»   » രണ്ടാം ഭാഗങ്ങളുമായി മൂന്നാം അങ്കത്തിനൊരുങ്ങി സുരേഷ് ഗോപി??? അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍!!!

രണ്ടാം ഭാഗങ്ങളുമായി മൂന്നാം അങ്കത്തിനൊരുങ്ങി സുരേഷ് ഗോപി??? അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ തിളങ്ങി നിന്ന താരമാണ് സുരേഷ് ഗോപി. സഹതാരമായും വില്ലനായും സിനിമയില്‍ സജീവമായി നിന്ന് സുരേഷ് ഗോപി പിന്നീട് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്  ഉയരുന്നതും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എത്തുകയുമായിരുന്നു. രണ്‍ജി പണിക്കര്‍ ഷാജി കൈലാസ് ചിത്രം ഏകലവ്യനായിരുന്നു സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാറാക്കിയത്.

മലയാള സിനിമയിലെ പോലീസ് വേഷങ്ങള്‍ സുരേഷ് ഗോപിക്ക് വേണ്ടി തയ്പ്പിച്ചെടുത്തതു പോലെയായിരുന്നു. നിരവധി പോലീസ് വേഷങ്ങള്‍ അവിസ്മരണീയമാക്കിയ സുരേഷ് ഗോപിക്ക് കരിയറില്‍ പലപ്പോഴും വലിയ ഇടവേളകള്‍ വന്നു. കമ്മീഷണര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ രണ്ടാം വരവ്. വീണ്ടും കരിയറില്‍ ഇടവേള സംഭവിച്ച താരം ഒരു മൂന്നാം വരവിന് ഒരുങ്ങുകയാണ്.

മൂന്നാം വരവ്

സൂപ്പര്‍ താരമായിരുന്ന സുരേഷ് ഗോപി സിനിമയില്‍ നിന്നും അകലം പാലിച്ച് നിന്നത് രണ്ട് തവണയാണ്. നിരവധി കാരണമങ്ങളായിരുന്നു ഈ ഇടവേളകള്‍ക്ക് പിന്നിലുണ്ടായിരുന്നത്. ഇപ്പോഴിതാ മൂന്നാം തവണ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സുരേഷ് ഗോപി.

രണ്ടാം ഭാഗവുമായി രണ്ടാം വരവ്

സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കത്തി നിന്ന് സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ക്ക് വന്‍ തിരിച്ചടി കിട്ടിയ കാലമായിരുന്നു 2000ത്തിന്റെ തുടക്കം. പിന്നീട് സുരേഷ് ഗോപി ശക്തമായ ഒരു തിരിച്ച് വരവ് നടത്തിയത് 2005ല്‍ പുറത്തിറങ്ങിയ ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെയായിരുന്നു. സൂപ്പര്‍ ഹിറ്റായിരുന്ന കമ്മീഷണറിന്റെ രണ്ടാം ഭാഗമായിരുന്നു ഭരത്ചന്ദ്രന്‍ ഐപിഎസ്.

വീണ്ടും ഇടവേള

2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പിന്നീട് സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു സുരേഷ് ഗോപി. ബിജെപിയുടെ എംപിയായി രാജ്യസഭയിലെത്തിയതോടെ സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.

മൂന്ന് രണ്ടാം ഭാഗങ്ങളുമായി മൂന്നാം വരവ്

ഇപ്പോഴിതാ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നിന്ന രണ്ട് വര്‍ഷത്തിന് ശേഷം ഒരു മൂന്നാം വരവിന് ഒരുങ്ങുമ്പോള്‍ കാത്തിരിക്കുന്നത് മൂന്ന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ച്ചകളാണ്. ലേലം, ചിന്താമണി കൊലക്കേസ്, ഭരത്ചന്ദ്രന്‍ ഐപിഎസ് എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ആനക്കാട്ടില്‍ ചാക്കോച്ചി

ലേലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചനേയും മകന്‍ ചാക്കോച്ചിയേയും പ്രേക്ഷകര്‍ അത്ര പെട്ടന്ന് മറക്കില്ല. ഇരട്ടച്ചങ്കനായ ആനക്കാട്ടില്‍ ചാക്കോച്ചിയായിട്ടാണ് തന്റെ മൂന്നാം അങ്കത്തിന് സുരേഷ് ഗോപി ഒരുങ്ങുന്നത്. രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്.

കമ്മീഷണര്‍ക്ക് മൂന്നാം ഭാഗം

രണ്ടാം വരവിന് കരുത്തായി മാറിയത് കമ്മീഷണറുടെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസ് ആയിരുന്നു. ഇപ്പോഴിതാ മൂന്നാം വരവില്‍ ഇതിനും തുടര്‍ച്ച ഉണ്ടാകുകയാണ്. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ലിബര്‍ട്ടി ബഷീറാണ്. ഷാജി കൈലാസോ രണ്‍ജി പണിക്കരോ ചിത്രം സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.

ചിന്താമണി കൊലക്കേസ് വീണ്ടും

കൊടും കുറ്റവാളികളെ കോടതിയില്‍ നിന്നും പുഷ്പം പോലെ ഇറക്കിക്കൊണ്ടു വരുന്ന എല്‍കെ എന്ന അഡ്വക്കേറ്റ് ലാല്‍ കൃഷ്ണയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കോടതിക്ക് പുറത്ത് പ്രതികള്‍ക്ക് യഥാര്‍ത്ഥ ശിക്ഷ നല്‍കുന്ന ലാല്‍ കൃഷ്ണ വീണ്ടുമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എകെ സാജന്‍ തിരക്കഥ എഴുതിയ ചിന്താമണി കൊലക്കേസ് സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു.

English summary
Suresh Gopi back again with three super hit movies sequels. The movies are Lelam, Commissioner, Chinthamani Kolacase. Lelam 2 will be go on floors soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam