Just In
- 9 min ago
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- 11 min ago
മൗനരാഗം സീരിയലില്‍ നിന്നും പുറത്തായി; പറയാന്‍ ആഗ്രഹിക്കാത്ത കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് നടി പത്മിനി
- 11 min ago
സംയുക്ത വര്‍മയുടെ മേക്കോവറിന് സ്നേഹം അറിയിച്ച് മകന്, മുടി വെട്ടിയെന്ന് നടി, ചിത്രങ്ങള്‍ വൈറല്‍
- 34 min ago
മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു, കാരണം പറഞ്ഞ് നെടുമുടി വേണു
Don't Miss!
- Automobiles
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രളയം വെള്ളിത്തിരയിലേക്ക്! ദുരന്തത്തെ കുറിച്ചാണ് സിനിമയെന്ന് രഞ്ജി പണിക്കര്‍, പോസ്റ്റര്‍ പുറത്ത്
കഴിഞ്ഞ വര്‍ഷം കേരളം നേരിട്ടത് രണ്ട് ദുരന്തങ്ങളായിരുന്നു. ആദ്യം നിപ്പാ വൈറസിന്റെ സാന്നിധ്യത്തിലും പിന്നീട് പ്രളയമായിട്ടുമായിരുന്നു. രണ്ടും സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിപ്പയെ ആസ്പദമാക്കി ആഷിക് അബു ഒരുക്കിയ സിനിമ ജൂണ്‍ ഏഴിന് റിലീസ് ചെയ്തു. ഇനി പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് മലയാളക്കര കാത്തിരിക്കുന്നത്.
ജയരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് രൗദ്രം എന്നാണ് പേരിട്ടിരിക്കുന്നത്. രഞ്ജി പണിക്കര്‍, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു പോസ്റ്ററുമായി രഞ്ജി പണിക്കരും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്ററിനൊപ്പം സിനിമയെ കുറിച്ചും താരം പറഞ്ഞിരിക്കുകയാണ്.
രഞ്ജി പണിക്കരുടെ വാക്കുകളിലേക്ക്..
മലയാളി അതിജീവിച്ചത് ഒരു പ്രളയം മാത്രമായിരുന്നില്ല. ജീവിച്ചതും പരിചയിച്ചതുമായ സര്‍വ്വതിനെയും തകര്‍ത്തെറിയുന്ന പ്രകൃതിയുടെ സംഹാരരൗദ്രതയെ ആയിരുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഭാവം. പകച്ചുനിന്ന ആദ്യ നിമിഷങ്ങള്‍ക്കപ്പുറം, ഒരു ജനത തോല്ക്കാന് തയാറാവാതെ ഉയര്‍ത്തെഴുന്നേറ്റ കഥയുണ്ട്. ആ കഥയില്‍ അവസാന റീലില്‍ വരെ എത്തിച്ചേര്ന്നവര് മാത്രമല്ല, ഇടയില്‍വച്ച് അപ്രത്യക്ഷരായവരും ഉണ്ട്. വീണുപോയ ആ ജീവിതങ്ങളുടെ കൂടി കഥയാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 ന്റെ പ്രമേയം. പ്രളയദിനങ്ങളില്‍ മദ്ധ്യകേരളത്തിലെ ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്പതികള്‍ അനുഭവിച്ച ദുരന്തമാണ് രൗദ്രം പറയുന്നത്. കെപിഎസി ലീലയും ഞാനും ഈ വൃദ്ധദമ്പതികളായി അഭിനയിക്കുന്നു. ഒപ്പമുണ്ടാവണം, എല്ലാവരും.