For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരസ്യമായി എന്റെ യൂണിഫോം ഉയർത്തി നോക്കിയിട്ടുണ്ട്, വേദന നിറഞ്ഞ ബാല്യത്തെ കുറിച്ച് മോഡൽ ദീപ്തി കല്യാണി

  |

  പ്രമുഖ മാസികയായ വനിതയുടെ കവർ ഗേളായി പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണി മലയാളികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നർത്തകിയും മോഡലുമായ കല്യാണി സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത തന്റെ ജീവിത കഥ വെളിപ്പെടുത്തുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാർപെറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന തന്റെ ജീവിത കഥ താരം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് പറഞ്ഞത്.

  ഇന്ദ്രജ എന്നല്ല പേര്, സംവിധായകനല്ല ആ മാറ്റത്തിന് പിന്നിൽ, യഥാർത്ഥ പേര് വെളിപ്പെടുത്തി നടി...

  വളരെ വേദന നിറഞ്ഞ ബാല്യമായിരുന്നു തന്റേതെന്നാണ് ദീപ്തി കല്യാണി പറയുന്നത്. പെൺകുട്ടികൾക്കൊപ്പം സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന തന്റെ യൂണിഫോം പരസ്യമായി ആളുകൾ ഉയർത്തി നോക്കിയിട്ടുണ്ടെന്നാണ് താരം റെഡ് കാർപെറ്റിൽ പറഞ്ഞു. കൂടാതെ കൂട്ടുകാരുടെ പരിഹാസം കൊണ്ട് എട്ടൻ തന്നെ തല്ലുമായിരുന്നുവെന്നു ദീപ്തി കല്യാണി പറയുന്നുണ്ട്.

  ശ്രുതി രജനികാന്തും ചക്കപ്പഴത്തിൽ നിന്ന് പിൻമാറുന്നോ, പോകുന്നത് മറ്റൊരു വലിയ അവസരത്തിലേയ്ക്കെന്ന് സൂചന...

  എലിസബത്തിനോടൊപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, സന്തോഷ വാർത്ത ഉടൻ, ആശംസയുമായി ആരാധകർ

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ''ബാല്യം വളരെ വേദനകൾ നിറഞ്ഞതായിരുന്നു. എന്റെ സ്ത്രൈനത കണ്ടു ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു. സ്കൂളിൽ പോകുമ്പോൾ പരസ്യമായി എന്റെ യൂണിഫോം പൊക്കി നോക്കിയിട്ടുണ്ട് . നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ എന്നും വീട്ടിൽ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി കല്യാണി അഭിമുഖത്തിൽ പറയുന്നു.

  എന്നെപ്പറ്റി കൂട്ടുകാർ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടൻ വീട്ടിൽ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാൻ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നതും. ബാംഗളൂരിൽ എത്തിയതോടെ പൂർണമായി സ്ത്രീയായി മാറുവാൻ തീരുമാനിച്ചു . അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്സ് വർക്ക് ചെയുക വരെ ചെയ്തുവെന്നും ദീപ്തി കല്യാണി പറയുന്നു.

  സെക്സ് വർക്ക് ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും താരം പറയുന്നണ്ട്. എനിക്ക് പൂർണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സർജറിയായിരുന്നു. അതിനായി പണം സമ്പാദിക്കാൻ എല്ലാ വഴികളും നോക്കി. പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്സ് വർക്കുമൊക്കെ ചെയ്തത്. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാൻ സർജറി ചെയ്തു, ഇപ്പോൾ ഞാൻ ഒരു പൂർണ്ണ സ്ത്രീ ആണ്," താരം പറഞ്ഞു.

  സർജറിയ്ക്ക് ശേഷം ജീവിതം മാറിയെന്നും ദീപ്തി കല്യാണി പറയുന്നു. വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടുകാർ തന്നെ സ്വീകരിച്ചു .മാഗസിനിൽ കവർ ഗേൾ ആയതിനു ശേഷമാണ് ഇത് സംഭവിച്ചത്. എന്റെ വീട്ടുകാർ എന്നെ സ്വീകരിച്ചു. ഒന്നുകിൽ ആണായി ഈ വീട്ടിൽ താമസിക്കുക ഇല്ലെങ്കിൽ പെണ്ണായി ജീവിക്കുക എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ഏട്ടനോട് ഞാൻ ചോദിച്ചു, 'ഞാൻ ഇപ്പോൾ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ?'. എന്ന്. അന്ന് ഏട്ടന്‌‍ എൻരെ കാലിൽ വീണു കരഞ്ഞുവെന്നും ദീപ്തി പറയുന്നു.

  Recommended Video

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  തുടക്കത്തിൽ ഏറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു എങ്കിലും ഇപ്പോൾ ജീവിതം സന്തോഷങ്ങൾ നിറഞ്ഞതാണ്. ആറ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും ആദ്യമായി താൻ നായിക വേഷത്തിൽ എത്തുന്ന സിനിമയുടെ പണിപ്പുരയിലാണ്. ദീപ്തിയെപ്പോലെയുള്ള വ്യക്തികൾ സമൂഹത്തിനു വലിയ പ്രചോദനമാണ് എന്ന് അവതാരക സ്വാസിക വിജയ് പറയുന്നു . ഷോയിൽ ഒരു ഉഗ്രൻ നൃത്തവും താരം കാഴ്ചവെച്ചിരുന്നു.

  Read more about: model
  English summary
  Vanitha Magazine Cover Girl Deepthi Kalyani Opens Up About Her Childhood And Past
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X