For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിന് സമ്മാനമായി വാടാത്ത പൂവും ഉണക്ക മുന്തിരിയും! സിത്താരയുടെ പാളിപ്പോയ പിറന്നാൾ സർപ്രൈസ്..

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണ കുമാർ . വ്യത്യസ്തമായ ശബ്ദവും ആലാപാന ശൈലിയുമാണ് സിത്താരയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ടെലിവിഷൻ റയാലിറ്റി ഷോയിലൂടെയാണ് സിത്താര പിന്നണി ഗാനരംഗത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നത്.പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ശബ്ദമായി മാറുകയായിരുന്നു. 2019 വളരെ മികച്ച വർഷമായിരുന്നു പ്രിയഗായികയ്ക്ക്. മലയാളത്തിൽ പുറത്തു വന്ന ഭൂരിഭാഗം ഹിറ്റ് പാട്ടുകളും സിത്താരയ്ക്ക് സ്വന്തമായിരുന്നു . ഇതിൽ പല ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകർ മൂളി നടക്കുന്നുമുണ്ട്.

  സോഷ്യൽ മിഡിയയിൽ സജീവ സാന്നിധ്യമാണ് സിത്താര. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം പ്രിയഗായിക പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സിത്താരയുടെ ഭർത്താവ് ഡോ സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. സിത്താരയെ ട്രോളിയെ കൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി ഗായിക രംഗത്തെത്തിയിട്ടുണ്ട്.

  തന്റെ പിറന്നാൾ ദിനത്തിൽ സിത്താര നൽകിയ സർപ്രൈസ് പാളിപ്പോയ സംഭവമായിരുന്നു സജീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

  ജന്മദിനത്തിൽ കിട്ടാനായി സമ്മാനം ഓൺലൈനിൽ ഓർഡർ ചെയ്ത് സർപ്രൈസ് തരാൻ ശ്രമിച്ച് പതിവ് പോലെ പാളിപ്പോയ പ്രിയ പത്നിയുടെ പിറന്നാൾ പ്രസൻറ്.അയൽ വീട്ടിലൊക്കെ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ഭാര്യ തന്നെ പോയി ശേഖരിച്ച് മൂന്നാം ദിവസം നമ്മുടെ മുന്നിലെത്തി! സംഗതി ഓർക്കിഡും, ഡ്രൈഫ്രൂട്സും ഒക്കെ ആയതു കൊണ്ട് (തടി) കേടാവാതെ രക്ഷപ്പെട്ടു.(ഇനി, ഓർഡർ ചെയ്തത് ഫ്രഷ് ഫ്ലവേഴ്സ് ആയിരുന്നെങ്കിലെന്താകുമായിരുന്നു സ്ഥിതി.

  എന്തായാലും സാധനം കൈയ്യിലെത്തി.

  നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

  ഒപ്പം ഒരു പ്രണയ ലേഖനവുമുണ്ടായിരുന്നു... ‘അജ്ഞാത കാമുകി ‘ നേരിട്ട് കൊണ്ടുത്തന്നതു കൊണ്ട് ഒട്ടും ‘കൺഫ്യൂഷൻ' ഉണ്ടായില്ല. (അല്ലെങ്കിൽ കുഴങ്ങിപ്പോയേനെ."ഇടം" കുടുംബം ഷെഫ് ജിഷോവിന്റെ നേതൃത്വത്തിൽ കിടിലൻ ചോക്കളേറ്റ് ആൽമണ്ട് കേയ്ക്കുമായെത്തി.

