For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഗ്രാമത്തില്‍ 2 മാസം ഞാന്‍ താമസിച്ചു; താന്‍ സ്വപ്‌നം കണ്ടിരുന്ന ലോകത്തെ കുറിച്ച് പറഞ്ഞ് നടി ശാലിന്‍ സോയ

  |

  ലോക്ഡൗണില്‍ വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ചതിനെ കുറിച്ച് പറഞ്ഞ് നടി ശാലിന്‍ സോയ രംഗത്ത് വന്നിരുന്നു. പിതാവ് സമ്മാനമായി നല്‍കിയ വസ്ത്രം തടി കാരണം ധരിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് പറ്റിയെന്നുമാണ് അന്ന് നടി പറഞ്ഞത്. ഇപ്പോള്‍ മാലിദ്വീപില്‍ അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ശാലിന്‍ പങ്കുവെച്ചത്. പിന്നാലെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രയെ കുറിച്ചും നടി വെളിപ്പെടുത്തി.

  'ചെറുപ്പത്തിലൊന്നും അധികം യാത്രകള്‍ക്ക് ഞാന്‍ പോയിട്ടില്ല. കുട്ടി ആയിരുന്നപ്പോള്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ ചിത്രീകരണങ്ങള്‍ക്കും മറ്റുമായിട്ടാണ് സഞ്ചാരങ്ങള്‍ അധികവും. പിന്നീട് എന്ന് മുതലാണ് യാത്രകളെ സ്‌നേഹിച്ച് തുടങ്ങിയതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്ന് ഏറ്റവുമധികം ഞാന്‍ ആസ്വദിക്കുന്ന ഒന്ന് യാത്രയാണ്. അങ്ങനെ വളരെ ആസ്വദിച്ച് നടത്തിയ യാത്രയായിരുന്നു രാജസ്ഥാനിലേക്കുള്ളത്.

  shaalin-zoya

  രണ്ട് പ്രാവിശ്യം രാജസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ട് പ്രാവിശ്യവും എനിക്ക് ലഭിച്ചത് ഒരായിരം മധുരമുള്ള ഓര്‍മ്മകളും അനുഭവങ്ങളാണ്. ഒരു ചെറിയ ഗ്രാമത്തില്‍ രണ്ട് മാസത്തോളം താമസിച്ചതാണ് അതില്‍ ഒരിക്കലും മറക്കാനാവാത്തത്. അറിയപ്പെടാത്തൊരു കുഗ്രാമത്തില്‍ അവിടുത്തെ ആളുകള്‍ക്കൊപ്പം കഴിഞ്ഞതും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചതും, അങ്ങനെ എനിക്ക് അറിയാത്തൊരു ജീവിതവുമായി ഞാന്‍ കുറച്ച് നാള്‍ അവിടെ കഴിഞ്ഞു.

  ഇന്ത്യയിലെ അറിയപ്പെടാത്തൊരു നാട്ടില്‍ ചെന്ന് ജീവിക്കണമെന്ന് ചെറിയ പ്രായം മുതല്‍ മനസിലുള്ളൊരു വലിയ ആഗ്രഹമായിരുന്നു. കുഗ്രാമമെന്ന് പറയുമ്പോള്‍ ആശുപത്രിയില്ല, കുറ്റകൃത്യം ഒന്നുമില്ലാത്തതിനാല്‍ പോലീസ് സറ്റേഷനില്ല, ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്തൊരു നാട്. എന്തെങ്കിലും ആവശ്യം വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. എങ്കിലും വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്രയും ജീവിതവും. എന്റെ എല്ലാ യാത്രകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ യാത്രയിലും നമുക്ക് സ്‌പെഷ്യലായി എന്തെങ്കിലുമൊക്കെ ഉണ്ടാകും. യാത്രകളെ തരംതിരിക്കാന്‍ അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിക്കുന്നുമില്ലെന്നും ശാലിന്‍ പറയുന്നു.

  shaalin-zoya

  എന്താണ് ശാലിന് സംഭവിച്ചത്? | filmibeat Malayalam

  എനിക്ക് നീന്തല്‍ അറിയാമെന്നേയുള്ളു. അത്ര വിദഗ്ദയൊന്നുമല്ല. സ്‌നോര്‍ക്കലിങ് നടത്തി, സ്‌കൂബ ഡൈവിങിന് ഒരു ദിവസത്തെ പരിശീലനമൊക്കെ ഉണ്ട്. അതുകൊണ്ട് വേണ്ടെന്ന് വച്ചു. അങ്ങനെയാണ് സ്‌നോര്‍ക്കലിങ് തിരഞ്ഞെടുത്തത്. കടലിനടിയിലെ കാണ കാഴ്ചകള്‍ കാണാന്‍ കിട്ടിയ അവസരമായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ അനുഭവം. ശരിക്കും ഞാനത് ആസ്വദിച്ചു. ഇനി നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ കാണണമെന്നുണ്ട്. ഇനിയുള്ള നാളുകളിലെ യാത്രകള്‍ അതായിരിക്കുമെന്നും നടി സൂചിപ്പിച്ചു.

  English summary
  Shaalin Zoya About Her Rajasthan Travel Diaries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X