»   » ആരാധകരെ നിരാശപ്പെടുത്താതെ ടൊവിനോ തോമസ്, 2017 ല്‍ അഞ്ച് ചിത്രങ്ങള്‍, എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം!

ആരാധകരെ നിരാശപ്പെടുത്താതെ ടൊവിനോ തോമസ്, 2017 ല്‍ അഞ്ച് ചിത്രങ്ങള്‍, എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം!

Posted By:
Subscribe to Filmibeat Malayalam
2017 ടോവിനോയുടെ വർഷം | filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി മുന്നേറുകയാണ് ടൊവിനോ തോമസ്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ അഞ്ച് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 2017 ല്‍ അഞ്ച് സിനിമകളിലാണ് താരം അഭിനയിച്ചത്. ആരാധകരെ സംതൃപ്തിപ്പെടുത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

12 വര്‍ഷത്തിന് ശേഷം മമ്മൂട്ടി നായകനായി തമിഴ് ചിത്രം, മാസല്ല ഇനി ക്ലാസ്, പേരന്‍പിന് അപൂര്‍വ്വ നേട്ടം!

സുപ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ് ലണ്ടനിലാണ്, മനോഹരമായ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനമാണ് ടൊവിനോ തോമസ് കാഴ്ച വെച്ചത്. വ്യത്യസ്തമാര്‍ന്ന അഞ്ച് കഥാപാത്രങ്ങളെയാണ് താരം 2017ല്‍ അവതരിപ്പിച്ചത്. മുന്‍നിര താരങ്ങളിലൊരാളായി മാറിയ ടൊവിനോയെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അഭിനയിക്കുകയാണ്. 2017 ല്‍ ടൊവിനോ അഭിനയിച്ച ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ഒന്നിനൊന്ന് വ്യത്യസ്തമായ അഞ്ച് സിനിമകള്‍

വ്യത്യസ്തതയുടെ കാര്യത്തില്‍ മറ്റ് താരങ്ങള്‍ക്ക് ടൊവിനോ തോമസിനെ മാതൃകയാക്കാം. അത്രയ്ക്കും മികച്ച രീതിയിലാണ് താരം സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ആരാധകരും ഇക്കാര്യം സമ്മതിക്കും. എസ്ര, ഒരു മെക്‌സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങി അഞ്ച് സിനിമകളിലാണ് താരം കഴിഞ്ഞ വര്‍ഷം അഭിനയിച്ചത്.

പൃഥ്വിരാജിനൊപ്പം എസ്രയില്‍

പൃഥ്വിരാജ് നായകനായെത്തിയ എസ്രയിലൂടെയാണ് ടൊവിനോ തോമസ് 2017 ന് തുടക്കമിട്ടത്. പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ താരം വേഷമിട്ടത്. കരിയറില്‍ ആദ്യമായാണ് താരം പോലീസ് വേഷത്തിലെത്തിയത്. കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് താരം സിനിമ പൂര്‍ത്തിയാക്കിയത്.

ഒരു മെക്‌സിക്കന്‍ അപാരത

കോളേജ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ സിനിമയായ ഒരു മെക്‌സിക്കന്‍ അപാരതയായിരുന്നു ടൊവിനോയുടേതായി എത്തിയ രണ്ടാമത്തെ സിനിമ. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തില്‍ ടൊവിനോയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗോദയെ എങ്ങനെ മറക്കും?

2017 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായ ഗോദയെ അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. ആഞ്ജനേയന്‍ എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ടൊവിനോയുടെ കരിയറിലെ മറ്റൊരു വിജയ ചിത്രമാണ് ഗോദയെന്ന് നിസംശയം പറയാം.

തരംഗത്തിലെ പപ്പന്‍

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗത്തില്‍ സസ്‌പെന്‍ഷനിലായ ട്രാഫിക് പോലീസുകാരനായാണ് ടൊവിനോ വേഷമിട്ടത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത രീതിയിലൂടെ സഞ്ചരിച്ച ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

മായാനദി മുന്നേറുകയാണ്

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ മായാനദി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. മാത്തനെന്ന കഥാപാത്രമായാണ് താരം എത്തിയത്.

English summary
Tovino Thomas’s 2017: A Prosperous Year for The Actor & The Star In Him!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X