twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോട്ടയം പ്രദീപ് വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളുടെ ഭാഗമായത് ഇങ്ങനെയാണ്...

    |

    മലയാള സിനിമ ലോകത്തേയും പ്രേക്ഷകരേയും ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു നടന്‍ കോട്ടയം പ്രദീപിന്റേത്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു നടന്റെ അന്ത്യം. ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും നടന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് കോട്ടയം പ്രദീപ് അഭിനയലോകത്ത് എത്തുന്നത്. ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തുന്നത് എങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'വിണ്ണൈ താണ്ടി വരുവായ' എന്ന ചിത്രത്തിലൂടെയാണ്. സിനിമയില്‍ തൃഷയുടെ അമ്മാവന്‍ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ഇത് വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്ക് മാത്രമല്ല സഹപ്രവര്‍ത്തകര്‍ക്കും ഇദ്ദേഹത്തിനോട് വലിയ കാര്യമായിരുന്നു. ഏറെ വൈകാരികമായിട്ടാണ് എല്ലാവരും പ്രതികരിച്ചത്.

     Pradeep Kottayam

    വിനീത് ശ്രീനിവാസന്‍. ബേസില്‍ ചിത്രങ്ങളില്‍ സജീവമായിരുന്നു കോട്ടയം പ്രദീപ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് വനിതയ്ക്ക് നല്‍കിയ ഒരു പഴയ അഭിമുഖമാണ്. വിനീതുമായുള്ള അടുപ്പത്തെ കുറിച്ചാണ് താരം പറയുന്നത്. ചാപ്പ കുരിശ് സിനിമയില്‍ വെച്ച് തുടങ്ങിയ ബന്ധമായിരുന്നു പിന്നീട് വിനീതിന്റെ ചിത്രങ്ങളിലെല്ലാം കോട്ടയം പ്രദീപും ഉണ്ടായിരുന്നു.

    മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്, ബിഗ് ബിയെ കുറിച്ച് ഷൈന്‍മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്, ബിഗ് ബിയെ കുറിച്ച് ഷൈന്‍

    വിനീതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... '' ചാപ്പ കുരിശിന്റെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. വിണ്ണെ താണ്ടി വരുവായ കണ്ടിട്ടുണ്ട്. എന്റെ മനസ്സില്‍ ഒരു സിനിമയുണ്ട്. സമയം ആയാല്‍ ചേട്ടനെ വിളിക്കാം... എന്ന് പറഞ്ഞ് നമ്പര്‍ വാങ്ങുകയായിരുന്നു. കൃത്യം ാെരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിനീതിന്റെ കോള്‍ വന്നു. തട്ടത്തിന്‍ മറയത്തി കോണ്‍സ്റ്റബിള്‍ ഷാജിയാവാന്‍. അതൊരു ത്രൂ ഔട്ട് ക്യാരക്ടറായിരുന്നു. ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അന്നു മുതല്‍ സിനിമ ചെയ്യുമ്പോള്‍ എനിക്കായിയൊരു വേഷം കരുതി വയ്ക്കും. വടക്കന്‍ സെല്‍ഫില്‍ അജുവിന്റെ അച്ഛന്‍ വേഷമായിരുന്നു. അദ്ദേഹം പറഞ്ഞു.

    മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്... സംവിധായകന്‍ ഗഫൂര്‍ ഇല്യാസിന്റെ വക്കുകള്‍മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്... സംവിധായകന്‍ ഗഫൂര്‍ ഇല്യാസിന്റെ വക്കുകള്‍

    ബേസില്‍ ചിത്രത്തിലും കോട്ടയം പ്രദീപ് സജീവമായിരുന്നു. ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലായിരുന്നു അദ്ദേഹം എത്തിയത്. ഏറെ വൈകാരികമായിട്ടാണ് പ്രദീപിന്റെ വിയോഗത്തെ കുറിച്ച് ബേസില്‍ പ്രതികരിച്ചത്. സിനിമയിലെ പോലെ തന്നെ എല്ലാവര്‍ക്കുംഏറെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹമെന്നാണ് മനോരമയോട് ബേസില്‍ പറഞ്ഞു

    ബേസിലിന്റെ വാക്കുകള്‍...''എന്റെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ വച്ച് വളരെ ക്യൂട്ട് ആയ അഭിനയേതാക്കളില്‍ ഒരാളാണ് കോട്ടയം പ്രദീപ്. തനിക്ക് എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരാള്‍. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സെറ്റിലുള്ള എല്ലാവരും ഒഴിവുസമയം ആസ്വദിക്കുമ്പോള്‍ അദ്ദേഹം ഒരിടത്ത് മാറിയിരുന്ന് ഡയലോഗുകള്‍ മനഃപാഠമാക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യും. എന്റെ ഗോദയിലും കുഞ്ഞിരാമായണത്തിലും അദ്ദേഹം അഭിനയിച്ചു. കുഞ്ഞിരാമായണത്തില്‍ അധികം ഡയലോഗ് ഉണ്ടായിരുന്നില്ല. ഗോദയില്‍ കുറച്ചധികം ഡയലോഗുകളും അഭിനയസാധ്യതയുള്ള മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അദ്ദേഹം വളരെ നന്നായി ചെയ്തു. വളരെ ക്യൂട്ട് ആയ നിഷ്‌കളങ്കനായ ഒരു വ്യക്തിയാണ് കോട്ടയം പ്രദീപ്.

    സിനിമയില്‍ കാണുന്നതുപോലെ തന്നെ പുറത്തും വളരെ ലളിതമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ഇടയ്ക്കിടയ്ക്ക് മെസ്സേജുകള്‍ അയച്ച് അദ്ദേഹം സൗഹൃദബന്ധം നിലനിര്‍ത്തുമായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേട്ട് വളരെയധികം ദുഃഖം തോന്നുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.. അദ്ദേഹം കൂട്ടിച്ചര്‍ത്തു.

    Read more about: movie
    English summary
    Pradeep Kottayam Opens Up About How He part of vineeth sreenivasan movie's, Throw back interview viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X