For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാത്തിനും കാരണം പൃഥ്വിരാജ്! ലൂസിഫര്‍ വിജയാഘോഷത്തില്‍ താരമായി സാനിയ ഇയ്യപ്പന്‍! കാണൂ!

  |

  പൃഥ്വിരാജിനെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ലൂസിഫറില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം സാനിയ ഇയ്യപ്പനെത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാരിയത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ ലൂസിഫര്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ്. ബോക്‌സോപീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രം കുതിക്കുന്നത്. സംവിധായകനെന്ന നിലയിലും മികവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. കഥയിലും അവതരണത്തിലും മാത്രമല്ല പ്രമോഷനിലും വ്യത്യസ്തമായ സമീപനമായിരുന്നു ലൂസിഫര്‍ സ്വീകരിച്ചത്. രഇലീസിന് മുന്നോടിയായി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

  പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭത്തില്‍ സാനിയ ഇയ്യപ്പനുമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ട്രോളര്‍മാരും സജീവമായിരുന്നു. ട്രോളര്‍മാരുടെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് സാനിയ. ഈ സിനിമയില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടാന്‍ പോവുന്നത് താരത്തിന്റെ കഥാപാത്രത്തിനെയാവുമെന്നായിരുന്നു വിമര്‍ശനം. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ സാനിയയുടെ ഭാഗങ്ങള്‍ അധികം കാണിക്കാതിരുന്നത് നന്നായി എന്നായിരുന്നു വിമര്‍ശനം. താന്‍ തിരഞ്ഞെടുത്ത അഭിനേതാക്കളിലൊരാള്‍ പോലും മോശമല്ലെന്ന ഉത്തമബോധ്യം പൃഥ്വിരാജ് എന്ന സംവിധായകനുണ്ടായിരുന്നു. സാനിയയുടെ ജാന്‍വിയെക്കാണാനായി താനും കാത്തിരിക്കുകയാണെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. സംവിധായകന് താരത്തിലുള്ള വിശ്വാസം കണ്ടതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. എന്നാല്‍ വിമര്‍ശകര്‍ അപ്പോഴും അടങ്ങിയിരുന്നില്ല.

  വിജയാഘോഷത്തിലെ താരം

  വിജയാഘോഷത്തിലെ താരം

  ബോക്‌സോഫീസില്‍ നിന്നും ഗംഭീര പ്രതികരണം നേടി കുതിക്കുകയാണ് ലൂസിഫര്‍. റിലീസ് ചെയ്ത ആദ്യവാരങ്ങളിലെ അതേ പ്രകടനം തന്നെയാണ് ഇപ്പോഴും സിനിമയുടേതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. കേരളത്തില്‍ മാത്രമല്ല റിലീസ് ചെയ്ത സെന്ററുകളിലെല്ലാം ലൂസിഫര്‍ തരംഗമായി മാറിയിരുന്നു. ബോക്‌സോഫീസിലെ താരരാജാവ് എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കിയുള്ള കുതിപ്പിലാണ് മോഹന്‍ലാല്‍. 25ാം ദിനത്തിലേക്ക് അടുക്കുന്നതിന് മുന്നോടിയായാണ് ആരാധകര്‍ അതാഘോഷിച്ചത്. തൊടുപുഴയിലെ ആഘോഷത്തിനിടയില്‍ തിളങ്ങിയത് സാനിയയായിരുന്നു. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും സാനിയയുടേയും ചിത്രങ്ങളുമായുള്ള കേക്കാണ് താരം മുറിച്ചത്.

  ജാന്‍വിയായി മികച്ച പ്രകടനം

  ജാന്‍വിയായി മികച്ച പ്രകടനം

  ജാന്‍വി എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രിയദര്‍ശിനി രാംദാസിന്റെ മകളാണ് ജാന്‍വി. അമ്മയുമായി യാതൊരടുപ്പവുമില്ലാതെ, മയക്കുമരുന്നിന് അടിമപ്പെട്ട ജാന്‍വിക്ക് അമ്മയുടെ രണ്ടാം ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവവും ആ അവസ്ഥയെ തരണം ചെയ്യുന്നതുമൊക്കെയായിരുന്നു സാനിയയ്ക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. അമ്മയും മകളും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ചയും പ്രധാനപ്പെട്ടൊരു രംഗമായിരുന്നു. ജാന്‍വി എന്ന കഥാപാത്രത്തെ ഇത്ര മനോഹരമാക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു ആരാധകരും വിലയിരുത്തിയത്.

