For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫുൾ ടെൻഷനായിരുന്നു! അഡ്വാൻസ് തിരികെ നൽകി ഇറങ്ങിപ്പോയാലോ എന്നുവരെ ചിന്തിച്ചു, വെളിപ്പെടുത്തി താരം

  |

  മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെ പോയ താരമാണ് സൈജുകുറുപ്പ്. നടൻ, സഹനടൻ, കോമഡി,വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. പോയ വർഷം സൈജു കുറുപ്പിന് മികച്ച വർഷമായിരുന്നു. വത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

  2019ൽ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. റോബോർട്ടും മനുഷ്യനും തമ്മിലുളള ആത്മബന്ധത്തെ കുറിച്ചായിരുന്നു സിനിമ ചർച്ച ചെയ്തത്. സുരാജ് , സൗബിൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രത്തിൽ ഇവരോടൊപ്പം മികച്ച പ്രകടനമായിരുന്നു സൈജു കുറുപ്പും കാഴ്ചവെച്ചത്. പ്രസന്നൻ എന് കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. സൈജു കുറുപ്പിന് പ്രസന്നനിലേയ്ക്കുളള ദൂരം അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിത ആ കഥാപാത്രം ചെയ്തപ്പോൾ നേരിട് ബുദ്ധിമുട്ടിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

  ചിത്രത്തിൽ പയ്യന്നൂർ സ്ലാങ്ങിലാണ് ഡയലോഗുകൾ പറയേണ്ടതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. അക്കാര്യം സംവിധായകൻ രതീഷ് എന്നോട് പറഞ്ഞതായും ഓർക്കുന്നില്ലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കണ്ണൂരിലെത്തിയ തൊട്ട് അടുത്ത് ദിവസം ഷൂട്ട് ചെയ്യാൻ പോകുന്ന രംഗങ്ങൾ ഏതാണെന്ന് അറിയാനായി അസോസിയേറ്റിനെ വിളിച്ചപ്പോഴാണ് സ്ക്രിപ്റ്റിലുളല സംഭാഷണങ്ങൾ പയ്യന്നൂർ സ്ലാങ്ങിൽ പറയണമെന്ന് അറിയിച്ചു അതോട് കാര്യങ്ങൾ ടെൻഷനാവുകയായിരുന്നു.

  നേരെ ചീഫ് അസോസിയേറ്റ് സുധീഷ് ഗോപിനാഥനെ വിളിക്കുകയായിരുന്നു. അഡ്വാൻസ് തുക നൽകി തിരികെ പോകാമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലെന്ന് സുധീഷിനോട് പറഞ്ഞു. എന്നാൽ സുധീഷ് എന്നെ വിടാൻ തയ്യാറായില്ല. എന്നെ കൊണ്ട് പറ്റുമെന്ന് ആവർത്തിച്ചു പറഞ്ഞു. രാത്രി ഉറങ്ങനാൻ കിടക്കുമ്പോൾ തൊട്ട് അടുത്ത ദിവസം എങ്ങനെ ചെയ്യുമെന്ന് ആലോചിച്ച് ടെൻഷനടിക്കാറുണ്ടായിരുന്നു. കൂടാതെ ആദ്യ രംഗം മുതൽ അവസാന രംഗത്തിന് കട്ട് പറയുന്നതുവരെ ടെൻഷനടിച്ചായിരുന്നു അഭിനയിച്ചിരുന്നത്.

  ആൻഡ്രോയിഡ് കുഞ്ഞപ്പന് വേണ്ടി എന്റെ താടിയെല്ലിൽ ക്ലിപ്പിട്ടിരുന്നു. കവിൽ അൽപം കൂട്ടുന്നതിനുവേണ്ടിയായിരുന്നു അത് ചെയ്തിരുന്നത്. പിന്നെ ത് പോലെ വയർ വെച്ചിരുന്നു. ഇതൊക്കെ അഭിനയത്തെ തടസപ്പെടുത്തും. വയർ അത്ര വലിയ പ്രശ്നമായിരുന്നില്ല. എന്നാൽ താടിയെല്ലിലെ ക്ലിപ്പ് വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴു അത് വെളളത്തിലിട്ട് വയ്ക്കണമായിരുന്നു. ഷോട്ടിന് സമയമാകുമ്പോൾ അതെടുത്ത് വയ്ക്കണം. അങ്ങനെയുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.

  ട്രിവാൻഡ്രം ലോഡ്ജ് റിലീസ് ചെയ്യുന്നതിനു മുൻപുള്ള എന്റെ അവസ് വളരെ മോശമായിരുന്നു. അന്ന് സിനിമകളെയുണ്ടായിരുന്നില്ല. നിപവധി പേരോട് ചാൻസ് ചോദിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം എനിയ്ക്ക് മൂന്ന് സിനിമകളിൽ അവസരം ലഭിച്ചിരുന്നു.ഹോട്ടൽ കാലിഫോർണിയ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, റെഡ് വൈൻ എന്നീ സിനിമകളിലെ വേഷങ്ങളാണ് ലഭിച്ചത്. ഈ മൂന്ന് പടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും ഞാൻ ചാൻസ് ചോദിച്ച് പലരെയും സമീപിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് ചിത്രങ്ങൾ തനിയ്ക്ക് ലഭിക്കുകയു ചെയ്തു.

  കറക്ട് സമയത്താണ് താൻ പലരോട‍ും ചാൻസ് ചോദിച്ചത്. എനിയ്ക്ക് കറക്ട് റോളുകളും ലഭിച്ചു. ചാൻസ് ചോദിക്കുന്നവരുടെ മുന്നിൽ ചോയിസ് ഇല്ല. ഇവർ തരുന്ന കഥാപത്രങ്ങൾ ചെയ്യേണ്ടി വരും. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് കിട്ടിയ കഥാപാത്രങ്ങളൊക്കെ നല്ലതായിരുന്നു.

  English summary
  saiju kurup says about android kujappan Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X