For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മൊട്ടയടിപ്പിച്ചു, ഇന്ന് ബാത്ത് ടബ്ബിലെ കുസൃതി! ടൊവിനോയ്‌ക്കൊപ്പം താരപുത്രിയുടെ കുറുമ്പ്, കാണൂ

  |
  ടൊവിനോയ്‌ക്കൊപ്പം മകളുടെ കുറുമ്പ് വൈറൽ | Filmibeat Malayalam

  ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മികച്ച താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ എബിസിഡി എന്ന സിനിമയിലെ വില്ലന്‍ വേഷമായിരുന്നു ടൊവിനോയെ ശ്രദ്ധേയനാക്കിയത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു ടൊവിനോ എത്തിയത്.

  ബിഗ് ബോസ് സീസണ്‍ 2 വില്‍ വമ്പന്മാർ! നടി മാലാ പാര്‍വ്വതിയുമുണ്ട്? താന്‍ അക്കാര്യം അറിഞ്ഞില്ലെന്ന് നടി

  അച്ഛന്റെ നായികയ്‌ക്കൊപ്പം മകന്‍ അഭിനയിക്കുന്നു! താരപുത്രന്‍ കാളിദാസ് ജയറാം ചുമ്മാ വന്നതല്ല!

  ഇപ്പോള്‍ നായകവേഷം നന്നായി കൈകാര്യം ചെയ്യുന്ന ടൊവിനോ സോഷ്യല്‍ മീഡിയയിലും താരമാണ്. എന്ത് കാര്യം ഉണ്ടെങ്കിലും തന്റെ ആരാധകരോടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാന്‍ മടിയില്ലാത്ത താരമാണ് ടൊവിനോ. സിനിമയില്‍ തിരക്കുകള്‍ ഉണ്ടെങ്കിലും കുടുംബം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളുവെന്ന് പലപ്പോഴും താരം തെളിയിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ ഇസയ്‌ക്കൊപ്പമുള്ള താരത്തിന്റെ കുസൃതിയാണ് വൈറലാവുന്നത്.

  കെ പി ഉമ്മര്‍ എന്ന മലയാളസിനിമയിലെ സുന്ദരനായ വില്ലന്‍

  ടൊവിനോയുടെ കുടുംബം

  ടൊവിനോയുടെ കുടുംബം

  സിനിമയിലെത്തിയതിന് പിന്നാലെയായിരുന്നു ഏറെ കാലമായി പ്രണയത്തിലായിരുന്ന ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കിയത്. പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു. 2014 ഒക്ടോബര്‍ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. കഴിഞ്ഞ ദിവസം ഇരുവരും നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

  മകളും സ്റ്റാറാണ്..

  മകളും സ്റ്റാറാണ്..

  2016 ലാണ് ടൊവിനോ-ലിഡിയ ദമ്പതികള്‍ക്ക് ഇസ എന്നൊരു മാലാഖകുഞ്ഞ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ പോലെ ടൊവിനോയുടെ മകള്‍ ഇസയും സ്റ്റാറാണ്. പൊതുചടങ്ങിലും മറ്റും പങ്കെടുക്കാനെത്തിയ ഇസയുടെ കുസൃതികള്‍ വീഡിയോ രൂപത്തില്‍ വൈറലായിരുന്നു. ഒരു മെക്‌സിക്കന്‍ അപാരതയുടെ നൂറാം ദിനാഘോഷത്തിലായിരുന്നു പപ്പയ്‌ക്കൊപ്പം വേദിയില്‍ ഇസയുടെ കുസൃതികള്‍ പ്രേക്ഷകര്‍ കണ്ടത്. പുരസ്‌കാരം വാങ്ങാന്‍ പോയ ടൊവിനോയ്ക്ക് പിന്നാലെ ഇസയും വേദിയിലെത്തുകയായിരുന്നു. ഇസയെ തടയാന്‍ അമ്മ ശ്രമിച്ചിരുന്നെങ്കിലും ഒരു രക്ഷയുമില്ലായിരുന്നു. ഒടുവില്‍ ടൊവിനോ തന്നെ അങ്ങോട്ട് കയറ്റി വിടാന്‍ പറയുകയായിരുന്നു. വേദിയിലെത്തിയതിന് ശേഷമാണ് ഇസ തന്റെ ക്യൂട്ട്‌നെസ് പുറത്തെടുത്തത്. ഇതോടെ കുറുമ്പത്തി ഇസയ്ക്കും ഫാന്‍സ് ഉണ്ടാവുകയായിരുന്നു.

  ഇസയുടെ കൂട്ടുകാരന്‍

  കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ളൊരു ചിത്രം ടൊവിനോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത് ടബ്ബില്‍ ചിരിച്ചോണ്ടിരിക്കുന്ന ടൊവിനോയും മകളുമാണ് ചിത്രത്തിലുള്ളത്. ഒറ്റ നോട്ടത്തില്‍ എല്ലാവര്‍ക്കും വാത്സല്യം തോന്നുന്ന ഫോട്ടോ അതിവേഗമായിരുന്നു വൈറലായി മാറിയത്. ടൊവിനോ തോമസ് ഇസയുടെ ഫ്രണ്ട് ആയപ്പോള്‍ എന്ന തലക്കെട്ടോട് കൂടിയായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ഡോട്ടര്‍ ലവ്, ഫോംബാത്ത്, ഡാഡ് ലൈഫ്, ക്രേസിനസ് ഓവര്‍ലോഡ്, ക്രേസിനസ് ഈസ് ഹാപ്പിനെസ് തുടങ്ങി ഹാഷ് ടാഗുകളും ഫോട്ടോയ്‌ക്കൊപ്പം ടൊവിനോ കൊടുത്തിരുന്നു.

   ഇസമോളുടെ നേര്‍ച്ചകള്‍

  ഇസമോളുടെ നേര്‍ച്ചകള്‍

  അച്ഛന്റെ സിനിമ ഹിറ്റാവാന്‍ വേണ്ടി ഇസ മൊട്ടയടിച്ച് നേര്‍ച്ച നേര്‍ന്നിരുന്നു. ഫാമിലി സെന്റിമെന്റ്‌സ് കിട്ടാന്‍ വേണ്ടി ടോവിനോ തോമസിന്റെ സൈക്കളോജിക്കല്‍ മൂവ് എന്ന് പറഞ്ഞ് താരം തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നത്. 'സ്വന്തം അച്ഛന്‍ നായകനായി അഭിനയിക്കുന്ന പടങ്ങള്‍ ഒക്കെ സൂപ്പര്‍ ഹിറ്റ് ആവാന്‍ വേളാങ്കണ്ണി പള്ളിയില്‍ നേര്‍ച്ച നേര്‍ന്ന് മൊട്ടയടിച്ച കുഞ്ഞാവ' Proud of you my girl! എന്നും പറഞ്ഞായിരുന്നു ഫോട്ടോ എത്തിയത്.

  English summary
  Tovino Thomas shared adorable picture with daughter Issa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X