»   » കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി! മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയണോ?

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി! മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തിന് അഭിമാന നിമിഷമാണ് ഇന്ന്. ഏറെ കാലമായി കാത്തിരുന്ന സ്വപ്‌ന പദ്ധതിയായിരുന്ന മെട്രോയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിച്ചിരിക്കുകയാണ്.

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഉമ നായര്‍ ഇത്രയും സുന്ദരിയായിരുന്നോ?

തടിക്കുറയ്ക്കാന്‍ അനുഷ്കയ്ക്ക് മാത്രമല്ല തനിക്കും കഴിയുമെന്ന് തെളിയിച്ച് പ്രമുഖ നടി!

ഇന്ന് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയും മെട്രോ ഉദ്ഘാടനം ആഘോഷിക്കുകയാണ്. അതിനിടെ സിനിമ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് കൊച്ചി മെട്രോയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍

നടന വിസ്മയം മോഹന്‍ലാലും മെട്രോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. കേരളത്തിന്റെ സ്വപ്നം ചിറകിലേറ്റി കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ എന്നാണ് ലാലേട്ടന്‍ ഫേസ്ബുക്കിലുടെ പറയുന്നത്.

നിവിന്‍ പോളി

കൊച്ചി മെട്രോയുടെ തലച്ചോറാണ് ഇ ശ്രീധരന്‍. ഉദ്ഘാടന ചടങ്ങില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നുവെങ്കിലും മലയാളികള്‍ അദ്ദേഹത്തിനാണ് വലിയ സ്വീകരണം ഒരുക്കിയത്. അങ്ങനെ മെട്രോയ്ക്ക് യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് നന്ദി പറഞ്ഞ് അദ്ദേഹത്തിന്റെ ചിത്രമാണ് നിവിന്‍ പങ്കുവെച്ചത്.

പേളി മാണി

കൊച്ചിയുടെ മുഖം തന്നെ മാറ്റി മറിച്ചിരിക്കുകയാണെന്നും എല്ലാവര്‍ക്കും എളുപ്പത്തില്‍ യാത്ര ചെയ്യാനും പറ്റുമെന്നുമാണ് പേളി പറയുന്നത്.

ടിനി ടോം

മെട്രോയുടെ തറകല്ലിടുമ്പോള്‍ മുതല്‍ സാക്ഷ്യം വഹിച്ചയാളാണ് ടിനി. പലരും ആദ്യം എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ എന്റെ മെട്രോ എന്നാണ് എല്ലാവരും പറയുന്നതെന്നാണ് ടിനി ടോം പറയുന്നത്.

റിമി ടോമി

അഞ്ച് വര്‍ഷമായി കാത്തിരുന്ന നിമിഷമാണെന്നും മറ്റ് നഗരങ്ങളില്‍ മെട്രോയുണ്ടെങ്കിലും അത് പോലെ കേരളത്തിലും വന്നതില്‍ ആകാംഷയുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ് റിമി ടോമി.

രഞ്ജിനി ഹരിദാസ്

എല്ലാവരും ആകാംഷയിലാണെന്നും കൊച്ചിയിലെ ട്രാഫിക്, മലിനീകരണത്തിനും ഒരു പോം വഴിയായെന്നും അതിന് മെട്രോ യാഥാര്‍ത്ഥ്യമാക്കിയ എല്ലാവര്‍ക്കും രഞ്ജിനി നന്ദി പറയുകയാണ്.

ജൂവല്‍ മേരി

കേരളത്തിലുള്ളവരെ പോലെ താനും വലിയ സന്തോഷത്തിലാണെന്നും കൊച്ചി മെട്രോയ്ക്ക് വേണ്ടി ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ജുവല്‍ നന്ദി പറയുകയാണ്.

English summary
Stars pour in wishes for Kochi metro

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam