twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റെ അമ്മയുടെ മുന്നിൽ രണ്ട് വരി പാടി, ആ നിമിഷത്തെ കുറിച്ച് വേണുഗോപാൽ

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാൽ. ഭാവഗായകൻ എന്നാണ് വേണുഗോപാലിനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പ്രിയഗായകൻ പാടിയ പഴയ പാട്ടുകൾ ഇന്നും പ്രേക്ഷകരുടെ ഇടയിലൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത നടൻ മോഹൻലാലിന്റെ അമ്മയെ നേരിൽ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് പ്രിയഗായകൻ. മൂന്ന് വർഷം മുമ്പത്തെ കൂടിക്കാഴ്ചയെ കുറിച്ചാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിക്കുന്നത്. കൂടാതെ അമ്മയ്ക്ക് അരുകിൽ ഇരുന്നു പാട്ട് പാടിയതിനെ കുറിച്ചും പറയുന്നുണ്ട്,
    വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

    venugopal

    'മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും: മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ. പോകാൻ നേരം "അമ്മയെവിടെ" എന്ന ചോദ്യത്തിന് ലാലേട്ടൻ അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ട് പോയി. "അമ്മയ്ക്കിതാരാന്ന് മനസ്സിലായോ"? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നിൽ ഞാൻ രണ്ട് വരി പാടി...

    "കൈ നിറയെ വെണ്ണ തരാം .... കവിളിലൊരുമ്മ തരാം... കണ്ണൻ''അമ്മയുടെ മുഖത്തപ്പോൾ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഞാനിന്നേവരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ....!', ജി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

    2006 ൽ പുറത്തിറങ്ങിയ മോഹൻലാൽ ഷാജി കൈലാസ് ചിത്രമായ 'ബാബാ കല്യാണി'യിലെ ഗാനമാണിത്. അമ്മ-മകൻ ബന്ധത്തിന്റെ ആഴം വിവരിക്കുന്നതാണ് ഈ ഗാനം. വയലാർ ശരത് ചന്ദ്രവർമയുടെ വരികൾക്ക് അലക്സ് പോളാണ് സംഗീതം നൽകിയിരിക്കുന്നത്. ഇന്നും മലയാളി പ്രേക്ഷകർ മൂളി നടക്കുന്ന ഗാനമാണിത്. മോഹൻലാൽ ചിത്രത്തിലെ പല ഹിറ്റ് ഗാനങ്ങളും വേണുഗോപാലാണ് ആലപിച്ചിരിക്കുന്നത്. തൂവാനന്തുമ്പികളിലെ ഒന്നാം രാഗം പാടി എന്നി് തുടങ്ങുന്ന ഗാനം ഈ കൂട്ട്കെട്ടിന്റെ മനോഹരമായ പാട്ടാണ്.

    Read more about: mohanlal
    English summary
    Singer Venugopal About Meeting With Mohanlal's Mother,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X