Don't Miss!
- News
ഉറങ്ങുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടി; സാരി കഴുത്തില്‍ ചുറ്റി... വേങ്ങരയില്‍ യുവതി ചെയ്തത് ക്രൂരത
- Automobiles
ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി
- Sports
IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി
- Lifestyle
ലോക ക്യാന്‍സര്‍ ദിനം: നിശബ്ദമായി വന്ന് ജീവനെടുക്കും കൊലയാളി: സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
മോഹന്‍ലാലും മമ്മൂട്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവര്‍! അന്നും ഇന്നും കോരിത്തരിപ്പിക്കും...
ബ്രീട്ടിഷുകാരുടെ ഭരണത്തില്‍ നിന്നും ഇന്ത്യ മോചിതമായതിന്റെ വാര്‍ഷികമായി ഇന്ത്യ ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പത്തെ ഇന്ത്യയെ കുറിച്ച് ഇന്നത്തെ തലമുറ കേട്ടതും കണ്ടതും കൂടുതല്‍ സിനിമകളിലൂടെയായിരുന്നു. യുദ്ധവും കലാപങ്ങളും യാതനകളുമായി ഒരു ജനത മുഴുവന്‍ അനുഭവിച്ച ദുരിതങ്ങള്‍ സിനിമകള്‍ ആയിട്ടുണ്ടായിരുന്നു.
രാജ്യത്തിന് വേണ്ടി പോരാടിയ വീരന്മാരുടെ കഥ പറഞ്ഞ് നിരവധി ചരിത്ര സിനിമകള്‍ കേരളത്തിലും പിറന്നിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളും കൂട്ടത്തിലുണ്ട്. നാടിനെ സംരക്ഷിക്കുന്ന പട്ടാളക്കാരനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ വീര പഴശ്ശി തമ്പുരനായിട്ടായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

നിരവധി സിനിമകള്‍
പ്രേക്ഷകരില്‍ രാജ്യസ്നേഹം വെളിവാക്കുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിട്ടുണ്ട്. 1980, 1990 കാലഘട്ടങ്ങള്‍ മുതല്‍ പട്ടാളക്കാരുടെ കഥകളുമായിട്ടും ചരിത്രത്തെ ആസ്പദമാക്കിയും സിനിമകള്‍ പിറന്നിരുന്നു. ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരിക്കലും മറന്ന് കളയാന്‍ പറ്റാത്ത രണ്ട് സിനിമകളുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ഈ സിനിമകള്‍ അന്നും ഇന്നും പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന സിനിമകളാണ്.

കീര്‍ത്തിചക്ര
മലയാളത്തില്‍ പിറന്ന് മുഖ്യ പട്ടാള സിനിമകളിലും നായകന് മോഹന്‍ലാല്‍ ആയിരുന്നു. അത്തരത്തില്‍ മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ ഒരുപാട് സിനിമകള്‍ പിറന്നിരുന്നു. പല സിനിമകളും യുദ്ധവും അനുബന്ധ പ്രശ്നങ്ങളും മാത്രമാണ് പറഞ്ഞ് പോയതെങ്കില്‍ ഓരോ പട്ടാളക്കാരന്റെയും ജീവിതത്തെ അതുപോലെ തുറന്ന് കാണിച്ച സിനിമയായിരുന്നു കീര്‍ത്തിചക്ര. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു കീര്‍ത്തിചക്ര. ജീവ, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, രമേഷ് ഖന്ന, കൊച്ചിന് ഹനീഫ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

പ്രേക്ഷകനെ കോരിത്തരിപ്പിച്ച കഥാപാത്രം
പട്ടാളക്കാരുടെ ജീവിതം അതുപോലെ തുറന്ന് കാണിക്കാന്‍ മേജര്‍ രവിയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിലെ ഡയലോഗുകളും ആക്ഷനും രാജ്യസ്നേഹം തുളുമ്പുന്നതായിരുന്നു. മേജര്‍ മഹാദേവന് എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ബോക്സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ കീര്‍ത്തിചക്രയ്ക്ക് കഴിഞ്ഞിരുന്നു. ഓരോ സ്വാതന്ത്ര്യദിനം കഴിയുമ്പോഴും ആവേശത്തോടെ കാണാന്‍ കഴിയുന്ന സിനിമയാണ് കീര്‍ത്തിചക്ര.

കേരള വര്‍മ്മ പഴശ്ശിരാജ
ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും ഇതിവൃത്തമാക്കി നിര്‍മ്മിച്ച സിനിമകളിലൊന്നായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ 2009 ലായിരുന്നു റിലീസിനെത്തിയത്. കേരളത്തില്‍ ബ്രീട്ടിഷുകാര്‍ക്കെതിരെ പഴശ്ശിരാജ നടത്തി വന്നിരുന്ന യുദ്ധങ്ങളും മറ്റുമായിരുന്നു സിനിമയുടെ പ്രമേയമായത്. ഹരിഹരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, പത്മപ്രിയ, കനിഹ, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു.

പഴശ്ശിയുടെ യുദ്ധങ്ങള്‍
നാട്ടുകാരായ സാധാരണക്കാരായിരുന്നു പഴശ്ശിയ്ക്കൊപ്പം യുദ്ധത്തിനിറങ്ങിയവര്‍. സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ കേരളത്തിലെ ആദ്യത്തെ യോദ്ധക്കാളില് ഒരാളായിരുന്നു പഴശ്ശിരാജ. എംടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമ കാണുന്നവരെ ആവേശത്തിലാക്കുന്ന തരത്തിലായിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരുന്നു.

അതിശയിപ്പിച്ചിരുന്നു...
വീരപഴശ്ശിയെ അതുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ഒരേ സമയം സിനിമ എത്തിയിരുന്നു. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം നേടിയ കേരള വര്‍മ്മ പഴശ്ശിരാജ ബോക്സോഫീസിലും വലിയ ചലനമുണ്ടാക്കിയിരുന്നു.

സിനിമകള്‍ ഒരുപാടുണ്ട്..
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലെത്തിയ കാലാപാനി, ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച യുഗപുരുഷന്, പൃഥ്വിരാജിന്റെ ഉറുമി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ജീവിതകഥയുമായെത്തിയ വീരപുത്രന് എന്നിങ്ങനെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചും നിര്‍മ്മിച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിട്ടുണ്ട്.
-
മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് പ്രയാസകരം; ദൃശ്യത്തിൽ എങ്ങനെയാണ് ചെയ്തതെന്ന് എനിക്കേ അറിയൂ; സിദ്ദിഖ്
-
സായിയുമായി ഒത്തുകളി! തെളിവുകള്‍ക്ക് റോബിന്റെ മറുപടി; ഉണ്ണി മുകുന്ദനേയും എന്നേയും തെറ്റിക്കാന്‍ നോക്കുന്നു!
-
ഗര്‍ഭിണിയായതോട് കൂടിയാണ് അങ്ങനൊരു വാശി വന്നത്; 5 വര്‍ഷം നോക്കിയിട്ടും നടക്കാത്ത കാര്യം നേടിയെന്ന് നിമ്മി