twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോക്‌സോഫീസ് തൂക്കിയടിച്ച മോഹന്‍ലാലിന്റെ പുലിമുരുകന്‍,മോളിവുഡിലെ ആദ്യ 100കോടി പിറന്ന് ഇന്ന് 3 വര്‍ഷം

    By Midhun Raj
    |

    മോഹന്‍ലാലിന്റെ പുലിമുരുകന്‍ മലയാളത്തില്‍ ചരിത്ര വിജയം നേടിയ സിനിമകളിലൊന്നാണ്. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആരാധകരും കുടുംബ പ്രേക്ഷകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമയിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് പുലിമുരുകന്‍ അറിയപ്പെടുന്നത്. ബിഗ് ബഡ്ജറ്റായി ഒരുക്കിയ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചതിനൊപ്പം മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും മാറിയിരുന്നു.

    മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ വാനോളമെത്തിച്ച സിനിമകളില്‍ ഒന്നുകൂടിയായിരുന്നു പുലിമുരുകന്‍. വമ്പന്‍ ഹൈപ്പുമായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ വിജയം തന്നെയാണ് നേടിയിരുന്നത്. മോഹന്‍ലാലിന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ ചിത്രം. പുലിമുരുകന്റെ വിജയം വലിയ ബഡ്ജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ മലയാളത്തിലെ മറ്റു സംവിധായകര്‍ക്ക് ഒരു പ്രചോദനമാവുകയും ചെയ്തിരുന്നു.

    2016 ഒക്ടോബര്‍ ഏഴിനാണ്

    2016 ഒക്ടോബര്‍ ഏഴിനാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും നൂറു കോടി ക്ലബില്‍ എത്തിയ വിവരം പ്രഖ്യാപിച്ചത് 2016 നവംബര്‍ ഏഴിനാണ്. മലയാളത്തിലെ ആദ്യ നൂറ് കോടി പിറന്നതിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. റിലീസ് ചെയ്ത് മൂന്ന് വര്‍ഷം ആവുമ്പോഴും പുലിമുരുകന്‍ സ്ഥാപിച്ച പല റെക്കോര്‍ഡുകളും ഇന്നും തകര്‍ക്കപ്പെടാതെ നിലനില്‍ക്കുകയാണ്.

    150 കോടിക്ക് മുകളിലാണ്

    150 കോടിക്ക് മുകളിലാണ് സിനിമ മൊത്തമായി തിയ്യേറ്ററുകളില്‍ നിന്നായി കളക്ട് ചെയ്തത്. സംവിധായകന്‍ വൈശാഖിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം അന്ന് പ്രദര്‍ശനത്തിന് എത്തിയിരുന്നത്. നാളുകളുടെ പ്രയ്തനം എടുത്ത് നിര്‍മ്മിച്ച സിനിമയ്ക്ക് അര്‍ഹിച്ച വിജയം തന്നെ തിയ്യേറ്ററുകളില്‍ ലഭിച്ചു.

    ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ

    ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയായിരുന്നു സിനിമയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിനിമാ പ്രേമികളും ആരാധകരും പ്രതീക്ഷിച്ചതിനേക്കാളും മേലെയായിരുന്നു ലാലേട്ടന്റെ പ്രകടനം. ചിത്രത്തില്‍ പുലിമുരുകനായി എത്തിയ താരത്തിന്റെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ലാലേട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്.

    ബാഗ്മതിക്ക് പിന്നാലെ സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി! പിറന്നാള്‍ ദിനത്തില്‍ നിശബ്ദം ടീസര്‍ബാഗ്മതിക്ക് പിന്നാലെ സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി! പിറന്നാള്‍ ദിനത്തില്‍ നിശബ്ദം ടീസര്‍

    പുലിയും മനുഷ്യനും

    പുലിയും മനുഷ്യനും തമ്മിലുളള സംഘടനരംഗങ്ങളും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ ആവുമ്പോഴും ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ചിത്രം തന്നെയാണ് പുലിമുരുകന്‍. ബംഗാളി താരം കമാലിനി മുഖര്‍ജിയായിരുന്നു ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തിയത്. ഒപ്പം ലാല്‍,ജഗപതി ബാബു, വിനു മോഹന്‍,നോബി, സുരാജ് വെഞ്ഞാറമൂട്,സിദ്ധിഖ്, നമിത,നന്ദു, എംആര്‍ ഗോപകുമാര്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തി. ഗോപി സുന്ദര്‍ ആയിരുന്നു സംഗീതമൊരുക്കിയത്. ഷാജികുമാര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു, 159 മിനിറ്റായിരുന്നു പുലിമുരുകന്റെ ദൈര്‍ഘ്യം.

    ഉലകനായകന്റെ പിറന്നാള്‍ ആഘോഷിച്ച് ശ്രുതിയും അക്ഷരയും! ഒത്തുച്ചേര്‍ന്ന് കമല്‍ഹാസന്‍ കുടുംബംഉലകനായകന്റെ പിറന്നാള്‍ ആഘോഷിച്ച് ശ്രുതിയും അക്ഷരയും! ഒത്തുച്ചേര്‍ന്ന് കമല്‍ഹാസന്‍ കുടുംബം

    Read more about: mohanlal pulimurugan
    English summary
    Pulimurugan's 100 Crore Club Announcement 3rd Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X