Just In
- 27 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 36 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂക്കയ്ക്ക് ഇഷ്ടമായി! അദ്ദേഹത്തെ ഒരുക്കിയത് ഇങ്ങനെ! വൈറലായ ലുക്കിന് പിന്നില്‍ ഇദ്ദേഹം!
മമ്മൂട്ടിയിലെ അഭിനേതാവിനെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. ഏറ്റെടുത്തിരിക്കുന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട് അദ്ദേഹം. അഭിനയപ്രാധാന്യമുള്ള ക്യാരക്ടറാണോ ഇതെന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കാറുള്ളത്. മാസ്സും ക്ലാസും ചരിത്ര സിനിമകളുമെല്ലാം അദ്ദേഹത്തില്‍ ഭദ്രമാണ്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് അദ്ദേഹം. മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.
സ്ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്ന് തുടക്കത്തിലേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ആ ലുക്ക് പുറത്തുവന്നത്. റിലീസിന് നാളുകള്‍ ശേഷിക്കുന്നതിനിടയില്‍ ഈ സസ്പെന്‍സ് പുറത്തുവിടേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വനിതയുടെ കവര്‍ഗേളായാണ് ലുക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ലുക്ക് തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ലുക്കിന് പിന്നിലെ വിശേഷങ്ങള്‍ പങ്കുവെച്ച് മേക്കപ്പ് ആര്ടിസ്റ്റെത്തിയത്.
റോഷന് എന്‍ജിയാണ് മമ്മൂട്ടിയെ അണിയിച്ചൊരുക്കിയത്. പെണ്ണഴകില്‍ പ്രത്യക്ഷപ്പെട്ട മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ മുതല്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്ന കാര്യം കൂടിയായിരുന്നു ഇത്. ആദ്യം മീശ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നു, എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. മീശയും താടിയും വെച്ച് സ്ത്രൈണ ഭാവം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നാലോളം സ്കെച്ചുകള്‍ ഇതിനായി ചെയ്തിരുന്നു. സ്കിന്‍ ടെക്ചറില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. ട്രെയലും നടത്തിയിരുന്നു വിഗ്ഗുകളും മാറി മാറി പരീക്ഷിച്ചിരുന്നു. സ്കിന്‍ ടെക്ചറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മമ്മൂക്കയ്ക്കും പത്മകുമാറിനും ലുക്ക് ഇഷ്ടമായതോടെ അത് സെറ്റാക്കുകയായിരുന്നു.