  അങ്ങനെ ഈ പിറന്നാളും ജോറ് ബാറായി.എത്രയെത്ര ആളുകളാ വിളിച്ചും, സന്ദേശമയച്ചും, തമാശിച്ചും ബർത്ത് ഡെ ആശംസിച്ചത്. വെറുതെ മനസ്സുകൊണ്ട് മാത്രം ആശംസിച്ചവർ ഒട്ടനവധിയുണ്ട് എന്നും അറിയാം. വിട്ടുപോയവർക്ക് ഇനിയും സമയമുണ്ട് ‘നാൾ' പ്രകാരം ഇന്നാണ് ശരിക്കും ജന്മദിനം. ഓർക്കപ്പെടുക എന്നതാണ് ഒരാൾക്ക് കിട്ടാവുന്ന യഥാർത്ഥ സമ്മാനം. ഈ പരിഗണനയ്ക്ക് കടപ്പാട് തീർക്കേണ്ടത് തിരിച്ചും ഓർത്തുകൊണ്ടാണെന്നറിയാം. അതിൽ നമ്മൾ മോശക്കാരനാവാറില്ലല്ലോ.എല്ലാർക്കും ഈ അണ്ഡകടാഹം നിറയെ സ്നേഹം. നന്മകൾ..ഒപ്പം ഓണാശംസകളും.

  പിറന്നാൾ സർപ്രൈസ് പൊളിച്ചു കയ്യിൽ നൽകിയ ഭർത്താവിന് മറുപടിയുമായി സിത്താര രംഗത്തെത്തിയിട്ടുണ്ട്. ഇജ്ജ് അലമ്പാക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് വാടത്ത പൂക്കളും ഉണക്ക മുന്തിരിയും വാങ്ങിച്ചയച്ചത്. അത് മറന്ന് വച്ച് ഉറുമ്പരിപ്പിച്ചിട്ട് ഇപ്പോ നിന്ന് കഥാപ്രസംഗം നടത്തുന്നോ. റൊമാന്റിക് ഗിഫ്റ്റ് അയക്കാൻ പോയ എന്നെ പറഞ്ഞാൽ മതി. ഇപ്പോ വരും പയേ ഗേൾ ഫ്രണ്ട്സ് കൊടിയും പിടിച്ച്. മൂപ്പരെ പുകഴ്ത്തി മറിക്കാൻ.. സിവനേ സിത്താര മറുപടയായി കുറിച്ചു.

  ഓണാശംസകൾ നേർന്ന് മുന്തിരി മൊഞ്ചൻ ടീം! സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്...

  സിത്താരയുടെ കമന്റിന് വീണ്ടും രസകരമായ മറുപടിയുമായ സജീഷ് എത്തിയിരുന്നു. കമന്റ് ബോക്സിലൂടെയായിരുന്നു ഭാര്യയുടേയും ഭർത്താവിന്റേയും രസകരമായ ഏറ്റുമുട്ടൽ. ഇപ്പോ അങ്ങനെയായോ? അലമ്പാക്കിയത് ? അലമ്പാക്കിയത് ഞമ്മളോ? ഫ്രണ്ട്സിന്റെ കൂടെയുള്ള യാത്രക്കിടയിൽ രാത്രി 12 മണിക്ക് ഒന്ന് വിളിക്കാൻ കൂടെ മറന്ന് പോയിട്ട്, ഇപ്പോ സ്ക്രിപിറ്റ് എഴുതുന്നോ? തീക്കട്ടയിൽ ഉറുമ്പരിക്കല്ലേ മോളേ.. അന്റെ റൊമാന്റിക് കഥയൊക്കെ വിട്, പഴയ ഫ്രണ്ട്സിന്റെ കാര്യം സിത്താര ഫാൻസ് ചാവേർപ്പടയിൽ നിന്ന് രക്ഷനേടാൻ മിനിമം പഴയ ഗേൾഫ്രണ്ട്സിന്റെ പിന്തുണയെങ്കിലും വേണ്ടേ- എന്ന് രസകരമായ കമന്റും പ്രിയ ഗായികയ്ക്ക് മറുപടിയായി നൽകിയിട്ടുണ്ട്.

  ആ മോഹൻലാൽ ചിത്രത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ! അന്ന് ചിത്രം നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടു

  English summary
  Singer Sithara Krishnakumar Husband Birthday surprise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X