twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണയെക്കാള്‍ വലിയ ദുരന്തങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്, സുമലത തുറന്ന് പറയുന്നു

    |

    തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായ സുമലതയ്ക്കും കൊവിഡ് പൊസിറ്റീവ് ആയി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികളും കേട്ടത്. എന്നാല്‍ ഇപ്പോള്‍ സുമലത പൂര്‍ണമായും രോഗമുക്തി നേടി. തന്റെ ആരോഗ്യ നിലയെ കുറിച്ചും, കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് രക്ഷപ്പെടതെങ്ങനെയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ സുമലത.

    ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കൊവിഡ് 19 രോഗി എന്ന നിലയിലുള്ള തന്റെ അനുഭവത്തെ കുറിച്ച് പറയാനും ചില ടിപ്‌സുകള്‍ പറഞ്ഞു തരാനും വേണ്ടിയാണ് ഈ വീഡിയോ എന്ന് നടി പറയുന്നു. ചില സംശയങ്ങള്‍ ദുരീകരിക്കാന്‍ ഈ വീഡിയോ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എന്ത് സംശയവും കമന്റിലൂടെ ചോദിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് സുമലത വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സുമലതയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

    അമ്പരീഷ് എന്നോട് എപ്പോഴും പറയും, കഷ്ടം നമുക്ക് എപ്പോഴും എങ്ങനെയും സംഭവിയ്ക്കാം. അതിനെ ധൈര്യത്തോട എതിര്‍ത്ത് നില്‍ക്കണം എന്ന്. എനിക്കും ഒരു കഷ്ടം ഉണ്ടായി, അതിന്റെ പേരാണ് കൊവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണമായും മുക്തി നേടിയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. കൊവിഡ് 19 നെക്കാള്‍ വലിയ ദുരന്തങ്ങള്‍ ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്. അതിനിടയില്‍ ഇതൊന്നുമല്ല.

    sumalatha

    തുടക്കത്തില്‍ കൊവിഡ് 19 എനിക്ക് പ്രയാസം തന്നെയായിരുന്നു എന്ന് സമ്മതിക്കുന്നു. കൊവിഡ് 19 ടെസ്റ്റ് ചെയ്യുമ്പോള്‍ വലിയ ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. കുടുംബത്തെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചുമൊക്കെ വല്ലാതെ ആകുലപ്പെട്ടു. പനി അനുഭവപ്പെട്ടപ്പോള്‍ തന്നെ കൊവിഡ് ടെസ്റ്റ് നടത്തുകയും വീട്ടില്‍ ക്വറന്റെയിനില്‍ കഴിയുകയുമായിരുന്നു. കൊവിഡ് പൊസിറ്റീവായി എന്നറിഞ്ഞപ്പോഴും ആശുപത്രിയിലൊന്നും പോയില്ല. വീട്ടില്‍ തന്നെ ചികിത്സയ്ക്ക് വിധേയായി. കൃത്യമായി മരുന്നു ഭക്ഷണവും കഴിക്കുന്നതിനൊപ്പം യോഗയും ചെയ്തു

    കൊവിഡ് പൊസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കാരെയെല്ലാം നേരിട്ട് വിളിച്ച് വിവരം പറഞ്ഞു. പത്രസമ്മേളനത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എല്ലാവരെയും വാര്‍ത്ത അറിയിച്ചതും എന്റെ ചുമതലയാണ്. എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത് മുതല്‍ എനിക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയവര്‍ക്ക് നന്ദി. എന്റെ മകന്‍ എന്നെ നല്ല രീതിയില്‍ പരിപാലിച്ചു. മകനുമായി ബന്ധപ്പെട്ടതെല്ലാം ഫോണിലൂടെയാണ്.

    കൊവിഡ് പൊസിറ്റീവായാല്‍ ഭയപ്പെടേണ്ടതില്ല, അതിനെ എതിര്‍ത്ത് നില്‍ക്കുകയാണ് വേണ്ടത്. പിന്നെ സമൂഹം ചെയ്യേണ്ടത്, കൊവിഡ് പോസിറ്റീവ് ആയവരോട് ദയവ് ചെയ്ത് അല്പം സിംപതി, അഥവാ മനസ്സലിവ് കാണിക്കണം. ഭയം കൊണ്ട് നമ്മളൊന്നും നേടിയിട്ടില്ല. ധൈര്യത്തോടെ നമുക്ക് പടപൊരുതാം- സുമലത പറഞ്ഞു.

    സുമലത വീഡിയോ

    English summary
    Sumalatha about her experience as a COVID19 patient
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X