»   » സുപ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ് ലണ്ടനിലാണ്, മനോഹരമായ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

സുപ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ് ലണ്ടനിലാണ്, മനോഹരമായ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

Posted By:
Subscribe to Filmibeat Malayalam

വര്‍ഷാവസാനം യാത്രയ്ക്കായി മാറ്റി വെക്കാറുണ്ടെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷത്തിന് ഇത്തവണ ഏത് സ്ഥലമാണ് തിരഞ്ഞെടുക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. എത്ര തിരക്ക് പിടിച്ച ഷെഡ്യൂളാണെങ്കിലും വര്‍ഷാന്ത്യത്തിലെ യാത്രയുടെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അത് ഇത്തവണയും തുടര്‍ന്നു. സുപ്രിയയ്‌ക്കൊപ്പം ലണ്ടനിലേക്കാണ് താരം ഇത്തവണ പറന്നത്.

പൂര്‍ണ്ണിമ വളരെ പെട്ടെന്ന് തന്നെ ഇണങ്ങി, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു!

ലണ്ടന്‍ യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുപ്രിയയോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മകളുടെ സ്വകാര്യതയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതിനാല്‍ മകളുടെ ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല. ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കാം.

സുപ്രിയയും പൃഥ്വിരാജും

പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷ ആഘോഷത്തിനായി ലണ്ടനിലേക്ക് പോയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിട്ടുള്ളത്.

ഷൂട്ടിങ്ങിന് ഇടവേള

എത്ര തിരക്കുള്ള ഷെഡ്യൂളിലായാലും വര്‍ഷാന്ത്യത്തിലെ യാത്രയില്‍ മാറ്റമുണ്ടാകില്ലെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ വിമാനം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ സന്തോഷം പങ്കുവെച്ച് താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുന്നു

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ലണ്ടന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

മൈ സ്റ്റോറി പുരോഗമിക്കുന്നു

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതുവര്‍ഷ സമ്മാനമായി ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗാനം പുറത്തുവിട്ടത്. 2018 ലെ ആദ്യ ഗാനം എന്ന തലക്കെട്ടോട് കൂടിയാണ് ഗാനമെത്തിയത്.

ക്രിസ്മസ് സമ്മാനവും നല്‍കിയിരുന്നു

ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ വിമാനം ക്രിസ്മസ് ദിനത്തില്‍ സൗജന്യമായി കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഫേസ്ബുക്കിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

സംവിധായകനാവുന്നതിനായി കാത്തിരിക്കുന്നു

അഭിനേതാവായി മികച്ച പ്രകടനം കാഴ്ച വെച്ച പൃഥ്വിരാജ് സംവിധായകനായാല്‍ എങ്ങനെയായിരിക്കും എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.

പൃഥ്വിരാജ് എന്ന അച്ഛന്‍

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അഭിമുഖങ്ങളില്‍ മകളെക്കുറിച്ചുള്ള ചോദ്യം താരത്തിനെ തേടിയെത്താറുണ്ട്. മകളുടെ പിറന്നാളിനോടനുബന്ധിച്ചാണ് താരം ഫോട്ടോ പുറത്തുവിട്ടത്.

അവളുടെ ഇഷ്ടത്തിന് പ്രാധാന്യം

ഭാവിയില്‍ മകള്‍ ആരായിത്തീരണമെന്ന ചോദ്യത്തിന് പഥ്വിരാജ് നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. അവളുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കണം, അവളാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഈ അച്ഛന്റെ മറുപടി.

പൃഥ്വിരാജ് എന്ന ഭര്‍ത്താവ്

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് പൃഥ്വിരാജ് വിവാഹിതനായത്. താരം പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പ് പ്രചരിച്ചിരുന്നു. സുപ്രിയയെ ഇഷ്ടമാണെന്ന് പൃഥ്വി അറിയിച്ചതോടെ അപവാദ പ്രചാരണങ്ങള്‍ക്ക് അവസാനമായി.

സുപ്രിയയെ ജീവിത സഖിയാക്കി

പൃഥ്വിരാജിന്റെ വിവാഹക്കാര്യത്തെക്കുറിച്ച് തനിക്ക് ആശങ്കയേതുമുണ്ടായിരുന്നില്ലെന്ന് മല്ലിക സുകുമാരന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ആരെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ അവന്‍ അത് അറിയിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. സുപ്രിയയുടെ കാര്യത്തെക്കുറിച്ചും പൃഥ്വി അമ്മയെ അറിയിച്ചിരുന്നു. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്.

അലംകൃതയുടെ വരവ്

ജനിക്കുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങളുടെ മക്കളെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അലംകൃത സിനിമയിലെത്തിയാല്‍ എങ്ങനെയായിരിക്കും എന്ന തരത്തില്‍ നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു. നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയും മക്കള്‍ക്കൊപ്പമാണ് അലംകൃതയും അരങ്ങേറുന്നതെന്നായിരുന്നു ട്രോളുകള്‍.

English summary
Prithviraj's latest photos getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X