബ്ലോഗും പിറന്നാള്‍ ദിനത്തില്‍ എത്തിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തിലെ സമ്മാനങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

  അമ്മമഴവില്ലിനോട് കിടപിടിക്കാനായി മറ്റ് ചാനലുകള്‍ ചെയ്തത്? പതിവുകള്‍ പലതും തെറ്റി,ഇതായിരുന്നു ലക്ഷ്യം

  വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്റെ അവസാഘട്ട ഷെഡ്യൂളിന് തൊട്ടുമുന്‍പാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. നവാഗതനായ സാജു തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ട്രെയിലറിനെ ആഘോഷമാക്കി ട്രോളര്‍മാരും രംഗത്തുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പിറന്നാള്‍ ദിനത്തില്‍ ട്രെയിലറെത്തി

  പിറന്നാള്‍ ദിനത്തില്‍ ട്രെയിലറെത്തി

  അതീവ രഹസ്യമായാണ് നീരാളിയിലെ ഓരോ കാര്യവും പുറത്തുവിടുന്നത്. സിനിമ തിയേറ്ററിലെത്തുന്നത് വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ രഹസ്യ സ്വഭാവം. പിറന്നാള്‍ സമ്മാനവുമായാണ് മോഹന്‍ലാല്‍ ഇത്തവണ എത്തിയിട്ടുള്ളത്. തിങ്കളാഴ്ച ചിത്രത്തിന്റെ ട്രെയിലര്‍ എത്തുമെന്നറിയിച്ചിരുന്നു. കൃത്യസമയത്ത് തന്നെ അദ്ദേഹം ഫേസ്ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.

  ട്രെയിലര്‍ ഇങ്ങനെ

  എന്തൊക്കെയോ ദുരൂഹതകള്‍ ബാക്കിയാക്കിയാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്. ട്രെയിലര്‍ കാണാം.

  മോഹന്‍ലാലും നദിയമൊയ്തുവും

  മോഹന്‍ലാലും നദിയമൊയ്തുവും

  മോഹന്‍ലാലിനോടൊപ്പം നായികയായി ആരെത്തുമെന്ന അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് നദിയ മൊയ്തുവിലാണ്. പതിവായി കണ്ടുവരുന്ന മുഖങ്ങളില്‍ നിന്നും ഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് നദിയയിലേക്കെത്തിയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ താരജോഡി വീണ്ടും ഒരുമിച്ചെത്തുന്നത്.

  ബോക്‌സോഫീസിനെ രക്ഷിക്കാനുള്ള വരവാണ്

  ബോക്‌സോഫീസിനെ രക്ഷിക്കാനുള്ള വരവാണ്

  സൂപ്പര്‍ ഹിറ്റ് സിനിമകളില്ലാതെ കോമ സ്‌റ്റേജിലായ ബോക്‌സോഫീസിനെ രക്ഷിക്കാനായി ഒരാള്‍ എത്തുന്നുണ്ട്. നീരാളി വരുന്ന വിവരത്തെക്കുറിച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബോക്‌സോഫീസിന്റെ കാര്യത്തെക്കുറിച്ച് ട്രോളര്‍മാര്‍ ചര്‍ച്ച തുടങ്ങിയത്. സംഭവം ശരിയാണോയെന്നറിയണേല്‍ ജൂണ്‍ 14 ആവണം.

  ജൂണ്‍ 14നെത്തും

  ജൂണ്‍ 14നെത്തും

  നീരാളിയുടെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് പൂര്‍ത്തിയാക്കിയത്. ഒടിയനിടയിലെ ബ്രേക്കാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനായി നല്‍കിയത്. മോഹന്‍ലാലിന്റെ ഡേറ്റ് ലഭിച്ചതോടെ അണിയറപ്രവര്‍ത്തകരും ഇരട്ടി വേഗതയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 14നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

  പിറന്നാള്‍ സമ്മാനം പൊളിക്കും

  പിറന്നാള്‍ സമ്മാനം പൊളിക്കും

  മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ട്രെയിലര്‍ പുറത്തുവന്നിട്ടുള്ളത്. അദ്ദേഹം തന്നെയാണ് ഇത് പങ്കുവെച്ചത്. അദ്ദേഹത്തിന്‍രെ പിറന്നാള്‍ എങ്ങനെയൊക്കെ ഗംഭീരമാക്കാം എന്നാലോചിച്ച് നില്‍ക്കുന്നതിനിടയിലാണ് ആരാധകരെത്തേടി ട്രെയിലറെത്തിയത്. പിന്നത്തെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

  നിസ്സഹായനായിപ്പോയ സണ്ണി

  നിസ്സഹായനായിപ്പോയ സണ്ണി

  മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ െേറ പ്രധാനപ്പെട്ട പേരാണ് സണ്ണി. ഈ പേരില്‍ അദ്ദേഹം ഏഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവ ഗംഭീര വിജയമായിരുന്നു. അപകടകരമായ ചുറ്റുപാടില്‍ നിസ്സഹായനായി പോയ ഒരു വ്യക്തിയുടെ അവസ്ഥ എന്താണെന്ന് ട്രെയിലര്‍ കൃത്യമായി കാണിച്ചിട്ടുണ്ട്.

  കാണുന്നവരെ പിടിച്ചിരുത്തുമോ?

