Don't Miss!
- News
കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
വിശ്വാസ വഞ്ചന, മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്ത സംവിധായകന്റെ കരണത്തടിച്ചു എന്ന് നടി വിചിത്ര
വിചിത്ര എന്ന നടിയെ മലയാള സിനിമയ്ക്ക് അത്ര പരിചിതമില്ല. തമിഴിലെ ഗ്ലാമര്‍ നായികയായിരുന്നു ഒരു കാലത്ത് വിചിത്ര. രണ്ട് സിനിമകളിലൂടെ മലയാളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ നേരിട്ട ദുരനുഭവമാണ് പിന്നീട് മലയാളത്തില്‍ അധികം അഭിനയിക്കാത്തതിന് കാരണം എന്ന് വിചിത്ര പറയുന്നു. തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മലയാള സിനിമയില്‍ താന്‍ വഞ്ചിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിചിത്ര പറഞ്ഞത്.
ഷക്കീല മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സമയമായിരുന്നു അത്. ഒരു മലയാള സിനിമയിലേക്ക് എന്നെ ക്ഷണിച്ചു. എന്നാല്‍ ഷക്കീലയ്ക്ക് താരമൂല്യം അധികമുള്ള സമയമായതിനാല്‍ തന്നെ ഞാന്‍ അഭിനയിച്ചാല്‍ ശ്രദ്ധനേടുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം സംവിധായകനോട് സംസാരിച്ചു. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തു വിജയിപ്പിച്ച ആളാണെന്നായിരുന്നു അയാളുടെ അവകാശ വാദം.

മാന്യമായി മാത്രമേ സിനിമ ചിത്രീകരിയ്ക്കൂ എന്ന് സംവിധായകന് ഉറപ്പു നല്കി. അങ്ങനെ പരീക്ഷ പോലും പൂര്‍ത്തിയാക്കാതെയാണ് സിനിമയുടെ ചിത്രീകരണത്തിനായി പോയത്. ചിത്രീകരണമെല്ലാം പൂര്‍ത്തിയായി ഞാന്‍ തിരിച്ചു വന്ന ശേഷം അയാള്‍ വീണ്ടും വിളിച്ചു. ഒരു കുളി സീനും ബലാത്സംഗ രംഗവും ചിത്രീകരിക്കാനുണ്ടെന്ന് പറഞ്ഞു. മോശമായ രീതിയില്‍ ചിത്രീകരിക്കില്ല എന്ന് പറഞ്ഞ് സമ്മതിച്ച ശേഷം ഞാന്‍ മടങ്ങിയെത്തി അഭിനയിച്ചു പോയി.
എന്നാല്‍ സിനിമയുടെ പോസ്റ്ററില്‍ ബലാത്സംഗ രംഗമാണ് വന്നത്. അത് സഹിച്ചു. എന്നാല്‍ സിനിമ സെന്‍സര്‍ ചെയ്ത് വന്നപ്പോള്‍ സമ്പൂര്‍ണ അഡള്ടസ് ഓണ്‍ലി ചിത്രം. എ സര്‍ട്ടിഫിക്കറ്റ്. എനിക്ക് സങ്കടവും ദേഷ്യവും വന്നു. വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടി. അങ്ങനെ അയാളെ നേരില്‍ ചെന്നു കാണാന്‍ തന്നെ തീരുമാനിച്ചു.
കേരളത്തില്‍ തിരിച്ചെത്തി അയാളെ നേരില്‍ കണ്ടതും കരണത്ത് ഒറ്റയടി വച്ചുകൊടുക്കുകയാണ് ആദ്യം ചെയ്തത്. ഒരുപാട് ചീത്തയും വിളിച്ച ശേഷമാണ് അവിടെ നിന്നും ഇറങ്ങിപ്പോന്നത്. കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നു അതെന്ന് വിചിത്ര പറയുന്നു. ആ മോശം അനുഭവത്തിന് ശേഷവും ഏഴാമിടം, ഗന്ധര്‍വ്വ രാത്രി എന്നീ രണ്ട് മലയാള സിനിമകള്‍ വിചിത്ര ചെയ്തിട്ടുണ്ട്.
Recommended Video
തമിഴില്‍ എസ് പി ബാലസുബ്രഹ്മണ്യം, ശിവാജി ഗണേശന്, രജനികാന്ത്, കമല്‍ ഹസന്, അജിത്ത്, വിജയ് തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിചിത്ര കന്നട സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയിലെ അനുഭവം മറ്റൊരിടത്തും ഉണ്ടായിട്ടില്ല എന്നാണ് നടിയുടെ പക്ഷം.
-
ആദ്യ ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണി ഉണ്ടായിരുന്നു; രണ്ട് വിവാഹങ്ങളെ കുറിച്ചും മീര വാസുദേവന്‍
-
'മംമ്ത ബുദ്ധിക്ക് കളിച്ചു, ഒരു സെക്കൻഡ് മാറിയിരുന്നേൽ കാണാരുന്നു'; മമ്തയ്ക്ക് മാല കെട്ടി കൊടുക്കാൻ പോയ ബോച്ചെ!
-
അജയ് ദേവ്ഗണിനെ വിവാഹം കഴിക്കാൻ ഒരുങ്ങി കരിഷ്മ കപൂർ; വാർത്തകളോട് നടി അന്ന് പ്രതികരിച്ചത് ഇങ്ങനെ!