For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ നിമിഷങ്ങൾ ആസ്വദിക്കാനായിരുന്നു സിനിമയിലെ ഇടവേള, എന്നാൽ ഏറെ മിസ് ചെയ്തത് ഇതാണ്, സംവൃത പറയുന്നു

  |

  സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും ഇന്നും നടി സംവൃത സുനിലിന് കൈ നിറയെ ആരാധകരാണ്.നിരവധി പുതിയ മുഖങ്ങളാണ് നിത്യേനെ സിനിമയിൽ എത്തുന്നത്. സിനിമയിൽ നിലനിൽക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നാൽ സംവൃതയ്ക്ക് മടങ്ങി വരവിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. 2004 ൽ ദിലീപ് ചിത്രമായ രസികനിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. ലാൽ ജോസ് സംവിധാന ചെയ്ത ചിത്രം നടിയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരവാകുകയായിരുന്നു, പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സംവൃതയ്ക്ക് കഴിഞ്ഞു. 2012 വരെ സിനിമയിൽ സജീവമായ നടി വിവാഹ ശേഷം മാറി നിൽക്കുകയായിരുന്നു.

  സിനിമയിൽ ശോഭിച്ചു നിൽക്കവെയായിരുന്നു സംവൃതയുടെ വിവാഹം. സ്വന്തം തീരുമാനത്തിനെ തുടർന്നാണ് നടി താൽക്കാലികമായി അഭിനയം വിട്ടത്. കാലിഫോർണിയയി ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ജീവിക്കുകയാണെങ്കിലും ഇന്നും മലയാളവുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. ഒക്ടോബർ 31 ന് സംവൃതയുടെ 34ാം പിറന്നാളായിരുന്നു. സിനിമയിൽ നിന്ന് വിട്ട്നിന്നപ്പോൾ ഏറെ മിസ് ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. തന്റെ ആരാധകരുടെ സ്നേഹമാണ് കൂടുതൽ മിസ് ചെയ്തതെന്നാണ സംവൃത പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്

  2004 ൽ പുറത്തിറങ്ങിയ രസികനിലൂടെ നയികയായി അരങ്ങേറ്റം കുറിച്ച സംവൃത 2012 വരെ സിനിമയിൽ സജീവമായിരുന്നു. മുൻനിര നായികമാരുടെ ഇടയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അഭിനയത്തിന് ഒരു ഇടവേള നൽകി സംവൃത കുടുംബ ജീവിതത്തിലേയ്ക്ക് കടന്നത്. പിന്നീട് 8 വർഷങ്ങൾക്ക് ശേഷമാണ് നടി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ മടങ്ങി വരവ്. ഗീത എന്ന കഥാപാത്രത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ.

  വിവാഹ ശേഷം നടി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമായിരുന്നു സിനിമയിലെ ഇടവേള. തന്നോട് പലരും ചോദിച്ചിരുന്നു അഖിലുമായുളള വിവാഹ ശേഷം എന്തുകൊണ്ടാണ് എല്ലാത്തിൽ നിന്നും മാറി നിന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നതിനെ കുറിച്ചും ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകുകയാണ് താരം.

  വിവാഹത്തിന് ശേഷം മുൻഗണ കൊടുത്തത് കുടുംബത്തിനായിരുന്നു. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പാചകം ചെയ്യനോ വീട് പരിപാലിക്കാനോ ഒന്നും അറിയില്ലായിരുന്നു. കൂടാതെ പൂർണ്ണ സ്വകാര്യത വേണമായിരുന്നു. ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നെന്നും നടി പറയുന്നു.കൂടാതെ ഞങ്ങൾ കാലിഫോർണിയയിലേക്ക് മാറിയപ്പോൾ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു

  സംവിധായകൻ ലാൽ ജോസിന്റെ റിയാലിറ്റി ഷോയായ നായിക നായകനിലൂടെയായിരുന്നു സംവൃത രണ്ടാം വരവിൽ ആദ്യം പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാറ്റത്തോടെയായിരുന്നു നടിയുടെ മടങ്ങി വരവ്. ആദ്യം പ്രേക്ഷകർ കണ്ട സംവൃതയായിരുന്നില്ല വർങ്ങൾക്ക് ശേഷം കണ്ടത്. ഇപ്പോൾ നടി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മൂത്തമകൻ അഗസ്ത്യക്ക്‌ കൂട്ടായി പുതിയ ഒരാൾ കൂടി എത്തിയിട്ടുണ്ട്. ഈ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടിക്ക കുഞ്ഞ് ജനിച്ചത്. രുദ്രയെ സംവൃത തന്നെയാണ് ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങളും മറ്റും നടി പങ്കുവെച്ചിരുന്നു.

  Read more about: samvritha സംവൃത
  English summary
  Samvritha Sunil Turns 34: When The Actress Opens Up About Family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X