  കാണുന്നവരെ പിടിച്ചിരുത്തുമോ?

  കാണുന്നവരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള വല്ല ട്രെയിലറുകളും ഇതുവരെ മലയാളത്തിലിറങ്ങിയിട്ടുണ്ടോയെന്ന് ചോദിക്കുന്നവര്‍ നീരാളിയെക്കാണുക. തിങ്കളാഴ്ച രാവിലെയാണ് മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാന്‍ കെല്‍പ്പുള്ള നീരാളിയെത്തിയത്.

  ട്രെയിലര്‍ പൊളിച്ചടുക്കി

  ട്രെയിലര്‍ പൊളിച്ചടുക്കി

  നീരാളിയുടെ ട്രെയിലര്‍ എത്ര മനോഹരമായെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇതിലും മികച്ചൊരു പിറന്നാള്‍ സമ്മാനം തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ അടക്കം പറയുന്നത്. നാട്ടിലില്ലെങ്കിലും താരവും ഇതേക്കുറിച്ച് കൃത്യമായി അറിയുന്നുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു.

  പ്രചവനം ഫലിച്ചു

  പ്രചവനം ഫലിച്ചു

  പ്രഖ്യാപനം മുതല്‍ത്തന്നെ നീരാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ടീസറിലും പോസ്റ്ററിലുമെല്ലാം തുടര്‍ന്ന ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. ട്രെയിലര്‍ പുറത്തുവന്ന് നമിഷനേരം കൊണ്ടാണ് വൈറലായത്. നേരത്തെ പ്രവചിച്ചത് അതേ പോലെ ഫലിച്ചിരിക്കുകയാണ് ഇപ്പോള്‍.

  ഇപ്പോഴത്തെ ഭാവം

  ഇപ്പോഴത്തെ ഭാവം

  നീരാളിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് അടുത്ത സര്‍പ്രൈസ് എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കൊച്ചുണ്ണി ടീമിന്റെ സര്‍പ്രൈസ്, രണ്ടാമൂഴത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം രാത്രിയില്‍ ഒടിയന്റെ പ്രഖ്യാപനവും ഉണ്ടാകുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

  അര്‍ച്ചന കഴിച്ചതിന്റെ ഫലം

  അര്‍ച്ചന കഴിച്ചതിന്റെ ഫലം

  രാവിലെ പോയി അര്‍ച്ചന കഴിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഇത്തരത്തിലൊരു പതിവുള്ളതാണല്ലോ, അത് കഴിഞ്ഞെത്തിയപ്പോഴാണ് അതിന്റെ പോസ്റ്റ് വന്നോയെന്ന് ചോദിച്ചത്. ഉടന്‍ തതന്നെ വരുമെന്നായിരുന്നു മറുപടി.

  ബോക്‌സോഫീസ് വിറപ്പിക്കും

  ബോക്‌സോഫീസ് വിറപ്പിക്കും

  നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ഒരു ചിത്രവുമായി എത്തുന്നത്. പൊതുവെ മന്ദഗതിയിലായ ബോക്‌സോഫീസിനെ ഉണര്‍ത്താന്‍ നീരാളിക്ക് കഴിയുമെന്നാണ് ആരാധകരുടെ അവകാശവാദം. മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാന്‍ കെല്‍പ്പുണ്ട് നീരാളിക്കെന്നാണ് ഇവരുടെ വിശ്വാസം.

  നല്ലൊരു ട്രീറ്റ് തന്നെയാണ്

  നല്ലൊരു ട്രീറ്റ് തന്നെയാണ്

  പക്കാ ഫാമിലി ടച്ചായി ആദ്യ ഭാഗവും സസ്‌പെന്‍സ് ട്രില്ലറുമായി രണ്ടാം ഭാഗവുമുള്ള ട്രെയിലറാണ് പുറത്തുവന്നത്. അപ്പോള്‍ സിനിമയും ഇതേ രീതിയിലായിരിക്കും, എന്തായാലും നല്ലൊരു വിഷ്വല്‍ ട്രീറ്റാണ് വരാന്‍ പോകുന്നതെന്ന് ഉറപ്പിച്ചോളൂ.

  സന്തതികളൊന്നും ഒന്നുമല്ല

  സന്തതികളൊന്നും ഒന്നുമല്ല

  ഏതൊക്കെ സന്തതികള്‍ ഉണ്ടെന്ന് പറഞ്ഞാലും പെരുന്നാള്‍ ഏട്ടനൊപ്പമാണെന്നാണ് ആരാധകരുടെ വാദം. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലാണ് നീരാളി ഒരുക്കിയത്. സ്വഭാവികമായും ഈ ചിത്രത്തിന് തന്നെ ബോക്‌സോഫീസിലും മേല്‍ക്കോയ്മ കിട്ടുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു.

  ജനഹൃദയങ്ങളിലേക്ക്

  ജനഹൃദയങ്ങളിലേക്ക്

  മോഹന്‍ലാലും നദിയ മൊയ്തുവും സുരാജ് വെഞ്ഞാറമൂടും നാസറുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടേത് കൂടിയാണ്. ഇവരെയെല്ലാം പരിചയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവന്നത്. ചിരിച്ചും ത്രസിപ്പിച്ചും ത്രില്ലടിപ്പിക്കുകയാണ് നീരാളി.

  English summary
  Neerali trailer gets trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X