twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുക്കളയ്ക്ക് വേണ്ടി നിമിഷയെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല; സംവിധായകന്‍ തുറന്ന് പറയുന്നു

    |

    സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (മഹത്തായ ഭാരതീയ അടുക്കള) എന്ന ചിത്രത്തെ കുറിച്ചാണ്. എന്റെ അടുക്കളയില്‍ ക്യാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണോ ഇതെന്ന് പല സ്ത്രീകള്‍ക്കും തോന്നും വിധമാണ് സിനിമ ദൃശ്യവത്കരിച്ചിരിയ്ക്കുന്നത്. അടുക്കളയെയും അടുക്കളയിലെ സ്ത്രീകളെയും അവര്‍ അനുഭവിയ്ക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെയും അടുത്തറിഞ്ഞാണ് സംവിധായകന്‍ ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്.

    നായികയ്ക്കും - നായകനും സിനിമയില്‍ പേരിടാത്തതിന്റെ കാരണം ഉള്‍പ്പടെ, പശ്ചാത്തല സംഗീതം ഒഴിവാക്കിയതിനെ കുറിച്ചും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജിയോ മനസ്സ് തുറന്നു. കഥാപാത്രങ്ങളെ ഒരു പേരിലേക്ക് ഒതുക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ് എടീ, ചേട്ടന്‍, അച്ഛന്‍ അമ്മ എന്നിങ്ങനെയാക്കി അവതരിപ്പിച്ചതത്രെ. ഡബ്ബിങിന്റെ സമയത്ത് അടുക്കളയിലെ ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ യോജിക്കുന്നത് പശ്ചാത്തല സംഗീതത്തെക്കാള്‍ അത് തന്നെയാണെന്ന് തോന്നി- ജിയോ വ്യക്തമാക്കി.

    jeobabyandthegreatindiankitchen

    സിനിമയ്ക്ക് വേണ്ടി നിമിഷയെ കൊണ്ട് പണിയെടുപ്പിച്ചതിന് കണക്കില്ലത്രെ. നായികയെ ഏറ്റവും കൂളായ സാഹചര്യത്തില്‍ നിര്‍ത്തി ബുദ്ധിമുട്ടിയ്ക്കുകയായിരുന്നു സിനിമയില്‍. ചെയ്തു നോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിയ്ക്കും വേണ്ടി വരുന്ന കായിക അധ്വാനം തിരിച്ചറിയുകയുള്ളൂ. കാണുന്നവര്‍ക്ക് ഓ ഇതെന്ത് എന്ന് തോന്നിയേക്കാം. സിനിമയ്ക്ക് വേണ്ടി നിമിഷ ചിത്രത്തില്‍ കാണിച്ചതിന്റെ മൂന്നിരട്ടിയോളം പാത്രങ്ങള്‍ ഷൂട്ടിങ് വേളയില്‍ കഴുകിയിട്ടുണ്ട്.

    ഞാന്‍ അനുഭവിച്ച ഫ്രസ്‌ട്രേഷനില്‍ നിന്നാണ് ഈ സിനിമ രൂപപ്പെട്ടത്. എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിയ്ക്കും ഈ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടാവാം. ഭാര്യ പ്രസവം കഴിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ഞാന്‍ അടുക്കളയില്‍ കയറിയിരുന്നു. പതിനൊന്ന് മണിയ്‌ക്കൊക്കെയാണ് അന്ന് അടുക്കളയില്‍ നിന്നും ഇറങ്ങിയത്. അന്നത്തെ എന്റെ മാനസികാവസ്ഥയാണ് ഞാന്‍ നിമിഷയിലൂടെ പുറത്ത് കാണിച്ചത്. ഈ സിനിമ കണ്ട് ലോകം നന്നാക്കാം എന്നൊന്നും എനിയ്ക്ക് വ്യാമോഹമില്ല. ആരെങ്കിലുമൊന്ന് മാറി ചിന്തിച്ചാല്‍ അത് തന്നെ സിനിമയുടെ വിജയമാണ്.

    സിനിമയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളത് കൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത്രയേറെ വിവാദമാവാത്തതിന് കാരണം. സ്ത്രീ സമൂഹം തന്നെയാണ്. പുരുഷന്മാര്‍ അത് ഏറ്റെടുക്കാത്തതും കാരണമാണ്. ചിത്രത്തെ കുറിച്ച് പുരുഷന്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തന്നെ അവരവരുടെ വീടുകളിലെ സ്ത്രീകളില്‍ നിന്ന് തന്നെ മറുപടി ലഭിയ്ക്കുന്നു. ഈ സിനിമ കണ്ട് ഒരു പുരുഷനെങ്കിലും മാറി ചിന്തിച്ചാല്‍, ഒരു സ്ത്രീയെങ്കിലും പ്രതികരിച്ചാല്‍ അത് തന്നെയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ വിജയം- ജിയോ പറഞ്ഞു

    English summary
    Nimisha Sajayan struggle a lot in the great indian kitchen director joe baby revealed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X