  പൃഥ്വിരാജിന്റെ പിന്തുണ

  പൃഥ്വിരാജിന്റെ പിന്തുണ

  സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ കാസ്റ്റിങ് ഗംഭീരമായിരുന്നുവെന്നും ഒരുതാരത്തെപ്പോലും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും ആരാധകരും പറഞ്ഞിരുന്നു. ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാനായി പോലും താനാവശ്യപ്പെട്ടപ്പോള്‍ ഓരോരുത്തരും കൂടുതലൊന്നും കേള്‍ക്കാതെ എന്നാണ് വരേണ്ടതെന്നായിരുന്നു ചോദിച്ചത്. സംവിധാനയകെന്ന നിലയില്‍ പൃഥ്വിരാജ് നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലയായും സാനിയ എത്തിയിരുന്നു.

  വിവേക് ഒബ്‌റോയ്‌ക്കൊപ്പം

  വിവേക് ഒബ്‌റോയ്‌ക്കൊപ്പം

  മോഹന്‍ലാലിന്റെ വില്ലനായെത്തുന്നത് വിവേക് ഒബ്‌റോയി ആണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ബോളിവുഡ് സിനിമ കൃത്യമായി ഉപയോഗിക്കാതെ പോയ അഭിനേതാക്കളിലൊരാളാണ് വിവേക് എന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി മലയാളം പഠിക്കാനായും അദ്ദേഹം ശ്രമിച്ചിരുന്നു. ലിപ് സിങ്ക് കൃത്യമായി ചെയ്തിരുന്നു അദ്ദേഹം. ഒരു മാസത്തിന് ശേഷമാണ് സിനിമയുടെ റിലീസെങ്കില്‍ അദ്ദേഹം തന്നെ ഡബ്ബ് ചെയ്‌തേനെയന്നും പൃഥ്വി പറഞ്ഞിരുന്നു. വിനീതായിരുന്നു വിവേകിന് ശബ്ദം നല്‍കിയത്.

  മഞ്ജു വാര്യരുടെ മകള്‍

  മഞ്ജു വാര്യരുടെ മകള്‍

  മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് സാനിയ എത്തിയത്. മകളെക്കുറിച്ച് ആശങ്കപ്പെടുന്ന സാധാരണക്കാരിയായ അമ്മയായുള്ള പ്രിയദര്‍ശിനിയുടെ രൂപമാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. രക്ഷകനാണെന്ന് താന്‍ കരുതിയ ബോബിയുടെ ക്രൂരമുഖത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷമുള്ള പ്രിയദര്‍ശിനിയുടെ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. പതിവ് പോലെ തന്നെ നടനവൈഭത്തിലൂടെ മഞ്ജു വാര്യര്‍ വിസ്മയിപ്പിക്കുകയായിരുന്നു ഈ ചിത്രത്തിലും.

  വിമര്‍ശകരും കൈയ്യടിച്ചു

  വിമര്‍ശകരും കൈയ്യടിച്ചു

  ക്വീനിലെ ചിന്നുവെന്ന തരത്തിലായിരുന്നു ഇതുവരെ സാനിയയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ലൂസിഫറിലെ ജാന്‍വിയായി കരിയര്‍ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് താരം. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോള്‍. വിമര്‍ശകര്‍ പോലും താരത്തിന്‍രെ പ്രകടനത്തിനായി കൈയ്യടിച്ചിരുന്നുവെന്നതാണ് മറ്റൊരു കാര്യം. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റ് കാണാം

  സാനിയ ഇയ്യപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Saniya Iyyappan in Lucifer success celebration, pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X