twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ സംസാരിച്ചത് കൊണ്ട് ആ പടം രക്ഷപ്പെട്ടു, നടൻ രക്ഷപ്പെടുത്തിയ ചിത്രത്തെ കുറിച്ച് നിർമ്മാതാവ്

    |

    ആന്റണി വർഗീസിനെ നായകനാക്കി 2018 ൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ബി സി ജോഷി നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രമായിരുന്നു ഇത്. കോട്ടയത്തെ ഒരു ഫിനാൻസ് കമ്പനി മാനേജർ ആയ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു രാത്രിയിൽ നടക്കുന്ന ഒരു സംഭവത്തെ ചുറ്റി പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.

    തിയേറ്ററുകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിത്രത്തിന് പ്രതീക്ഷിച്ചലാഭം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത ഈ ചിത്രത്തെ മേഹൻലാൽ രക്ഷപ്പെടുത്തിയതിനെ കുറിച്ച് വളിപ്പെടുത്തുകയാണ് നിർമ്മാതാവ് ബി സി ജോഷി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് സാറ്റലൈറ്റ് ലഭിക്കാതിരുന്നതിനെ കുറിച്ചും നിർമ്മാതാവ് പറയുന്നുണ്ട്.

    സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്

    ആദ്യം ഉണ്ണികൃഷ്ണനായിരുന്നു ചിത്രം എടുക്കാൻ തീരുമാനിച്ചത്. പിന്നീട് അദ്ദേഹത്തിന് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് എന്നോട് കഥ പറയുകയായിരുന്നു. തനിക്ക് കഥ ഇഷ്ടമാവുകയും ചെയ്തു. ഇതൊരു ജയിൽ ബ്രേക്കിംഗ് കഥയല്ലേ. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഇംഗ്ലീഷിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ നിന്നില്ലൊം വ്യത്യസ്തമായിട്ടാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. കൂടാതെ ഉണ്ണികൃഷ്ണന്റെ വാക്കുകളും തനിക്ക് സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും നിർമ്മാതാവ് പറയുന്നു.

    തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടു

    3 കോടി രൂപയ്ക്ക് സിനിമ തീർത്താൽ സാറ്റലൈറ്റു ഏകദേശം അത്രയൊക്കെ കിട്ടും. തിയേറ്ററിൽ കുറച്ച് റിസ്ക്ക് മാത്രമേ കാണുകയുള്ളൂവെന്നും അതുകൊണ്ട് ധൈര്യത്തോടെ നമുക്ക് ചിത്രം ചെയ്യാമെന്ന് ഉണ്ണി അന്ന് പറഞ്ഞിരുന്നു. എന്നാൽ സിനിമ തീർപ്പോൾ നാലേകാൽ കോടി രൂപയായി. ആ ചിത്രം മാത്രമാണ് തന്റെ കയ്യിൽ നിൽക്കാതെ പോയത്. പല ഘട്ടങ്ങളിലും നമ്മൾ വിചാരിച്ചയിടത്ത് നിന്നില്ല. താരമൂല്യം കുറവായിരുന്നെങ്കിലും തിയേറ്ററുകളിൽ ചിത്രം നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ നിന്ന് ലാഭം കിട്ടിയില്ലെങ്കിലും അത് തനിക്ക് നല്ലൊരു ബ്രേക്കായിരുന്നു

     സാറ്റലൈറ്റ്  കിട്ടിയില്ല

    തിയേറ്ററുകളിൽ ചിത്രം നന്നായിട്ട് ഓടിയെങ്കിലും വിചാരിച്ചത് പോലെ സാറ്റലൈറ്റ് കിട്ടിയില്ല. അവിടെ ആയിരുന്നു പിഴവ് സംഭവിച്ചത്. താരമൂല്യം ഇല്ലാത്തത് കൊണ്ടായിരുന്നു സാറ്റലൈറ്റ് കിട്ടാതിരുന്നത്. തങ്ങൾ പ്രതീക്ഷച്ച തുകയ്ക്ക് പടം എടുക്കാൻ ആളെ കിട്ടാതെ ആയിപ്പോയി. എന്നാൽ കുറച്ച് കഴിഞ്ഞാണ് ആ ചിത്രം ഇറക്കിയിരുന്നതെങ്കിൽ ആ തുക ലഭിക്കുമായിരുന്നെന്നും നിർമ്മാതാവ് പറയുന്നു.

    മോഹൻലാൽ സഹായിച്ചു

    ആ ചിത്രത്തിന് വേണ്ടി മോഹൻലാൽ സാഹയിച്ചതായും ജോഷി പറയുന്നുണ്ട്. അദ്ദേഹം മാധവൻ സാറിനോട് സംസാരിച്ചതിനെ തുടർന്നാണ് സിനിമ ഏഷ്യനെറ്റ് എടുത്തത്. വിചാരിച്ചതിലും കുറച്ച് രൂപയാണ് സാറ്റലൈറ്റ് ഇനത്തിൽ ലഭിച്ചത്. അവിടെ ആയിരുന്നു നഷ്ടം സംഭവിക്കുന്നത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം അത്യവശ്യം നല്ലത് പോലെ ഓടിയത് കൊണ്ട് വലിയ കുഴപ്പം സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദുമായിരുന്നു സഹനിർമ്മാതാക്കൾ. അവർ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയില്ലെങ്കിലും തനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്നു. പക്ഷെ ലാഭം കിട്ടത് കൊണ്ട് അവർക്ക് ഒന്നും നൽകാൻ പറ്റിയില്ലെന്നും ജോഷി അഭിമുഖത്തിൽ പറയുന്നുണ്ട്.

    Recommended Video

    Mohanlal's Aaraattu release date announced

    കടപ്പാട്, വീഡിയോ കാണാം

    English summary
    Producer B C Joshi Opens Up How Mohanlal Helped Him In Swathanthryam Ardharathriyil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X