For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശശി തരൂരിനെതിരെ മോഹന്‍ലാല്‍? മൗനം പാലിച്ച് കംപ്ലീറ്റ് ആക്ടര്‍! രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങള്‍, കാണൂ

  |

  ലോകമെങ്ങുമുള്ള ആരാധകരെല്ലാം മോഹന്‍ലാലിന്റെ തീരുമാനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ്. തിരുവന്തപുരം മണ്ഡലത്തില്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയായി താരം മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മാതാപിതാക്കളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്് സംസാരിച്ചുവെന്നും വയനാട്ടില്‍ ആരംഭിക്കാന്‍ പോവുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദഘാടന ചടങ്ങിന് ക്ഷണിക്കുകയും ചെയ്തതായും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

  മോഹന്‍ലാലിനെ ആര്‍എസ്എസ്എസ് വിലയ്‌ക്കെടുത്തോ? പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ്സെന്ന് സംവിധായകന്‍!

  ഈ സംഭവങ്ങള്‍ക്ക് പിന്നാലെയായാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ശശരി തരൂരിനെതിരെ മത്സരിച്ചേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളെത്തിയത്. ദേശീയ മാധ്യമങ്ങളുള്‍പ്പടെ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ സജീവമാവുമോ? ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ മോഹന്‍ലാല്‍ മൗനത്തിലാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തിനായി നമുക്കും കാത്തിരിക്കാം. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയ താരങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിച്ചാലോ?

  മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ചതിന് പിന്നിലെ കാരണം? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്

  സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്

  സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്?

  സിനിമയിലൂടെ താരങ്ങളായി മാറിയവര്‍ പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാറുണ്ട്. ചിലരാവട്ടെ രണ്ടും ഒരേ പോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോവാറുമുണ്ട്. അതാത് താരങ്ങളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങളെടുക്കേണ്ടത്. സിനിമയ്ക്ക് ലഭിക്കുന്നത്ര ജനപ്രീതി ലഭിക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തലുകളെങ്കിലും എതിരാളികളും ശക്തരാണ്. പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനും ആള്‍ക്കാരുണ്ട്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തി ഇപ്പോള്‍ ഈ മേഖലയില്‍ തന്നെ തുടരുന്നവരുമുണ്ട്്. ഭാഷാഭേദമന്യേ ഇക്കാര്യം കാണാവുന്നതാണ്.

  മോഹന്‍ലാല്‍ എത്തുമോ?

  മോഹന്‍ലാല്‍ എത്തുമോ?

  മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് താരം വിശദീകരിച്ചിരുന്നു. ഇതാണ് പലരുടെയും സംശയം വര്‍ധിപ്പിച്ചത്. ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ഉന്നതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

  മുകേഷ് സജീവമായി

  മുകേഷ് സജീവമായി

  ഒരുകാലത്ത് നായകനായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു മുകേഷ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് സ്വഭാവ നടനായി മാറുകയായിരുന്നു. ഇടക്കാലത്ത് ബഡായി ബംഗ്ലാവിലൂടെ ടെലിവിഷനിലേക്ക് ചുവട് മാറ്റിയ അദ്ദേഹം ഈ പരിപാടിയുമായി കൃത്യമായെത്തിയിരുന്നു. ആറ് മാസം കൊണ്ട് നിര്‍ത്തുമെന്ന പ്രതീക്ഷയുമായാണ് പരിപാടി തുടങ്ങിയതെങ്കിലും അത് അഞ്ചര വര്‍ഷത്തിലെത്തി നില്‍ക്കുകയാണെന്ന് താരം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച താരം സജീവമായി തുടരുകയാണ്.

  ഇന്നസെന്റിന് പിന്നാലെ

  ഇന്നസെന്റിന് പിന്നാലെ

  താരസംഘടനയായ എംഎംഎയുടെ അമരക്കാരനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത് ഇന്നസെന്റായിരുന്നു. സിനിമാജീവിതവും താരസംഘടനയുടെ ചുമതലുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ഇന്നസെന്റ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട എംപിയായി തുടരുകയാണ് അദ്ദേഹം. എംപി ജീവിതത്തിനിടയും അമ്മയെ കൃത്യമായി നയിച്ച അദ്ദേഹം ഇത്തവണ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെയാണ് ആ സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തിയത്.

  സുരേഷ് ഗോപിയെ സിനിമയില്‍ കാണാനില്ല

  സുരേഷ് ഗോപിയെ സിനിമയില്‍ കാണാനില്ല

  മോഹന്‍ലാലും മമ്മൂട്ടിയും നായകനായി നിറഞ്ഞുനിന്നിരുന്ന അതേ സമയത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുരേഷ് ഗോപി. തീപാറുന്ന ഡയലോഗുകളും ആക്ഷനും അദ്ദേഹത്തിന്റെ കുത്തകയായി നിന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. സിനിമയുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതും സജീവപ്രവര്‍ത്തനത്തിനായി ഇറങ്ങിയതും. ഇന്നിപ്പോള്‍ അദ്ദേഹത്തെ സിനിമയില്‍ കാണാനില്ലെങ്കിലും രാഷ്ട്രീയത്തില്‍ സജീവമാണ്.

  തമിഴകത്ത് സാധാരണ സംഭവമാണ്

  തമിഴകത്ത് സാധാരണ സംഭവമാണ്

  താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സാധാരണ സംഭവമായാണ് തമിഴകത്തെ വിലയിരുത്തല്‍. എപ്പോഴാണ് രാഷ്ട്രീയ പ്രവേശനവും പാര്‍ട്ടി പ്രഖ്യാപനവും നടക്കുന്നതെന്നറിയാനായാണ് പലരും കാത്തിരിക്കുന്നത്. രജനീകാന്ത്, കമല്‍ഹസന്‍, വിശാല്‍ തുടങ്ങിയവര്‍ തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിച്ച് അടുത്തിടെ രംഗത്തെത്തിയിരുന്നു.

  ഇനിയാരൊക്കെ വരും?

  ഇനിയാരൊക്കെ വരും?

  മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കത്തിനില്‍ക്കുന്നതിനിടയിലാണ് ഇനിയാരൊക്കെ ഈ മേഖലയിലേക്കെത്തുമെന്ന ചോദ്യമുയര്‍ന്നത്. പതിവ് പോലെ എല്ലാ ഇലക്ഷന് മുന്നോടിയായും ലിസ്റ്റില്‍ കയറിപ്പറ്റുന്നവരുമുണ്ട്. ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്ത മേഖലയാണെന്ന് താരങ്ങള്‍ തന്നെ തുറന്നുപറഞ്ഞാലും അവര്‍ മത്സരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പ്രചരിക്കാറുണ്ട്. ചെങ്ങന്നൂരില്‍ മഞ്ജു വാര്യര്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

  English summary
  Film star's in politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X