»   » വീണ്ടും ലിസ ഹൊറര്‍ സിനിമകളുടെ മാസ്റ്റര്‍.. അതിഭാവുകത്വമില്ലാതെ പേടിപ്പിച്ച ലിസ

വീണ്ടും ലിസ ഹൊറര്‍ സിനിമകളുടെ മാസ്റ്റര്‍.. അതിഭാവുകത്വമില്ലാതെ പേടിപ്പിച്ച ലിസ

By Athira V. Augustine
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഹൊറര്‍ സിനിമകള്‍ എന്നുമൊരു ഹരം തന്നെയായിരുന്നു. മനുഷ്യജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്തതും എന്നാല്‍ ഉണ്ടെന്ന് പലരും പറഞ്ഞ് കേട്ടതുമായ കഥകള്‍ ഹൊറര്‍ മൂവീസിലൂടെ കാണാന്‍ കഴിയും. ഓരോ സീന്‍ കഴിയുമ്പോഴും അടുത്തതെന്താണെന്ന ആകാംക്ഷയും ജനിപ്പിച്ചാല്‍ മാത്രമേ പ്രേക്ഷകമനസിലേക്ക് ഹൊറര്‍ ചിത്രത്തിന് കടക്കാന്‍ കഴിയൂ. ഹൊറര്‍ ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച സിനിമയാണ് ലിസ. ആദ്യ ചിത്രം വിജയകരമായതിന് ശേഷം വീണ്ടും ലിസ എന്ന ചിത്രത്തിലേത്ത് എത്തി. ആദ്യ കഥയുമായി ബന്ധമില്ലെങ്കിലും വീണ്ടും ലിസ പ്രേക്ഷകനെ ഭയപ്പെടുത്തുക തന്നെ ചെയ്തു. ലിസ എടുത്തതിനാല്‍ ബേബി എന്ന സംവിധായകന്‍ ലിസ ബേബി എന്ന് പില്‍ക്കാലത്ത് അറിയപ്പെടുകയും ചെയ്തു.

  തന്നോട് കാണിച്ചത് ക്രൂരത!! ചതി പറ്റിയെന്ന പരാതിയുമായി യുവനടി യോഗത്തിൽ, പിന്നിൽ ബാബുരാജ്....

  1987ലാണ് വീണ്ടും ലിസ പ്രേക്ഷകരെ ഭയപ്പെടുത്താനെത്തിയത്. മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഹൊറര്‍ മൂവികള്‍ നിരവധി മലയാള സിനിമയില്‍ ഉണ്ടായി. പക്ഷേ, ലിസയും വീണ്ടും ലിസയും പ്രേക്ഷകനെ സ്വാധീനിച്ചതിന്‍റത്ര ഒരു സിനിമയും ഉണ്ടായിട്ടില്ല. ശരിക്ക് പറഞ്ഞാല്‍ ഹൊറര്‍ സിനിമകളുടെ പാഠപുസ്തകം തന്നെയാണ് വീണ്ടും ലിസ.

  veendumliza

  നിഴല്‍ഗള്‍ രവി, ജയരേഖ,മനോരമ,ശാരി, ഇന്നസെന്‍റ്, ബാബു ആന്‍റണി, കമലേഷ്,ജഗദീഷ് തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. വളരെ സ്വാഭാവികമായി എത്ര സിംപിളായി കഥ പറയാമോ അത്രയും ലളിതമായി പ്രേക്ഷക മനസിലേക്ക് ലിസ കടന്നിരുന്നു. ഒന്നു മാത്രം ചിന്തിച്ചാല്‍ മതി മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും വീണ്ടും ലിസ കാണുമ്പോള്‍ ഒരു സീന്‍ പോലും നമ്മളില്‍ അരോചകം ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. അത്രയേറെ ശ്രദ്ധയോടെയാണ് രണ്ടാം ലിസയെ ബേബി അവതരിപ്പിച്ചിരിക്കുന്നത്.

  veendum lisa

  ക്ഷേത്ര ദര്‍ശനം നടത്തുന്ന ഗോമതിയുടെ മകളുടെ പാദസരം കളഞ്ഞുപോകുകയും സരസ്വതി എന്ന പെണ്‍കുട്ടി അത് തിരികെ നല്‍കുന്ന സീനിലാണ് സിനിമ തുടങ്ങുന്നത്. പാദസരം വീണു കിടക്കുന്ന സീന്‍ മുതല്‍ ആകാംക്ഷയിലാണ് പ്രേക്ഷകന്‍ അന്ന് തിയേറ്ററില്‍ ഇരുന്നിട്ടുണ്ടാവുക. പ്രേതം, യക്ഷി ,ബാധ എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ സാധാരണ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളത് അല്ലെങ്കില്‍ ഇന്നത്തെ തലമുറക്ക് പരിചിതമുള്ളത് വെള്ളസാരിയുടുത്ത് പാട്ട് പാടി നടക്കുന്ന, അല്ലെങ്കില്‍ മനുഷ്യന് സാധ്യമല്ലാത്ത വലിയ മായാജാലങ്ങള്‍ കാണിക്കുന്ന രീതികളാണ്. അതില്‍ തന്നെ അടുത്ത കാലത്തിറങ്ങിയ ഹൊറര്‍ സിനിമകളൊക്കെ ഒരേ രീതിയിലാണ് മലയാളിയുടെ തിയേറ്ററിലേക്ക് എത്തിയത്. കൗതുകം തോന്നുന്ന യക്ഷികളൊന്നും അടുത്തകാലത്ത് മലയാളിയുടെ ഉറക്കം കെടുത്തിയിട്ടില്ലെന്ന് തന്നെ പറയാം.

