For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക വീണ്ടും മിന്നിച്ചു! വിദേശത്ത് നിന്നുമുള്ള 2 റെക്കോര്‍ഡും ഇക്ക സ്വന്തമാക്കി, പിന്നിൽ പ്രണവ്

  |

  കഴിഞ്ഞ വര്‍ഷം ഒരുപാട് ഹിറ്റ് സിനിമകള്‍ ഉണ്ടായിരന്നെങ്കിലും 2018 അക്കാര്യത്തില്‍ പിന്നിലായിരുന്നു. പുതിയ വര്‍ഷം തുടങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് തിയറ്ററുകളിലും ബോക്‌സോഫീസിലും വലിയ ചലനമുണ്ടാക്കിയ സിനിമകള്‍ പിറന്നത്. ഇനി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തരംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

  ഇത്തവണ ഓണം മമ്മൂക്കയ്ക്ക് തന്നെ! മഴ വില്ലനായതോടെ, കായംകുളം കൊച്ചുണ്ണിയും പടയോട്ടവും റിലീസ് മാറ്റി!

  കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെത്തിയ മാസ്റ്റര്‍പീസ്, ആ്ട 2 മുതല്‍ വിദേശത്ത് നിന്നും നിലവില്‍ വലിയ കളക്ഷന്‍ നേടിയ പട്ടികയില്‍ ആറ് സിനിമകളാണുള്ളത്. പ്രധാനപ്പെട്ട കാര്യം ലിസ്റ്റിലുള്ള രണ്ട് സിനിമകളും മമ്മൂട്ടിയുടെതാണെന്നുള്ളതാണ്. മറ്റ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

  അബ്രഹാമിന്റെ സന്തതികള്‍

  അബ്രഹാമിന്റെ സന്തതികള്‍

  ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ നാലാമത്തെ സിനിമയായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയത്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ പോലീസ് സ്റ്റോറിയും ഫാമിലി സെന്റിമെന്റ്സും ഒരു പോലെയുള്ള ഒരു ക്ലീന്‍ ത്രില്ലറായിരുന്നു. ഏറെ കാലത്തിന് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാറിന് കിട്ടിയ ബ്ലോക്്ബസ്റ്റര്‍ മൂവിയാണിത്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കിയത്. ജൂണ്‍ പതിനാറിന് റിലീസ് ചെയ്ത ചിത്രം വിദേശത്ത് നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ്. 11.7 കോടിയാണ് സിനിമയ്ക്ക് അവിടെ നിന്നും ലഭിച്ചിരിക്കുന്ന കളക്ഷന്‍.

  സുഡാനി ഫ്രം നൈജീരിയ

  സുഡാനി ഫ്രം നൈജീരിയ

  കഴിഞ്ഞ വര്‍ഷം സിനിമ സംവിധാനം ചെയ്ത് ഞെട്ടിച്ച സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പ്രേമത്തെയാണ് ഇതിവൃത്തമാക്കിയത്. നൈജീരിയക്കാരന്‍ സാമുവല്‍ അബിയോളാ റോബിന്‍സണായിരുന്നു ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം. സിനിമയിലെ മറ്റ് താരങ്ങളും താരങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തിയ സുഡാനി ഫ്രം നൈജീരിയയാണ് വിദേശത്ത് നിന്നും റെക്കോര്‍ഡ് തുക സ്വന്തമാക്കിയ രണ്ടാമത്തെ സിനിമ. 9.1 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷന്‍.

   ആദി

  ആദി

  രാജാവിന്റെ മകനായി പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയായിരുന്നു ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു റിലീസിനെത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്ന ആദി ആണ് ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ മൂവി. പാര്‍ക്കൗര്‍ വിദ്യയിലൂടെ മികവുറ്റ ആക്ഷന്‍ രംഗങ്ങളിലൂടെയാണ് പ്രണവ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായത്. ബോക്സോഫീസിലും മിന്നുന്ന പ്രകടനം നടത്തിയ ആദി വിദേശത്തും നല്ല അഭിപ്രായം നേടിയിരുന്നു. 6.9 കോടിയായിരുന്നു ആദിയ്ക്ക് വിദേശത്ത് നിന്നും ലഭിച്ചിരുന്നത്.

  ആട് 2

  ആട് 2

  മിഥുന്‍ മാനുവല്‍ തോമസ്, ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ആടിന്റെ രണ്ടാം ഭാഗമായ ആട് 2 കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് മുന്നോടിയാണ് റിലീസിനെത്തിയത്. ഒപ്പം നിരവധി സിനിമകളുടെ റിലീസ് ഉണ്ടായിരുന്നെങ്കിലും ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ആട് 2 കാഴ്ച വെച്ചത്. വിദേശത്ത് നിന്നും 6.3 കോടി നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ആടിന് മൂന്നാം ഭാഗം ത്രിഡിയില്‍ വരാന്‍ പോവുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളെ കടത്തിവെട്ടുന്ന തരത്തിലായിരിക്കും ആട് 3 എത്തുക.

  മാസ്റ്റര്‍പീസ്

  മാസ്റ്റര്‍പീസ്

  കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് എത്തിയ മമ്മൂട്ടിച്ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടി, അജയ് വാസുദേവ് കൂട്ടുക്കെട്ടിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. കേരള ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ചിത്രം വിദേശത്തും നല്ല പ്രകടനമായിരുന്നു. 5.7 കോടിയായിരുന്നു സിനിമയ്ക്ക് അവിടങ്ങളില്‍ നിന്നും ലഭിച്ച തുക.

  കൂടെ

  കൂടെ

  ബാംഗ്ലൂര്‍ ഡെയിസിന് സേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി, രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ജൂലൈ പതിനാലിനാണ് റിലീസ് ചെയ്തത്. ഗംഭീര തുടക്കം ലഭിച്ച സിനിമ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്സിലടക്കം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ഒരു കോടി ക്ലബ്ബിലെത്തിയിരുന്നു. വിദേശത്ത് നിന്നും 5.3 കോടി നേടിയ സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. മറ്റൊരു റെക്കോര്‍ഡിലേക്കെത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് സൂചന.

  English summary
  Top 6 Malayalam Movies Overseas Grossers in 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X