For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ രണ്ടുപേരുടെയും രണ്ട് വർഷത്തെ യാത്രയാണ്, സാമന്തയോട് ക്രഷ് തോന്നിയിരുന്നു, നല്ല പണിയായിരുന്നു'; ദേവ്

  |

  സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ദേവ് മോഹന്‍. നൂറിനോടുള്ള പ്രണയത്താല്‍ സ്വയം മൈലാഞ്ചിക്കാട്ടില്‍ ഒടുങ്ങിയ സൂഫിയോട് വല്ലാത്തൊരിഷ്ടമുണ്ട് പ്രേക്ഷകര്‍ക്ക്. ആദ്യ കഥാപാത്രത്തിലൂടെ ഇത്രയേറെ ആരാധകരും പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്ന നടന്മാര്‍ അപൂര്‍വമായിരിക്കും.

  ഇന്നും പ്രേക്ഷകരുടെ കണ്ണിൽ ദേവ് മോഹൻ സൂഫിയാണ്. തൃശൂരാണ് ദേവ് മോഹന്റെ സ്വദേശം. അച്ഛന് ബിസിനസാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം തൃശൂര്‍ തന്നെ. വിദ്യ എഞ്ചിനീയറിങ് കോളജില്‍ പഠിക്കുമ്പോള്‍ അറിയാതെ പോലും നാടകത്തിനോ അഭിനയത്തിനോ സ്റ്റേജില്‍ കയറിയിട്ടില്ല.

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  എന്നാൽ ഇന്ന് സാമന്ത ചിത്രം ശാകുന്തളത്തിലെ നായകൻ ദുഷ്യന്തനാണ് ദേവ് മോഹൻ. ഗുണശേഖറാണ് ശാകുന്തളത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വെച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

  സിനിമ ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോഴിത ശാകുന്തളത്തിൽ അഭിനയിച്ചതിനെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹൻ.

  'അതിഥി റാവു ആയിരുന്നില്ല ആദ്യം സൂഫിയും സുജാതയുടേയും ഓപ്ഷൻ. പിന്നീട് ഒരിക്കൽ വിജയ് ബാബു അതിഥിയെ മീറ്റ് ചെയ്തിരുന്നു. അതിനുശേഷമാണ് അതിഥി സിനിമയുടെ ഭാ​ഗമായത്. ശാകുന്തളത്തിൽ അഭിനയിക്കാൻ വിളി വന്നപ്പോൾ നായിക സാമന്തയാണെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ‌ അത്ര കാര്യമായി എടുത്തില്ല.'

  'കളിപ്പിക്കാൻ പറയുന്നതാവുമെന്ന് കരുതി. പിന്നെ കുറച്ച് കൂടി സംസാരിച്ചപ്പോഴാണ് അവർ സീരിയസായാണ് സംസാരിക്കുന്നതെന്ന് മനസിലായത്. അങ്ങനെയാണ് ശാകുന്തളത്തിന്റെ ഭാ​ഗമാകുന്നത്. ഇപ്പോഴും എല്ലാവരുടേയും ഉള്ളിൽ സൂഫിയുണ്ട്.'

  'ശാകുന്തളം ഇറങ്ങിയാലെ അത് ബ്രേക്ക് ചെയ്യാൻ പറ്റു. സാമന്തയുമായി നല്ല കംഫർ‌ട്ടായിരുന്നു. കുതിരപ്പുറത്ത് ആദ്യമായി കയറിയത് ശാകുന്തളത്തിന് വേണ്ടിയാണ്. അതിന് മുമ്പ് കയറിയിട്ടില്ല. പിന്നെ ശാകുന്തളം ഷൂട്ട് തുടങ്ങും മുമ്പ് ബാഹുബലിയിൽ അഭിനയിക്കുമ്പോൾ പ്രഭാസിന് കുതിര സവാരി ട്രെയിനിങ് കൊടുത്തയാൾ എനിക്ക് ട്രെയിനിങ് തന്നിരുന്നു.'

  'കുതിര നന്നായി മനുഷ്യരോട് ഇണങ്ങും. നമ്മുടെ റൈഡിങ് സ്റ്റൈൽ കുതിരയ്ക്ക് പെട്ടന്ന് മനസിലാകും. സുഫിയും സുജാതയുമെന്ന് ഓർക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് ഷാനവാസിക്കയാണ്.'

  Also Read: 'നിന്റേയും ബഷീറിന്റേയും കുട്ടിയല്ലേ... കൂടിയ ഐറ്റമായിരിക്കും'; മഷൂറയുടെ കുഞ്ഞിനെ കുറിച്ച് സുഹാന പറഞ്ഞത്!

  'ഇപ്പോഴും എന്നെ കാണുമ്പോൾ ആളുകൾക്ക് സുഫിയായി തോന്നുണ്ടെങ്കിൽ അത് ഞാൻ രണ്ട് വർഷം കൊണ്ട് സൂഫിയെപ്പോലെ പരിണമിച്ചതാണ്. പെട്ടന്നൊരു ദിവസം പോയി ചെയ്തതല്ല. 2018 മുതൽ ഞാനും ഷാനവാസിക്കയും ഒരുമിച്ച് സൂഫിയും സുജാതയും സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചിരുന്നു.'

  'എന്റേയും ഷാനവാസിക്കയുടേയും ഇമോഷണൽ കണക്ടാണ് സൂഫിയും സുജാതയും. ഷൈൻ ടോം ചാക്കോയ്ക്ക് നല്ല എനർജിയാണ്. സാമന്തയോട് ക്രഷ് തോന്നിയിരുന്നു. സാമന്ത ആളുകളോട് സംസാരിക്കുന്നത് കാണാൻ വളരെ രസമാണ്.'

  'രണ്ട് വർഷമായി കണ്ട് എനിക്കിപ്പോൾ ശകുന്തള എന്നത് സാമന്തയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആ​ഗ്രഹം. സൂഫിയും സുജാതയും ചെയ്യും മുമ്പ് സ്റ്റേജിൽ പോലും കയറാത്ത ആളാണ് ഞാൻ.'

  'ഓഡീഷന് ചെന്നപ്പോൾ വിജയ് സാർ എന്നോട് കോൺഫിഡന്റ് ആണോയെന്ന് ചോ​ദിച്ചു. അന്ന് ഞാൻ പറഞ്ഞ് എനിക്ക് അഭിനയിക്കാൻ അറിയില്ല. പക്ഷെ ഞാൻ കോൺഫിഡന്റാണ് എന്നാണ്. സിദ്ദിഖയ്ക്ക് കരയാൻ ​ഗ്ലിസറിന്റെ ആവശ്യമില്ല. വളരെ കുറഞ്ഞ സെക്കന്റുകൾക്കുള്ളിൾ ആ ഇമോഷനിലേക്കും കയറും.'

  'എനിക്ക് തെലുങ്ക് അറിയില്ലായിരുന്നു. അവർ പറയുന്നതും മനസിലാവില്ല. ഓരോന്നും മലയാളത്തിൽ എഴുതിയെടുത്താണ് പറഞ്ഞിരുന്നത്. വളരെ കട്ടിയുള്ള തെലുങ്കാണ്. സാമന്തയ്ക്കും കുറച്ച് ബുദ്ധിമുട്ടായിരുന്നു അത് പറയാൻ. സാമന്ത അടിപൊളിയാണ്.'

  'ദുഷ്യന്തന്റെ വേഷത്തിലാണ് സാമന്തയെ ആദ്യം പരിചയപ്പെട്ടത്. അന്ന് സാമന്തയ്ക്ക് അസുഖം ഉണ്ടായിരുന്നില്ല. നന്നായി റിക്കവർ ചെയ്ത് വരികയാണ് സാമന്ത' ദേവ് മോഹൻ പറഞ്ഞു.

  Read more about: Dev Mohan
  English summary
  Shaakuntalam Movie Actor Dev Mohan Open Up About Samantha And Shooting Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X