  veendum liza

  ഒറ്റനോട്ടത്തില്‍ തന്നെ സത്യസന്ധയായ സരസ്വതിയെ ഗോമതിക്ക് ഇഷ്ടപ്പെടുകയും അവരുടെ മകനായ കല്യാണിന് വിവാഹം ആലോചിക്കുകയും ചെയ്യുന്നു. ഹണിമൂണ്‍ ട്രിപ്പിന് പോകുന്നത് വരെ സിനിമയില്‍ പേടിപ്പെടുത്തുന്ന യാതൊന്നും ഇല്ല. എവിടെ യക്ഷി, എന്നാ യക്ഷി വരാത്തെ എന്നൊക്കെ ചിന്തിച്ച് ആകുലപ്പെട്ടിരിക്കുന്നവരുടെ മുന്നിലേക്ക് രൂപമില്ലാതെ ശബ്ദത്തിന്‍റെ രൂപത്തിലാണ് യക്ഷി എത്തുന്നത്. നായകനും നായികയും ഹണിമൂണ്‍ ആഘോഷിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്ന മറ്റെന്തോ ശക്തി അവിടെയുണ്ടെന്ന് വല്ലാത്ത മുരള്‍ച്ചയുടെ രൂപത്തിലാണ് നമ്മളെ അറിയിക്കുന്നത്. വളരെ പതിയെ പ്രേക്ഷനിലേക്ക് പേടി ഉണ്ടാക്കുന്ന ആ മുരള്‍ച്ച നായകനെയും നായികയെയും അപ്പോള്‍ സ്പര്‍ശിക്കുന്നുമില്ല. ഊട്ടിയിലെ വലിയ ബംഗ്ലാവില്‍ പിന്നീട് സരസ്വതിയെന്ന സത്യസന്ധയായ അടക്കവും ഒതുക്കവും ഉള്ള നാടന്‍ പെണ്‍കുട്ടി പതിയെപ്പതിയെ മാറുകയാണ്. വീട്ടുകാരുടെ മുന്നില്‍ അവള്‍ അഹങ്കാരിയും നിഷേധിയും മോഡേണുമായി മാറി വെറുപ്പ് സമ്പാദിക്കുകയാണ്. സരസ്വതിയുടെ മാറ്റങ്ങള്‍ എന്താണെന്ന് അറിയാതെ കുഴങ്ങുന്ന വീട്ടുകാരും ഭര്‍ത്താവും അവളെ വെറുക്കുന്നു. അതേസമയം അവളില്‍ ലിസയെന്ന പ്രേതം കയറിയതാണ് കാരണം എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനും സംവിധായകന് കഴിഞ്ഞു.

  വൈറലായ 'കുരുതി മോക്ഷം' സിനിമയിലേക്ക് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' ഞെട്ടിക്കാനുള്ള വരവാണ്..

  അതുകൊണ്ടാണ് അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷ പ്രേക്ഷകനിലുണ്ടാകുന്നതും. നായകന് വിവാഹത്തിന് മുന്നേ ഉണ്ടായ കാമുകി എന്തോ കാരണത്താല്‍ പ്രേതമായി വന്നതാണെന്ന് സിനിമയുടെ പകുതി കഴിയുമ്പോള്‍ തന്നെ മനസിലാകുന്നുണ്ടെങ്കിലും ഭയം മനസിലുണ്ടാക്കാന്‍ സംവിധായകന്‍ വലിയ ഇന്ദ്രജാലങ്ങളൊന്നും കാണിച്ചില്ല. ടെക്നോളജി ഇന്നത്തെയത്ര വികസിച്ചിട്ടില്ലെങ്കിലും ആവശ്യം വേണ്ട വികൃതമായ രൂപമാറ്റവും എല്ലാം കൃത്യമായി കൊണ്ടുവന്ന് ഭയപ്പെടുത്താന്‍ കഴിഞ്ഞു . അത് വെറും ക്ഷണികമായ ഭയമല്ലതാനും എപ്പോള്‍ ഓര്‍മിച്ചാലും അത്തരം ഓരോ സീനുകളും മനസിലേക്ക് ഭയത്തിന്‍റെ മേമ്പൊടിയോടെ കടന്നു വരും. ലണ്ടനില്‍ പരിചയപ്പെട്ട കാമുകിയായ ലിസ നാട്ടിലെത്തിയപ്പോള്‍ കാമുകന്‍റെ സുഹൃത്തുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുകയും അതിന്‍റെ പ്രതികാരം വീട്ടുകയും ചെയ്യുന്നതാണ് പ്രമേയം. ഓരോ കൊലപാതകവും വലിയ ഞെട്ടലൊന്നും പ്രേക്ഷനില്‍ ഉണ്ടാക്കുന്നില്ലെങ്കിലും ഹൊറര്‍ സിനിമകളില്‍ ഇത്തരം പ്രതികാര കൊലപാതകങ്ങള്‍ അനിവാര്യമാണ്.

  English summary
  veendum liza-master of horror thrillers

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more