Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
രാഹുലിന് വേണ്ടി അണിനിരന്ന് ഉമ്മന്‍ ചാണ്ടിയും ഗെലോട്ടും, കോണ്‍ഗ്രസില്‍ ജി23ക്കെതിരെ പോര്!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ ഫോട്ടോയില്‍ മമ്മൂട്ടിയെ കാണുന്നില്ലല്ലോയെന്ന് ആരാധകര്‍! സുഹാസിനി നല്കിയ മറുപടി വൈറലാവുന്നു!
എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയെ സമ്പുഷ്ടമാക്കിയ താരങ്ങളെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അന്യഭാഷയിലെ താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് മലയാളികള്‍ നല്‍കിയത്. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ നെഞ്ചേറ്റി നായികമാരും ഏറെയാണ്. എയിറ്റീസ് റീയൂണിയന്റെ പത്താമത്തെ വാര്‍ഷിക യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇത്തവണ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു സാമഗമം. സിനിമയില്‍ സജീവമല്ലാതിരുന്നവര്‍ പോലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഒത്തുചേരലിനിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മോഹന്‍ലാല്‍, ജയറാം, റഹ്മാന്, തുടങ്ങിയവരായിരുന്നു മലയാളത്തില്‍ നിന്നുമെത്തിയ നായകന്മാര്. സുമലത, ഖുശ്ബു, രാധിക ശരത്കുമാര്, അംബിക, സുഹാസിനി, ശോഭന, ലിസി, രേവതി, പാര്‍വതി ജയറാം തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സെല്‍ഫിയെടുത്തും ചിത്രങ്ങള്‍ പങ്കുവെച്ചുമൊക്കെ താരങ്ങള്‍ എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളെല്ലാം തരംഗമായി മാറിയത്. ഇതിനിടയിലാണ് മമ്മൂട്ടിയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കി സുഹാസിനിയും എത്തിയിരുന്നു.

എണ്‍പതുകളില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളെല്ലാം ഒരുമിച്ചപ്പോള്‍ മമ്മൂട്ടിയെവിടെ എന്ന ചോദ്യവുമായാണ് അദ്ദേഹത്തിന്റെ ആരാധകരെത്തിയത്. ഇതേ സമയത്ത് തന്നെയാണ് അദ്ദേഹം സിനിമയിലെത്തിയത്. ബ്ലോക്ക് ബസ്റ്ററുള്പ്പടെയുള്ള നേട്ടങ്ങള്‍ അദ്ദേഹത്തിനും ലഭിച്ചിരുന്നു. എന്താണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറിയിരുന്നു. അദ്ദേഹത്തെ കാണാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. ഫാന്‍സ് ഗ്രൂപ്പിലും മറ്റുമൊക്കെയായി ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറിയിരുന്നു.

നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ താരങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. കറുപ്പും ഗോള്‍ഡന്‍ കളറുമുള്ള വസ്ത്രങ്ങളിഞ്ഞായിരുന്നു മിക്കവരും എത്തിയത്. കൂടിക്കാഴ്ചയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. സെല്‍ഫിയും അല്ലത്തതുമൊക്കെയായ നിരവധി ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. സുഹാസിനിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് എത്തിയിരുന്നു.

ഇതിനിടയിലാണ് ആരാധകര്‍ മമ്മൂട്ടിയെ കാണാത്തതിന്റെ നിരാശ പ്രകടിപ്പിച്ച് എത്തിയത്. പ്രിയതാരങ്ങളെയെല്ലാം കാണുമ്പോഴും മമ്മൂട്ടി ഇല്ലല്ലോ എന്ന പരിഭവമായിരുന്നു പലരും പ്രകടിപ്പിച്ചത്. എവിടെ ഞങ്ങളുടെ മമ്മൂക്കയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആരാധകന് മറുപടിയുമായി സുഹാസിനിയും എത്തിയിരുന്നു. പ്രധാനപ്പെട്ടൊരു ബോര്‍ഡ് മീറ്റിംഗുമായി അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷത്തെ യോഗത്തില്‍ അദ്ദേഹമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സുഹാസിനി പറഞ്ഞിരുന്നു.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് മമ്മൂട്ടി. സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ശക്തമായ ആരാധകപിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. എണ്‍പതുകളിലെ താരങ്ങളെയെല്ലാം ഒരുവേദിയില്‍ കണ്ടപ്പോള്‍ എന്തുകൊണ്ടാണ് ഇക്കയില്ലാത്തതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. അസാന്നിധ്യം കൊണ്ടായിരുന്നു താരം ശ്രദ്ധേയനായത്. അതിനിടയിലാണ് മറുപടിയുമായി സുഹാസിനി എത്തിയത്.

സുഹാസിനിയും ലിസിയും ചേര്‍ന്നായിരുന്നു ഈ റീയൂണിയന് തുടക്കമിട്ടത്. 2009 ലായിരുന്നു ഇത് തുടങ്ങിയത്. ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി താരങ്ങളെല്ലാം സുഹാസിനിയുടെ വീട്ടില്‍ അന്ന് ഒത്തുചേര്‍ന്നിരുന്നു. പിന്നീടാണ് ഇത്തരത്തിലൊരു കൂട്ടായ്മയെക്കുറിച്ച് ഗൗരവകരമായി ആലോചിച്ച് തുടങ്ങിയത്.സുഹാസിനിയും ലിസിയുമാണ് ആദ്യം മുന്നിട്ടിറങ്ങിയതെങ്കില്‍ പിന്നീട് മറ്റുള്ളവരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.