twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുരുവായ ബാലചന്ദ്ര മേനോൻ എന്റെ ആദ്യ സിനിമയിൽ സ്വന്തം പേരിൽ തിരക്കഥ നൽകിയില്ല, കാരണം പറഞ്ഞ് വിജി തമ്പി

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച സിനിമകൾ നൽകിയ സംവിധായകനാണ് വിജി തമ്പി. 28 ൽ പരം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകൻ കമലിനോടൊപ്പമാണ് സിനിമാ ജീവിതം തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളാണിവർ. കമലിന്റെ അസോസിയേറ്റായി പ്രവർത്തിക്കുമ്പോഴാണ് ആദ്യമായി സിനിമ ലഭിക്കുന്നത്. നടനും സംവിധായകനും തിരക്കഥകൃത്തുമായ ബാലചന്ദ്ര മേനോന്റെ ശിഷ്യനായിരുന്നു വിജി തമ്പി.

    ഓണം ഇങ്ങെത്തി; തനി മലയാളി ലുക്കിൽ ആരതി സോജൻ

    ഒരു അത്ഭുതമാണെന്ന് ആരാധകർ; ക്യാൻസർ ചികിത്സയ്ക്കിടയിലും ജീവിതം ആഘോഷമാക്കി നടി ശിവാനിഒരു അത്ഭുതമാണെന്ന് ആരാധകർ; ക്യാൻസർ ചികിത്സയ്ക്കിടയിലും ജീവിതം ആഘോഷമാക്കി നടി ശിവാനി

    ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിൽ ഗുരുവായ ബാലചന്ദ്രമേനോൻ നൽകിയ സഹായത്തെ കുറിച്ച് തുറന്ന് പറയുകയാണ് വിജി തമ്പി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ഓർമകൾ പങ്കുവെച്ച് കൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ചിത്രം കൈവിട്ട് പോയപ്പോൾ സഹായിച്ചത് ബാലചന്ദ്ര മേനോൻ ആണെന്നാണ് വിജി തമ്പി പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

    അനൂപ് അന്ന് നൽകിയ വാക്ക് പാലിച്ചു, പറഞ്ഞത് പോലെ മണിക്കുട്ടനും കൂടെയുണ്ട്, ആശംസകളുമായി ആരാധകര്‍അനൂപ് അന്ന് നൽകിയ വാക്ക് പാലിച്ചു, പറഞ്ഞത് പോലെ മണിക്കുട്ടനും കൂടെയുണ്ട്, ആശംസകളുമായി ആരാധകര്‍

    ബാലചന്ദ്ര മേനോനോടൊപ്പം

    കോളേജ് കാലം കഴിഞ്ഞിട്ടാണ് സിനിമയിലേയ്ക്ക് പൂർണ്ണമായി ഇറങ്ങുന്നത്. തുടക്കത്തിൽ വീട്ടിൽ എതിർപ്പുകളുണ്ടായിരുന്നു. ആദ്യം ചെറിയ രണ്ട് ചിത്രങ്ങളിൽ വർക്ക് ചെയ്തു. എന്നിട്ടാണ് ബാലചന്ദ്ര മേനോന്റെ ഒപ്പം സിനിമ ചെയ്യുന്നത്. അന്ന് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു ബാലചന്ദ്ര മേനോൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വൺമാൻഷോ ആണ്. അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് ബാലചന്ദ്രമേനോന്റെ കൂടെ സിനിമ ചെയ്യുന്നത്.

    കമലിനോടൊപ്പം അസോസിയേറ്റായി

    പ്രശ്നം ഗുരുതരം എന്ന ചിത്രം മുതൽ അച്ചുവേട്ടന്റെ വീട് വരെ അദ്ദേഹത്തിനോടൊപ്പം സംവിധാനസഹായിയായി വർക്ക് ചെയ്തിട്ടുണ്ട്. തന്റെ അടുത്താണ് സുഹൃത്തായിരുന്നു സംവിധായകൻ കമൽ. ഞങ്ങൾ ഒരുമിച്ചായിരുന്നു ഈ വഴി മാത്രം എന്ന ചിത്രത്തിൽ സഹസംവിധായകനായി വർക്ക് ചെയ്തത്. ഞങ്ങൾ തമ്മിൽ ഒരു തീരുമാനമുണ്ടായിരുന്നു ആര് ആദ്യം സിനിമ ചെയ്താലും മറ്റെയാൾ അസിസ്റ്റന്റ് ആയി ജോലി ചെയ്യുമെന്ന്. കമൽ ആയിരുന്നു ആദ്യം സിനിമ ചെയ്തത്. മിഴിനീർപൂക്കളായിരുന്നു ആദ്യ ചിത്രം. പിന്നീട് ഉണ്ണികളെ ഒരു കഥ പറയാം സിനിമ ചെയ്തു. ഇവയിൽ രണ്ടിലും ഞാൻ അസോസിയേറ്റായി വർക്ക് ചെയ്തിരുന്നു.

    ബാലചന്ദ്ര മേനോൻ ഞെട്ടിച്ചു

    ഈ സമയത്താണ് ഒരു സിനിമ സംവിധാനം ചെയ്യാനുളള അവസരം ലഭിക്കുന്നത്. മോഹൻലാലിനെ വെച്ചായിരുന്നു സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഞാൻ എന്റെ ഗുരുവായ ബാലചന്ദ്രമേനോനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം എന്നെ അനുഗ്രഹിച്ചു. കമൽ ആ സമയത്ത് മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. നല്ല അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ സിനിമ നടന്നില്ല. സാമ്പത്തിക പ്രശ്നം കാരണം സിനിമ മുടങ്ങി പോകുകയായിരുന്നു. വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. ആസമയത്താണ് ബാലചന്ദ്രമേനോൻ സാർ എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന്റ സിനിമ സംവിധാനം ചെയ്യാൻ തരുകയായിരുന്നു. ശരിക്കും ഞെട്ടിപ്പോയി നിമിഷമായിരുന്നു അതെന്നും വിജി തമ്പി അഭിമുഖത്തിൽ പറഞ്ഞു.

     തിരിക്കഥയിൽ പേര് വെച്ചില്ല

    ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളാണ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന ചിത്രം നിർമ്മിച്ചത്. ബാലചന്ദ്രമേനോൻ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയതും പ്രധാന കഥാപാത്രത്തെ അഭിനയിച്ചതും. എന്നാൽ അദ്ദേഹം തിരക്കഥയിൽ സ്വന്തം പേര് വെച്ചില്ല. കാരണം തന്റെ പേര് വെച്ചാൽ തമ്പി എന്ന സംവിധായകനെ ആരും ശ്രദ്ധിക്കില്ല. ബാലചന്ദ്രമേനോന്റെ സിനിമയിൽ മറ്റൊരാളുടെ പേര് എന്ന് മാത്രമേ വരുകയുള്ളു. അതുകൊണ്ട് അത് വേണ്ട എന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു. ഫേക്ക് പേരിലാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്. മൂന്ന് ഡോവിഡ് മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഗുരുവിനോടൊപ്പം ആദ്യ ചിത്രം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. ബാലചന്ദ്ര മേനോൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ ചിത്രമെന്നും വിജി തമ്പി പറയുന്നു.

    ഞങ്ങൾക്ക് പറയാനുള്ളത്

    ബാലചന്ദ്രമേനോന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

    Recommended Video

    ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

    കടപ്പാട്; വീഡിയോ

    Read more about: viji thampi balachandra menon
    English summary
    Viji Thampi Opens Up How Balachandra Menon Helped Him During His Debut Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X