twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നേമുക്കാല്‍ കോടിയ്ക്ക് തീരേണ്ട സിനിമ രണ്ട് കോടിയാകാന്‍ കാരണം ദിലീപ്; പാടുപെടുത്തിയെന്ന് നിര്‍മ്മാതാവ്‌

    |

    മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നോ നവതരംഗ സിനിമകള്‍ എന്നോ ഒക്കെ വിളിക്കുന്ന മാറ്റത്തിന്റെ വേരുകള്‍ തേടി പോയാല്‍ അത് ചെന്നെത്തി നില്‍ക്കുക പാസഞ്ചര്‍ എന്ന സിനിമയിലായിരിക്കും. അതുവരെ മലയാള സിനിമ കഥ പറഞ്ഞിരുന്ന രീതിയില്‍ നിന്നും മാറി നടന്ന സിനിമയായിരുന്നു പാസഞ്ചര്‍. ആ പാതയിലൂടെയാണ് പിന്നീട് ട്രാഫിക് പോലുള്ള സിനിമകള്‍ കടന്നു വരുന്നതും മലയാള സിനിമയുടെ മുഖം തന്നെ മാറുന്നതും.

    Also Read: 'നഞ്ചിയമ്മയുടെ സം​ഗീതം മനുഷ്യരായിട്ടുള്ളവർ അം​ഗീകരിച്ചു, സച്ചിയുണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ'; ഭാര്യ സിജി!Also Read: 'നഞ്ചിയമ്മയുടെ സം​ഗീതം മനുഷ്യരായിട്ടുള്ളവർ അം​ഗീകരിച്ചു, സച്ചിയുണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ'; ഭാര്യ സിജി!

    രഞ്ജിത്ത് ശങ്കര്‍ ആയിരുന്നു പാസഞ്ചര്‍ സംവിധാനം ചെയ്തത്. പാരലല്‍ ്ട്രാക്കുകൡലൂടെ കഥ പറഞ്ഞ സിനിമയില്‍ ശ്രീനിവാസന്‍, ദിലീപ്, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. എസ് സി പിള്ളയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

    Dileep

    പാസഞ്ചര്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    പാസഞ്ചറില്‍ പൃഥ്വിരാജ് ചെയ്യേണ്ട കഥാപാത്രമായിരുന്നു ദീലിപ് ചെയ്തത് എന്നാണ് എസ് സി പിള്ള പറയുന്നത്. ശ്രീനിവാസന്‍ പറഞ്ഞതനുസരിച്ചാണ് പൃഥ്വിരാജിനെ ബന്ധപ്പെടുന്നത്. കഥ കേട്ട അദ്ദേഹം സിനിമ ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നും നിര്‍മ്മാതാവ് പറയുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പിന്നീട് മറ്റ് പല സിനിമകള്‍ വന്നതോടെ അദ്ദേഹത്തിന് പിന്‍മാറേണ്ടി വരികയായിരുന്നു. ഇതോടെയാണ് ആ കഥാപാത്രത്തിലേയ്ക്ക് ദീലിപിലേയ്ക്ക് എത്തുന്നത്.

    ഇത് പക്ഷെ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ആറ് ദിവസത്തെ ഷൂട്ടിങ്ങിന് മാത്രം അദ്ദേഹം ഈടാക്കിയത് നല്ലൊരു തുകയാണ്. ഇതോടെ സിനിമയുടെ ബജറ്റുയര്‍ന്നു. അങ്ങനെ ഒന്നേമുക്കാല്‍ കോടി രൂപയ്ക്ക് തീര്‍ക്കേണ്ട സിനിമ രണ്ട് കോടിയാകാന്‍ കാരണക്കാരനായത് ദീലിപാണെന്നും അദ്ദേഹം ആരോപിക്കുന്നു.

    സിനിമയുടെ ക്ലൈമാക്‌സ് സീനിന് വേണ്ടി എറണാകുളത്ത് സെറ്റിട്ടിട്ടും അത് കണ്ടിട്ടും അദ്ദേഹം മൂന്നാറിന് പോയി. അത് കാരണം സിനിമയുടെ മുഴുവന്‍ യൂണിറ്റുമായി മൂന്നാറില്‍ ചെന്ന് അവിടെയാണ് പാസഞ്ചറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം കാരണം മുടക്ക് മുതലല്ലാതെ തനിക്ക് ആ സിനിമ കൊണ്ട് ലാഭം കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

    ചിത്രത്തിന്റെ ദുബായ് റീലിസിലായിരുന്നു ആകെ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി അത് അറിഞ്ഞ അദ്ദേഹം തന്റെ കൈയ്യില്‍ നിന്ന് ആ പ്രെമോഷന്‍ കൈയ്യടക്കുകയായിരുന്നുവെന്നും പിള്ള ആരോപിക്കുന്നുണ്ട്. അതേസമയം, ദീലിപ് സഹകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ആ സിനിമയ്ക്ക് എന്തെങ്കിലും ലാഭം നിര്‍മ്മാതാവായ തനിക്ക് ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

    തന്നെപോലെ നിരവധി പ്രൊഡ്യൂസര്‍ മാരുടെ പതനത്തിന് കാരണം ഇതുപോലെയുള്ള ആളുകളാണെന്നും പിള്ള പറയുന്നുണ്ട്.

    Read more about: dileep
    English summary
    Producer Of Passenger Movie Says Dileep Costed Him Crores And Distroyed Many Others
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X