For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നത്തെ വില്ലനെ സ്‌നേഹിച്ച് വിവാഹം കഴിച്ച വാണി വിശ്വനാഥ്! മഞ്ജു വാര്യരെ വിളിക്കാറുണ്ടെന്നും നടി

  |

  മലയാള സിനിമയുടെ ആക്ഷന്‍ നായികയാണ് വാണി വിശ്വനാഥ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ടും ഗുണ്ടകളെ ഇടിച്ച് വീഴ്ത്തുന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയതോടെയുമാണ് വാണി വിശ്വനാഥിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നത്. ഒരു കാലത്ത് മലയാളത്തില്‍ സജീവ സാന്നിധ്യമായിരുന്ന നടി നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നു.

  സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് അഭിനയിച്ചതോടെയായിരുന്നു ബാബുരാജും വാണിയും പ്രണയത്തിലാവുന്നത്. 2002 ലായിരുന്നു ഇവരുടെ വിവാഹം. സിനിമയിലേക്ക് തിരികെ വന്നില്ലെങ്കിലും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് നടി. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയാണ് വാണി വിശ്വനാഥ്.

  തെലുങ്കില്‍ മൂന്നാല് സിനിമ ചെയ്ത ശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നോക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ സാഹചര്യം. ഇവിടെ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. തമാശകള്‍ പറയുന്നു. അവിടെ എന്റെ ഭക്ഷണം കാരവനില്‍ പോയിരുന്നായിരുന്നു കഴിക്കുക. പക്ഷേ ഇവിടെ എല്ലാവരും ഒറ്റ ടീമായിരുന്നു. ആദ്യത്തെ ദിവസം ഒന്ന് പകച്ച് പോയെങ്കിലും രണ്ടാമത്തെ ദിവസം തൊട്ട് ഫുള്‍ പൊളിയായിരുന്നു. ഇത്രയും എന്‍ജോയ് ചെയ്ത് അഭിനയിച്ച ഒരു സിനിമ വേറെയില്ല.

  സംവിധായകന്‍ സിദ്ദിഖ് സാറ് ഫുള്‍ കഥയാണ് എന്നോട് പറഞ്ഞ് കേള്‍പ്പിച്ചത്. ശരിക്കും സിനിമ കാണുന്ന അതേ അനുഭവമായിരുന്നു അത്. അതുകൊണ്ട് തന്നെ ഒന്നിലും കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നില്ല. ആക്ഷന്‍ പറയേണ്ട താമസമേയുള്ളു ചെയ്യാന്‍. ഇന്നസെന്റ് ചേട്ടനായിരുന്നു ആ സെറ്റിലെ ഹീറോ. എല്ലാത്തിലും ഒരു തമാശ കണ്ടെത്തും. ഞാന്‍ വന്ന് ആദ്യ ദിവസങ്ങളിലൊന്നും ആള് എന്നോട് അത്രയും ഫ്രീയായിരുന്നില്ല. ഒരുപക്ഷേ നമ്മുടെ ക്യാരക്ടര്‍ എങ്ങനെയാണെന്നൊക്കെ അറിയാത്തത് കൊണ്ടാകും. ഒരിക്കല്‍ സെറ്റില്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ വന്നു.

  ബിജു മേനോന്‍ ഭാവിയില്‍ സൂപ്പര്‍ഹിറ്റ് നടനാകുമെന്ന് അന്നേ ഞങ്ങള്‍ക്ക് അറിയാമാ യിരുന്നു. അത്രയും പെര്‍ഫോമന്‍സായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഇറങ്ങുന്ന സിനിമകളെല്ലാം ഞാന്‍ തിയേറ്ററില്‍ പോയി കാണാറുണ്ട്. എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. പക്ഷേ അന്നത്തെ ആ ടീം ആയിട്ട് സൗഹൃദം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. അതെന്റെ ഭാഗത്തെ മിസ്‌റ്റേക്ക് ആണ്. കാരണം അറുപത് എഴുപത് ദിവസം നമ്മള്‍ എല്ലാവരും ഒരേ കുടുംബം പോലെ കഴിയും. പാക്കപ്പ് ആയാല്‍ പിന്നെ ഞാന്‍ കോണ്‍ടാക്ടുകളൊന്നും മെയിന്‍ന്റൈന്‍ ചെയ്യില്ല. അങ്ങനെ നഷ്ടമായ എത്രയോ സൗഹൃദങ്ങളുണ്ട്. ഹിറ്റ്‌ലറില്‍ അഭിനയിക്കുമ്പോള്‍ ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സൗഹൃദങ്ങളില്‍ ഇടയ്‌ക്കെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മഞ്ജുവുമായിട്ടാണ്.

  English summary
  Vani Viswanath Recalled Her Movies With Innocent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X