For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിക്കാലത്ത് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, കുറെ കോംപ്ലക്സുകളും,വെളിപ്പെടുത്തി അശ്വിൻ

  |

  നടൻ അശ്വിൻ കുമാറിന്റെ ത്രെഡ് മിൽ ഡാൻസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. നടൻ വിജയ് യെ പോലെയും കമൽ ഹാസനെ പോലേയും ത്രെഡ് മില്ലിൽ ഡാൻസ് ചെയ്ത് താരം കയ്യടി വാങ്ങിയിരുന്നു. സാക്ഷാൽ ഉലക നായകൻ കമൽ ഹാസൻ വരെ ആശ്വിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ആരാധകരും സഹപ്രവർത്തകരും താരത്തിന്റെ വ്യത്യസ്ത നൃത്തം ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

  പലപ്പോഴും ആത്മവിശ്വാസത്തോടെയാണ് അശ്വിൻ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തിൽ നേരിട്ട് വെല്ലുവിളികളുടെ ഫലമാണ് അശ്വിന്റെ മുഖത്ത് കാണുന്ന ആത്മവിശ്വാസം. ഇപ്പോഴിത ജീവിതത്തിൽ താൻ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് അശ്വിൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  ക്ലെഫ്റ്റ് ലിപ് എന്ന അവസ്ഥയുമായിട്ടായിരുന്നു ജനിച്ചത്. അതിനാൽ കുട്ടിക്കാലത്ത് തനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനായി പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് മുഖത്ത് നടത്തിയതെന്നും തന്റെ അച്ഛനും ഡോക്ടർമാരുമാണ് തന്നിൽ ആത്മവിശ്വാസം വളർത്തിയതെന്നും അശ്വിൻ പറഞ്ഞു. വളർച്ചയുടെ പല ഘട്ടങ്ങളിലായി 12 സർജറികൾക്ക് വിധേയനാകേണ്ടി വന്നു. അത് അത്ര എളുപ്പവുമായിരുന്നില്ല.

  Recommended Video

  Vishnu S Rajan Exclusive Interview | FilmiBeat Malayalam

  കുട്ടിക്കാലത്ത് തനിക്ക് കുറെ കോംപ്ലെക്സുകൾ തനിക്ക് ഉണ്ടായിരുന്നു. തന്റെ ചുണ്ടും മൂക്കുമൊക്കെ ഇങ്ങനെയാണല്ലേ എന്ന കോംപ്ലക്സ് എന്റെ മുഖത്ത് കാണാൻ കഴിഞ്ഞിരുന്നു. മുഖത്ത് ഒരുപാട് സാർജറിയുടെ പാടുകളായിരുന്നു. സെൽഫി എടുക്കുമ്പോഴും ചിത്രം എടുക്കുമ്പോഴും ഞാൻ കോൺഷ്യസ് ആകുമായിരുന്നു. കോളേജിൽ എത്തിയപ്പോഴാണ് ആദ്യമായി മിക്സട്ടിൽ പഠിക്കുന്നത്. ഒരു വശത്ത് എന്റെ സിനിമാഭ്രാന്ത്... മറുവശത്ത് എന്റെ കോപ്ലക്സുകൾ... പക്ഷേ, എന്റെ സുഹൃത്തുക്കളും കുടുംബവും ഡോക്ടർമാരുമൊക്കെ എന്റെ കൂടെ നിന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം തന്നത്.'നീ ചെയ്യടാ... നിനക്കു കഴിയും' എന്നു പറഞ്ഞ് ഒപ്പം നിന്നവരോടുള്ള നന്ദി പറഞ്ഞാൽ തീരില്ല- അശ്വിൻ പറഞ്ഞു.

  തന്നെ ഈ രൂപത്തിൽ ആക്കിയത് 6 ഡോക്ടർമാരാണ്. ഡോ ആർ വെങ്കിട്ട സ്വാമിയും ഡോക്ടർ രമേശും. തനിക്ക് ഗോഡ്ഫാദറെപ്പോലെയാണ്. കോപ്ലക്സുകൾ ഉണ്ടായിരുന്ന കാലത്ത് ഞാൻ അദ്ദേഹത്തോട് എപ്പോഴും ചോദിക്കുമായിരുന്നു. ഡോക്ടർ ഒരു നടൻ ആകണമെന്നാണ് എന്റെ സ്വപ്നം. . ക്ലോസപ്പിൽ എങ്ങനെ കാണിക്കും? എന്റെ എല്ലാ സംശയങ്ങൾക്കു അദ്ദേഹം മറുപടി നൽകാറുണ്ട്. എടാ, ഇത്രയും സർജറികൾ ചെയ്തിട്ട്, ഇനിയും അവിടെ കത്തി വയ്ക്കണോ? മതിയെടാ.. മതി. നിനക്ക് എല്ലാം ഉണ്ട്. നിനക്ക് കഴിവും ഉണ്ട്. അല്ലെങ്കിൽ തന്നെ നിനക്ക് എന്താ ഒരു കുറവ്?" എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയ വ്യക്തിയായിരുന്നു ഡോ. രമേശ്.

  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ മലയാളി പ്രേക്ഷകർക്കിടയിൽ എത്തിയത്. ചിത്രത്തിലെ മുരളി മേനോൻ എന്ന വില്ലൻ ഷെയ്ഡ് കഥാപാത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു..2017ല്‍ ഗിരീഷ് സംവിധാനം ചെയ്ത ലവകുശ എന്ന ചിത്രത്തില്‍ ലൂക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.2018ല്‍ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത രണം എന്ന ചിത്രത്തിലും അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന പുറത്തു വരാനുള്ളത് ആഹാ എന്ന ചിത്രമാണ്. മലയാളത്തിൽ മാത്രമല്ല കോളുവുഡിലിും അശ്വിൻ സജീവമാണ്.

  Read more about: aswin
  English summary
  Some Talking Issues Faced During My Childwood says Jacobinte Swargarajyam Fame Aswin Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X