»   » നായകനായി, നിര്‍മാതാവായി കരിയറില്‍ തിളങ്ങി നിന്ന താരം!!!! പക്ഷെ രതീഷ് ദു:ഖിതനായിരുന്നു???

നായകനായി, നിര്‍മാതാവായി കരിയറില്‍ തിളങ്ങി നിന്ന താരം!!!! പക്ഷെ രതീഷ് ദു:ഖിതനായിരുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു രതീഷ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ശക്തമായ വേഷങ്ങളില്‍ രതീഷ് എത്തി. ജയന്റെ മരണ ശേഷം ഐവി ശശി ടി ദാമോദരന്‍ മാഷ് കൂട്ടകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയെ പിന്തള്ളി രതീഷ് നായകനായി എത്തിയിരുന്നു. 

നായകനായി എത്തിയെങ്കിലും മോഹന്‍ലാലിനേയോ മോഹന്‍ലാലിനേയോ പോലെ വലിയ ഒരു സ്ഥാനവും താരപദവിയും നിലനിര്‍ത്താന്‍ രതീഷിനായില്ല. പിന്നീട് നിര്‍മാണത്തിലേക്ക് തിരിഞ്ഞ് രതീഷിന് അവിടെ നേട്ടമായിരുന്നു. അതിനിടയിലെ രതീഷ് ദു:ഖിതനായിരുന്നുവെന്ന് സുഹൃത്തും നടനുമായ സത്താര്‍ ഓര്‍മിക്കുന്നു. 

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് സത്താര്‍. രതീഷിന്റെ അടുത്ത സുഹൃത്തായിരുന്നു സത്താര്‍. ഐവി ശശി സംവിധാനം ചെയ്ത അഹിംസ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്.

രതീഷ് സിനിമയിലേക്കെത്തിയ ആദ്യകാലത്തായി ഇരുവരും തമ്മില്‍ പരിചയപ്പെടുന്നു. പിന്നീട് ഒരുമിച്ച് ധാരാളം സിനിമകളില്‍ അഭിനയിച്ചു. മിക്കപ്പോഴും ഒരുമുറികളിലായിരുന്നു താമസം. ആ സൗഹൃദം ശക്തമായി വളരുകയായിരുന്നു.

ഇതിനിടെ ഇരുവര്‍ക്കും സെക്കന്റ് ഗ്രേഡ് സിനിമകളില്‍ അഭിനയിക്കേണ്ടതായി വന്നു. ക്രോസ് ബെല്‍റ്റ് മണിയുടെ ഒറ്റയാനിലൂടെയായിരുന്നു തുടക്കം. ചിത്രങ്ങളെല്ലാം തന്നെ വിജയങ്ങളായിരുന്നു.

ക്രോസ്‌ബെല്‍റ്റ് മണിയുടെ ചിത്രങ്ങളെല്ലാം മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങളായിരുന്നു, പരാജയപ്പെടില്ല. പതിനഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തീരും. പ്രണയവും സംഘട്ടനവും ഡിസ്‌കോ ശാന്തിയുടെ ഒരു ഡാന്‍സും ഉള്ള മസാല ചിത്രങ്ങളായിരുന്നു എല്ലാം.

ഒറ്റയാന്‍ ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു ക്രോസ്‌ബെല്‍റ്റ് മണി റിവഞ്ച് എന്ന ചിത്രം പ്ലാന്‍ ചെയ്തത്. രതീഷും സത്താറും തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ നിര്‍മാതാവ് പിന്മാറിയതിനേത്തുടര്‍ന്ന് സിനിമ പ്രതിസന്ധിയിലായി.

സിനിമ മുടങ്ങിയതോടെ എല്ലാവര്‍ക്കും വിഷമമായി. ഒരു ദിവസം രതീഷിനെ തിരുവനന്തപുരത്തെ വീട്ടില്‍ ചെന്ന് കണ്ട സത്താര്‍ റിവഞ്ചിന്റെ നിര്‍മാണം ഏറ്റെടുക്കുന്നതിനേക്കുറിച്ച് സൂചിപ്പിച്ചു. ക്രോസ്‌ബെല്‍റ്റ് മണിയുടെ ചിത്രമായതിനാല്‍ പണം നഷ്ടപ്പെടില്ലെന്നതായിരുന്നു സത്താറിനെ അതിന് പ്രേരിപ്പിച്ചത്. രതീഷും സമ്മതിച്ചു.

രതീഷ് നായകനും സത്താര്‍ വില്ലനുമായി റിവഞ്ച് ചിത്രീകരണം പൂര്‍ത്തിയാക്കി. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വന്‍ വിജയമായി. പിന്നീട് ഇരുവരും ചേര്‍ന്ന് ധാരാളം ചിത്രങ്ങള്‍ നിര്‍മിച്ചു. എല്ലാം നഷ്ടം വരാത്ത ചിത്രങ്ങളായിരുന്നു. സിനിമകള്‍ വിജയമായി തുടരുമ്പോഴും രതീഷിനെ ഒരു സങ്കടം അലട്ടിയിരുന്നു.

വിവാഹം കഴിഞ്ഞിട്ട് ഏറെ നാളുകളായെങ്കിലും രതീഷിന് കുട്ടികളുണ്ടായിരുന്നില്ല. സിനിമയുടെ തിരക്കുകള്‍ കാരണം വേണ്ടവിധത്തിലുള്ള ചികിത്സകള്‍ നടത്താനും സാധാച്ചിരുന്നില്ല. ഇക്കാര്യത്തില്‍ രതീഷിന് ഏറെ വിഷമമുണ്ടായിരുന്നു. ഇക്കാര്യം രതീഷ് സത്താറുമായി പലപ്പോഴും പങ്കുവച്ചിരുന്നു.

കുട്ടികളുണ്ടാകാത്തതില്‍ ഏറെ സങ്കടപ്പെട്ടിരുന്ന രതീഷിനെ സത്താറാണ് നിര്‍ബന്ധിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സ ആരംഭിച്ചതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. രതീഷിന് പിന്നീട് നാല് കുട്ടികളുകളുണ്ടായി. മൂത്തമക്കളായ പാര്‍വ്വതിയും പത്മരാജനും സിനിമയിലും എത്തി. ഇളയമകള്‍ പത്മയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുനന്നു. ഇളയ മകന്‍ പ്രണവും സിനിമാ പ്രവേശത്തിന് തയാറെടുക്കുകയാണ്.

English summary
Ratheesh was very sad even he makes hit as an actor producer. Satar helps him to solve the problem.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam