»   » ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് നായികയായി മാറിയ പ്രിയ പ്രകാശ് വാര്യര്‍, അതിങ്ങനയുമായി!!!

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് നായികയായി മാറിയ പ്രിയ പ്രകാശ് വാര്യര്‍, അതിങ്ങനയുമായി!!!

Posted By: Aswini P
Subscribe to Filmibeat Malayalam

ഇന്റര്‍നാഷണല്‍ ക്രഷ് ആയി മാറിയിരിയ്ക്കുകയാണിപ്പോള്‍ അഡാര്‍ ലവ് സ്‌റ്റോറി എന്ന ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ സംസാരിക്കുന്നത് പ്രിയയെ കുറിച്ച് മാത്രമാണ്. മാണിക്യമലരായ പൂവേ എന്ന പാട്ട് വൈറലായതിന് ശേഷം, ചിത്രത്തിലെ ആദ്യ ടീസറും റിലീസ് ചെയ്തിരുന്നു. അതിലും നിറഞ്ഞ് നില്‍ക്കുന്നത് പ്രിയയും റോഷനും.

വാലന്റൈൻസ് ഡേ യില്‍ അമ്മ പാര്‍വ്വതിയുടെ അഡാറ് ഡയലോഗുമായി കാളിദാസ്! കാമുകന്മാര്‍ക്കുള്ള താങ്ങാണോ?

എന്നാല്‍ ഒമര്‍ ലാലു അഡാര്‍ ലവ് സ്‌റ്റോറിയിലെ നായികയായി ആദ്യം സ്വീകരിച്ചത് മറ്റൊരു നായികയെയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് പ്രിയ പ്രകാശ് വാര്യരെ വിളിച്ചത്. എന്നാല്‍ പ്രിയയുടെ മാനറിസങ്ങള്‍ ഇഷ്ടപ്പെട്ട ഒമര്‍ ലാലു നായികയായി പ്രിയയെ തന്നെ തീരുമാനിക്കുകയായിരുന്നു. അതിപ്പോള്‍ ഇങ്ങനെയൊക്കെ ആകുകയും ചെയ്തു

അഭിനയ മോഹം

കുഞ്ഞുന്നാള് മുതലേ ഒരു നായികയാകണം എന്നായിരുന്നുവത്രെ പ്രിയയുടെ ആഗ്രഹം. അതിന്റെ ഭാഗമായിട്ടാണ് മോഡലിങ് ആരംഭിച്ചത്. അതിലൂടെ സിനിമയില്‍ എത്തുകയായിരുന്നു.

ചങ്ക്‌സിലേക്ക്

ഒമര്‍ ലാലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലെ കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ പ്രിയ ബയോഡാറ്റ അയച്ചിരുന്നുവത്രെ. ഓഡിഷന് പോയപ്പോള്‍ സെലക്ടാകുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പ്ലസ് ടു പരീക്ഷ വന്നതോടെ ചങ്ക്‌സ് പ്രിയയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

അഡാര്‍ ലവ്വിലേക്ക്

പ്ലസ്ടു കഴിഞ്ഞു, ഡിഗ്രിക്ക് ചേര്‍ന്നു. അപ്പോഴാണ് അഡാര്‍ ലവ്വിലേക്കുള്ള കാസ്റ്റിങ് കോള്‍ കണ്ടത്. ഓഡിഷന് പങ്കെടുത്ത് സെലക്ടിയി. എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായട്ടാണ് പ്രിയയെ വിളിച്ചത്.

നായികയായി പ്രമോഷന്‍

സെറ്റിലെത്തിയപ്പോള്‍ പ്രിയയുടെ മാനറിസങ്ങള്‍ സംവിധായകന് ഇഷ്ടപ്പെട്ടു. അങ്ങനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷത്തില്‍ നിന്ന് നായിക വേഷത്തിലേക്ക് പ്രിയയ്ക്ക് പ്രമോന്‍ കിട്ടുകയായിരുന്നു.

മലയാളി മങ്ക ഐശ്വര്യ റാണി

കോളേജ് പഠനകാലത്താണ് പ്രിയ കൂടുതലും മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന്റെ ഭാഗമായി ഫാഷന്‍ ഷോകളിലൊക്കെ പങ്കെടുത്തു. മലയാളി മങ്ക ഐശ്വര്യ റാണിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അഭിനയത്തിലേക്ക്

മലയാളി മങ്ക ഐശ്വര്യ റാണി ടൈറ്റിലിന് ശേഷം പ്രിയ മോഡലിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്തെത്തിയത്. കടലാസു തോണി എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമായിരുന്നു.

അവസരങ്ങള്‍

ഇപ്പോള്‍ പാട്ടും ടീസറുമൊക്കെ വൈറലായതോടെ ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമെല്ലാം ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്ന് പ്രിയ പറയുന്നു. എന്നാല്‍ അഡാര്‍ ലവ് റിലീസാകുന്നത് വരെ മറ്റൊരു ചിത്രം ഏറ്റെടുക്കില്ല എന്നാണ് പ്രിയയുടെ തീരുമാനം.

English summary
The journey of Priya Prakash Varrier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam