twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ കഥാപാത്രങ്ങള്‍ക്കും നെഗറ്റീവ് ഷെയ്ഡ്; നിഗൂഢത ഉണര്‍ത്തി വെയിന്റെ'അപ്പന്‍', മിനിമല്‍ പോസ്റ്റര്‍ പുറത്ത്..

    |

    സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ്പന്‍. സിനിമയുടെ മിനിമല്‍ പോസ്റ്റ് പുറത്ത്. കഥാപാത്രങ്ങളുടെ മുഖം ഒന്നും കാണിക്കാതെ ചിത്രത്തിലെ എന്തോ ഒരു പ്രധാനപെട്ട കഥാസന്ദര്‍ഭത്തെ വിശദീകരിക്കുന്ന വ്യത്യസ്തമായ ഡിസൈന്‍ പോസ്റ്റര്‍ ആണ് എത്തിയിരിക്കുന്നത്.

    Appan

    അരക്ക് കീഴെ തളര്‍ച്ച ബാധിച്ച് കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നില്‍ക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് അപ്പന്‍ സിനിമയുടെ ഇതിവൃത്തം.

    സിനിമ കണ്ടതിന് ശേഷം മമ്മൂക്ക പറഞ്ഞത്, ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍ സംവിധായകന്‍ പറയുന്നുസിനിമ കണ്ടതിന് ശേഷം മമ്മൂക്ക പറഞ്ഞത്, ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍ സംവിധായകന്‍ പറയുന്നു

    ഈ ഒരു ഇതിവൃത്തതോട് ചേര്‍ന്ന് നില്‍ക്കുന്ന മിനിമല്‍ പോസ്റ്ററില്‍ കെട്ടി തൂക്കി ഇട്ടിരിക്കുന്ന ഒരു വടത്തില്‍ പിടിച്ച് ഉയര്‍ത്തെഴുനേല്‍ക്കുന്ന ഒരു വ്യക്തിയുടെ ഒരു കയ്യും അതുപോലെ കെട്ടി തൂക്കി ഇട്ടിരിക്കുന്ന വടവും പ്രതീകാത്മമായി കാണിച്ചിരിക്കുന്നു.

    പൊതുവേ ഇത്തരം സിനിമകളില്‍ ഏറ്റവും നെഗറ്റീവ് ഷെയ്ഡ് ഉള്ള, കുടുംബത്തിന് അങ്ങേയറ്റം ശല്യമായ ഒരു അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രം തന്നെ ചെയ്യുന്ന അലന്‍സിയറുടെത്. സണ്ണി വെയ്നും ഗ്രെയ്‌സ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും ചെയ്യുന്നു.

    ഫഹദ് സിനിമ പരാജയപ്പെട്ടതില്‍ വിഷമമില്ല, നിരാശപ്പെടുത്തിയത് ആ ആസിഫ് ചിത്രംഫഹദ് സിനിമ പരാജയപ്പെട്ടതില്‍ വിഷമമില്ല, നിരാശപ്പെടുത്തിയത് ആ ആസിഫ് ചിത്രം

    പൗളി വത്സന്‍ അലന്‍സിയറുടെ ഭാര്യയുടെ വേഷത്തിലെത്തും. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയോര കര്‍ഷകരുടെ പശ്ചാത്തലത്തിലാണ്. തൊടുപുഴയില്‍ ചിത്രീകരിച്ച അപ്പനില്‍ രാധിക രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്.

    2 സംസ്ഥാന അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ച പ്രജേഷ് സെന്നിന്റെ 'വെള്ളം' സിനിമക്ക് ശേഷം ജോസ്‌കുട്ടി മഠത്തില്‍ രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെയും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു.

    സംവിധായകന്‍ മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. പപ്പു ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിനായി അന്‍വര്‍ അലി ഒരുക്കിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

    കലാസംവിധാനം: കൃപേഷ് അയ്യപ്പന്‍കുട്ടി, ചമയം: റോണക്‌സ് സേവിയര്‍. ടൈറ്റില്‍: ഷിന്റോ, ഡിസൈന്‍സ്; മുവീ റിപ്പബ്ലിക്, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍. പ്രൊഫഷണല്‍.

    Read more about: sunny wayne
    English summary
    Sunny Wayne Movie Appan Minimal Poster Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X