»   » കൈവിട്ടു പോയ മണികിലുക്കം! കലാഭവന്‍ മണി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 48 വയസ്, വിനയന്‍ പറയുന്നതിങ്ങനെ..

കൈവിട്ടു പോയ മണികിലുക്കം! കലാഭവന്‍ മണി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 48 വയസ്, വിനയന്‍ പറയുന്നതിങ്ങനെ..

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ മണികിലുക്കം നിലച്ചിട്ട് രണ്ട് വര്‍ഷമാവാന്‍ പോവുകയാണ്. 2016 മാര്‍ച്ചിലായിരുന്നു മണി മരണത്തിന് കീഴടങ്ങിയത്. അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കില്‍ ഇന്ന് നാല്‍പ്പത്തി എട്ടാമതു ജന്മദിനം ആഘോഷിക്കുമായിരുന്നു. മണിയുടെ ജന്മദിനം സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി സംവിധായകന്‍ വിനയന്‍ എത്തിയിരിക്കുകയാണ്.

ആരവവും ആവേശവും മാത്രം... ആട് 2 ഒരു പരാജയമായിരുന്നോ? റിവ്യൂ വായിക്കാം...

മണിയുടെ ജന്മദിനവും അകാലത്തില്‍ പൊലിഞ്ഞു പോയ ആ കലാകാരന്റെ ചരമദിനവും സിനിമാക്കാരും, മിമിക്രി കലാകാരന്മാരും, നാടന്‍ പാട്ടിനെ സ്‌നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് വിനയന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

വിനയന്‍ പറയുന്നതിങ്ങനെ..


കലാഭവന്‍ മണിയുടെ നാല്‍പ്പത്തി എട്ടാമതു ജന്മദിനമാണിന്ന്. മണിയുടെ ജന്മദിനവും അകാലത്തില്‍ പൊലിഞ്ഞു പോയ ആ കലാകാരന്റെ ചരമദിനവും സിനിമാക്കാരും, മിമിക്രി കലാകാരന്മാരും, നാടന്‍ പാട്ടിനേ സ്‌നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കാരണം.. മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്.

മണി ഒരു സഹായിയായിരുന്നു..


അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആ കഷ്ടപ്പാടു തുറന്നു പറയുവാനും ദാരിദ്രൃം അനുഭവിക്കുന്നവരെ ഇരുചെവി അറിയാതെ അകമഴിഞ്ഞ് സഹായിക്കാനും കാണിച്ച മനസ്സും മണിയുടെ മാത്രം പ്രത്യേകതയായിരുന്നു.

കൈവിട്ടു പോയ മണികിലുക്കം

ഒടുവില്‍ അകാലത്തില്‍ മണിക്കു ജീവിതം കൈവിട്ടു പോയി എങ്കിലും, കലാഭവന്‍ മണിയുടെ വളര്‍ച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിട പറയലും ഒക്കെ അത്യന്തം ജിജ്ഞാസാ പരമായ ഏടുകളാണ്.

മണിയുടെ ഓര്‍മ്മയ്ക്കായി


ജീവിച്ചിരുന്നപ്പോള്‍ ഒരു നിലയിലും വേണ്ടത്ര അംഗീകാരം കിട്ടാതെ അവഗണിക്കപ്പെട്ട മണിക്ക് മരണശേഷം എന്നും നിലനില്‍ക്കുന്ന ഒരോര്‍മ്മയായി, ഒരു കൊച്ചു സ്മാരകമായി മാറും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊള്ളുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചലച്ചിത്രമെന്നു ഞാന്‍ കരുതുന്നു..

ചാലക്കുടിക്കാരന്‍ ചങ്ങാതി

മണിയുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ജീവിതകഥ അല്ല


മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായി നിര്‍മ്മിക്കുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' കലാഭവന്‍ മണിയുടെ ബയോപിക് അല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആദാരമാക്കിയുള്ള കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും സംവിധായകന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Vinayan remembering Kalabhavan Mani's birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X