Just In
- 9 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 9 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 10 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 11 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- Lifestyle
ജനുവരി മാസം മൂന്നാം ആഴ്ച 12 രാശിയുടേയും സമ്പൂര്‍ണഫലം
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടി ചെയ്യാത്ത തെറ്റിന് ശിക്ഷിച്ചു, പിന്നീട് തിരിച്ചുവിളിച്ചു, വാത്സല്യം സെറ്റിലെ അനുഭവത്തെക്കുറിച്ച് സേതു
മലയാളത്തിന്റെ സ്വന്തം മെഗസ്റ്റാറായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി അദ്ദേഹം ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് മമ്മൂട്ടി നടത്താറുള്ളത്. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധയാണ് അദ്ദേഹം നല്‍കാറുള്ളത്. പൊതുവെ പരുക്കനായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളതെങ്കിലും അദ്ദേഹം അങ്ങനയെല്ലന്നെയായിരുന്നു എല്ലാവരും പറഞ്ഞത്.
മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. പരസ്പര പൂരകങ്ങളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. അതിഥിയായും അച്ഛനും മകനുമായെല്ലാം ഇവരെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം എത്താറുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ നിരവധി താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സേതു അടൂര്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ചത്.

മമ്മൂട്ടിയുടെ ദേഷ്യം
പാഥേയത്തിലാണ് ആദ്യമായി മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചതെന്ന് സേതു അടൂര്‍ പറയുന്നു. കൊടൈക്കനാലില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ദേഷ്യപ്പെടാറുണ്ട് അദ്ദേഹം. എന്നാല്‍ അത് പെട്ടെന്ന് തന്നെ അലിഞ്ഞ് പോവാറുമുണ്ട്. ആവ്ശ്യമില്ലാതെ അദ്ദേഹം ദേഷ്യപ്പെടാറുമില്ല. പാഥേയത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ സംഭവത്തെക്കുറിച്ചും സേതു പറഞ്ഞിരുന്നു. മമ്മൂക്ക പള്ളിയില്‍ നിസ്കരിക്കാന്‍ പോയിരുന്നു, ഇറങ്ങിയ സമയത്ത് ഡ്രൈവറെ കണ്ടില്ല. അന്നദ്ദേഹം വേറൊരു വണ്ടിയിലാണ് വന്നത്.

വാത്സല്യത്തിനിടയില്
വാത്സല്യം സിനിമയുടെ സെറ്റില്‍ വെച്ചുള്ള അനുഭവത്തെക്കുറിച്ചും സേതു തുറന്നുപറഞ്ഞിരുന്നു. അന്ന് മമ്മൂക്കയ്ക്കൊപ്പം കുഞ്ഞുമോനെന്നൊരു കുക്കുമുണ്ടായിരുന്നു. ജൂബിലിയാണ് പ്രൊഡ്യൂസര്‍. ആകെ മൂന്നുനാല് അംബാസഡര്‍ കാറേയുണ്ടായിരുന്നുള്ളൂ. മമ്മൂക്ക പള്ളിയില്‍ പോയി വന്നതിന് ശേഷവും അദ്ദേഹത്തിന്റെ ഭക്ഷണം എത്തിയിരുന്നില്ല. വിടാന്‍ വണ്ടിയുമുണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്ന് ഒരു വണ്ടിവിളിച്ച് വരികയാണ് ചെയ്തത്. മമ്മൂട്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭക്ഷണം മാത്രം എത്തിയിട്ടില്ല. ചോദിച്ചപ്പോള്‍ സേതുവിനോട് വണ്ടി ചോദിച്ചു, തന്നില്ലെന്ന് പറഞ്ഞു.

ചോദിച്ചു
ഇതറിഞ്ഞ മമ്മൂക്ക എന്നെ വിളിച്ചിരുന്നു. ചോദിച്ചതിന് ഉത്തരം പറഞ്ഞാല്‍ മതിയെന്നും പറഞ്ഞിരുന്നു. ഇവിടെ വണ്ടിയുണ്ടായിരുന്നോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. ഇതിന് ശേഷം അദ്ദേഹം എന്നെ പുറത്താക്കി. അവനെ ഇനി ഇവിടെ കണ്ടേക്കരുതെന്ന് പറഞ്ഞു. അങ്ങോട്ട് ഒന്നും പറയാന്‍ സമ്മതിച്ചിരുന്നില്ല. അത്രയും ബഹുമാനിക്കുന്നയാളായതിനാല് തിരിച്ചൊന്നും പറയാന്‍ നിന്നില്ല. ഒരുപാട് വിഷമം തോന്നിയിരുന്നു ആ സംഭവത്തില്‍. മമ്മൂക്കയുടെ ഇളയപ്പനായിരുന്നു നിര്‍മ്മാതാവ്. ദേവസ്യ ചേട്ടനായിരുന്നു മേക്കപ്പ്മാന്.

തിരിച്ചുവിളിച്ചു
അവന് മിടുക്കനായത് കൊണ്ടാണ് ഇത്രം നേരത്തെ ഫുഡ് വന്നത്. ഇവിടുന്നൊരു വണ്ടി പോവുകയാണെങ്കില്‍ ഇനിയും വൈകിയേനെയെന്നായിരുന്നു അവര്‍ മമ്മൂക്കയോട് പറഞ്ഞത്. അങ്ങനെയാണോ, എന്നാ അവന് വാ തുറന്ന് പറഞ്ഞൂടേ, അതിന് നിങ്ങള്‍ സമ്മതിച്ചില്ലല്ലോയെന്നായിരുന്നു അവര്‍ ചോദിച്ചത്. ഇതിന് ശേഷം എന്നെ തിരിച്ചുവിളിച്ച് നിനക്ക് പറഞ്ഞൂടായിരുന്നോയെന്ന് ചോദിക്കുകയായിരുന്നു അദ്ദേഹം. അതിന് മമ്മൂക്ക സമ്മതിച്ചില്ലല്ലോയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അത്രയുള്ളൂ സംഭവം, അതാണ് മമ്മൂക്ക.