»   » രാജമാണിക്യത്തിലെ ആ വേഷം റഹ്മാന്‍ ഉപേക്ഷിക്കാന്‍ നോക്കിയതാണ്! പക്ഷെ മമ്മൂക്കയുടെ ആ വാക്ക് ഫലിച്ചതാണ്!

രാജമാണിക്യത്തിലെ ആ വേഷം റഹ്മാന്‍ ഉപേക്ഷിക്കാന്‍ നോക്കിയതാണ്! പക്ഷെ മമ്മൂക്കയുടെ ആ വാക്ക് ഫലിച്ചതാണ്!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ തന്നെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു രാജമാണിക്യം. പോത്ത് കച്ചവടക്കാരനായെത്തിയ രാജമാണിക്യത്തിനെയും കൂട്ടുകാരെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനെ പോലെയുള്ള കൂട്ടുകാരന്റെ വേഷത്തിലായിരുന്നു റഹ്മാന്‍ അഭിനയിച്ചിരുന്നത്.

ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് പറഞ്ഞ നടിയ്ക്ക് വേണ്ടിയാണോ മലയാളി കാത്തിരുന്നത്! കള്ളകഥ ഇതിന് വേണ്ടി

മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ തന്നെ റഹ്മാന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജമാണിക്യത്തില്‍ അഭിനയിക്കണോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് വഴിക്കാട്ടിയായി മമ്മൂക്ക പറഞ്ഞ ആ വാക്കുകള്‍ കൊണ്ട് താന്‍ സിനിമയിലഭിനയിക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുകയായിരുന്നു. മുമ്പ് പലപ്പോഴും ഇതേ കാര്യം പറഞ്ഞ റഹ്മാന്‍ വീണ്ടും ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിരിക്കുകയാണ്.

രാജമാണിക്യത്തില്‍ അഭിനയിക്കണോ?

മമ്മൂട്ടിയുടെ രാജമാണിക്യത്തില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് താന്‍ പലപ്പോഴും ആലോചിച്ചിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്ന് തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നാണ് റഹ്മാന്‍ പറഞ്ഞിരുന്നത്.

മമ്മൂട്ടി പറഞ്ഞത്

മമ്മൂക്കയോട് ഇക്കാര്യം താന്‍ പറഞ്ഞിരുന്നു. രാജമാണിക്യം നിനക്ക് ഒരു ബ്രേക്ക് ആവുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. പടം ഹിറ്റാവും. ധൈര്യമായി അഭിനയിക്കുകയെന്നും മമ്മൂക്ക പറഞ്ഞിരുന്നു.

തിരോന്തോരം ഭാഷ ഹിറ്റായി

തിരോന്തോരം സ്‌റ്റൈയില്‍ നിര്‍മ്മിച്ച സിനിമ പ്രതീക്ഷിച്ചതിനുമപ്പുറത്തായിരന്നു വിജയിച്ചിരുന്നത്. എന്റെ കഥാപാത്രവും അതിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നതായും റഹ്മാന്‍ പറയുന്നു.

രാജമാണിക്യം


അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു രാജമാണിക്യം. മമ്മൂട്ടി, റഹ്മാന്‍, മനോജ് കെ ജയന്‍, ഭീമന്‍ രഘു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

ഭാഷയായിരുന്നു പ്രത്യേകത

പോത്ത് കച്ചവടക്കാരനായി എത്തുന്ന രാജമാണിക്യത്തിന്റെ തിരോന്തോരം ഭാഷയിലുള്ള ഡയലോഗുകളായിരുന്നു സിനിമയെ വിജയത്തിലേക്ക് എത്തിച്ചിരുന്നത്. ഇന്നും സിനിമയിലെ ഡയലോഗുകള്‍ ഹിറ്റാണ്.

കരിയര്‍ ബ്രേക്ക്

പണ്ട് മുതല്‍ മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച് ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും കരിയറിലെ ബ്രേക്കായിരുന്നു രാജമാണിക്യത്തിലെ പ്രകടനം.

English summary
Rahman saying about Mammootty's Rajamanikyam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam