Don't Miss!
- News
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്; രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിക്കും
- Lifestyle
ഭക്ഷണം ചവച്ചരച്ച് കഴിക്കണം: ഗുണങ്ങള്‍ ഒന്നല്ല അനവധിയാണ്
- Finance
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
- Automobiles
ടാറ്റയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വരും; രണ്ടും കൽപ്പിച്ച് തന്നെ
- Sports
IND vs NZ: ലോര്‍ഡ് ശര്‍ദുല്‍ വേണ്ട! രണ്ടാം മത്സരത്തില്‍ ഉമ്രാന് മാലിക് മതി-കാരണങ്ങളിതാ
- Travel
റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമായി വ്യോമസേന
- Technology
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
കുഞ്ചാക്കോ ബോബന് മഞ്ജു വാര്യരെ കഷ്ടപ്പെടുത്തുന്നു! അന്ന് ദേഷ്യം തോന്നിയെന്ന് റോഷന് ആന്‍ഡ്രൂസ്
ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കി മഞ്ജു വാര്യര്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നടി വിവാഹമോചനത്തിന് ശേഷമാണ് തിരിച്ച് വന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ച് വരവ്.
ഹൗ ഓള്‍ഡ് ആര് യൂ വിലെ നിരുപമ എന്ന കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനമായിരുന്നു മഞ്ജു കാഴ്ച വെച്ചത്. ശേഷം പ്രതി പൂവന്‍കോഴി എന്ന സിനിമയിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മഞ്ജുവിനെ തിരിച്ച് കൊണ്ട് വന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഹൗ ഓള്‍ഡ് ആര് യൂ ചെയ്യുന്ന സമയത്ത് കുഞ്ചാക്കോ ബോബനോടുള്ള പെരുമാറ്റത്തില്‍ അറിയാതെ ദേഷ്യം കലര്‍ന്നിരുന്നു. ചാക്കോച്ചന് ഇക്കാര്യം ചാക്കോച്ചന് തുറന്ന് ചോദിച്ചപ്പോള്‍ താനെന്റെ നിരുപമയെ വല്ലാതെ കഷ്ടപ്പെടുത്തുന്നു എന്നായിരുന്നു റോഷന്റെ മറുപടി. അത് കൊണ്ടാണ് ഞാനിങ്ങനെ പെരുമാറുന്നത്. പുതിയ സിനിമയായ പ്രതി പൂവന്‍കോഴി ചെയ്യുമ്പോഴും നായിക മാധുരിയോടും മറ്റ് ചില കഥാപാത്രങ്ങളോടും വല്ലാത്ത പൊസസീവ്നെസ് തോന്നി. ഇതില്‍ വില്ലനായ ആന്റപ്പനായി റോഷന് തന്നെയായിരുന്നു അഭിനയിച്ചത്.

മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷന് എന്റെ മനസില്‍ ഇല്ലായിരുന്നു. ഞാനെന്താണോ മനസില്‍ കാണുന്നത് അത് അഭിനയത്തില്‍ നൂറ് മടങ്ങായി തിരിച്ച് തരുന്ന ആക്ടറാണ് മഞ്ജു. അതിനുമപ്പുറം മഞ്ജു നല്ലൊരു സുഹൃത്ത് കൂടിയാണ്. മഞ്ജുവിന്റെ കുടുംബമായും നല്ല അടുപ്പമുണ്ട്. 'ഹൗ ഓള്‍ഡ് ആര് യൂ' കഴിഞ്ഞ സമയത്തൊക്കെ മഞ്ജുവിന്റെ അച്ഛന് ചോദിക്കുമായിരുന്നു, എന്നാണ് അടുത്ത സിനിമയെന്ന്. മഞ്ജുവിന്റെ അച്ഛനുമായി എന്റെ സ്വന്തം അച്ഛനോട് എന്ന പോലെ അടുത്ത സ്നേഹബന്ധമായിരുന്നു.

'ഇവിടം സ്വര്‍ഗമാണ്'സിനിമയില്‍ മോഹന്‍ലാല്‍ പെണ്ണ് കാണാന്‍ പോവുന്ന സീനില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ മഞ്ജുവിന്റെ വീട്ടില്‍ നിന്നും പലപ്പോഴും ആഹാരം കഴിച്ചിട്ടുണ്ട്. അമ്മ എനിക്ക് നല്ല മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കി തന്നിട്ടുണ്ട്. ഒരു പക്ഷേ ഞാന്‍ ജീവിതത്തില്‍ കഴിച്ചിട്ടുള്ള ഏറ്റവും നല്ല മാമ്പഴപ്പുളിശ്ശേരി അതാവും. എന്നെ സംബന്ധിച്ച് മഞ്ജുവുമായിസിനിമയില് വര്‍ക്ക് ചെയ്യുന്നത് സന്തോഷകരമാണ്.

ഹൗ ഓള്‍ഡ് ആര് യൂ സിനിമയില്‍ മഞ്ജുവിനെ കൊണ്ട് വന്നപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ തീരുമാനത്തെ കഠിനമായി എതിര്‍ത്ത് സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അതിന്റെ പേരിലും പ്രശ്നങ്ങളുണ്ടാക്കിയവരുണ്ട്. ഇപ്പോഴും ആ പ്രശ്നം തുടരുന്നവരുണ്ട്. മലയാള സിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്ക് കൊണ്ട് വന്നതില്‍ സന്തോഷമേയുള്ളു. തമിഴില്‍ 36 വയതിനിലൂടെ ജ്യോതികയുടെ തിരിച്ച് വരവ് കൂടി സംഭവിച്ചു. ഒരുപാട് സ്ത്രീകള്‍ക്ക് സ്വന്തം സ്വപ്നം വീണ്ടെടുക്കാന്‍ പ്രചോദനമായി ആ സിനിമ. ഇപ്പോള്‍ വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോള്‍ തോന്നിയ മാറ്റം മഞ്ജു ഫ്രീ ബേര്‍ഡ് ആയ പോലെ തോന്നുന്നുവെന്നതാണ്.
-
അവരാണ് എന്നോട് ആദ്യം സംവിധായകനാകാൻ പറയുന്നത്, അന്നുവരെ അതിനെ പറ്റി ചിന്തിച്ചിരുന്നില്ല, കാരണമിതാണ്!: ലാൽ ജോസ്
-
മുകുന്ദനുണ്ണി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ക്കൊക്കെ വിഷമമുണ്ടാകാം; തുറന്നു പറഞ്ഞ് വിനീത്
-
പെൺകുട്ടികളുടെ പേരിൽ ഞങ്ങൾ അടിയായി; മോഹൻലാലുമായുള്ള സൗഹൃദം തുടങ്ങിയത് അങ്ങനെയെന്ന് എംജി!