For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ശങ്കറിനെ ഒതുക്കിയതായിരുന്നോ? അന്ന് നായകനായിരുന്നപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ച് നടന്‍ പറയുന്നതിങ്ങനെ

  |

  മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മുന്‍പ് മലയാള സിനിമയുടെ പ്രണയ നായകനായി വാഴ്ത്തപ്പെട്ട നടനാണ് ശങ്കര്‍. തൊണ്ണൂറുകളില്‍ സൂപ്പര്‍ നായകനായിരുന്നെങ്കില്‍ ഇന്ന് സിനിമകളില്‍ നിന്നെല്ലാം മാറിയ ശങ്കറെയാണ് കാണാന്‍ സാധിക്കുക. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം മുതലിങ്ങോട്ടാണ് ശങ്കറിന്റെ നാളുകള്‍ തുടങ്ങുന്നത്.

  എന്നാല്‍ ശരിക്കും താനൊരു പ്രണയനായകനായി മുദ്രകുത്തപ്പെടുകയായിരുന്നുവെന്നാണ് ശങ്കര്‍ പറയുന്നത്. സിനിമയില്‍ ആരെങ്കിലും ഒതുക്കാന്‍ നോക്കിയതാണോ, വര്‍ഷങ്ങളോളം ഇടവേള വരാനുണ്ടായ കാരണം ഇതിനെല്ലാമുള്ള മറുപടി നടന്‍ തന്നെ പറയുകയാണ്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

  Also Read: കരഞ്ഞോണ്ട് ഇറങ്ങി പോയി, വഴക്ക് കൂടിയത് ഫാസിലുമായി; ഡബ്ബിങ് സ്റ്റുഡിയോയിലെ പ്രശ്നത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

  മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഹിറ്റായതിന് ശേഷമാണ് തന്നെ തേടി പ്രണയനായക വേഷങ്ങള്‍ വന്നതെന്നാണ് ശങ്കര്‍ പറയുന്നത്. 'അക്കാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായതോടെ ആളുകള്‍ക്കിടയില്‍ ഞാന്‍ റൊമാന്റിക് ഹീറോയായി. സത്യം പറഞ്ഞാല്‍ പ്രണയ ചിത്രങ്ങളിലെ നായകനായി മുദ്രക്കുത്തപ്പെട്ടതാണ് എന്റെ കരിയറിനെ ദോഷമായി ബാധിച്ചത്. അന്നൊരു പോലീസ് ഓഫീസറുടെ വേഷത്തിനായി മുടി വെട്ടിയതിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടതായി പോലും വന്നു.

  Also Read: അലന്‍സിയറിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയോ? ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിനെ കുറിച്ച് നടി സ്വാസിക

  ഒരു നടന്‍ എത്ര മാത്രം ടൈപ്പ് ചെയ്യപ്പെട്ടു എന്നതിന്റെ ഉദാഹരണമായിരുന്നു അത്. യഥാര്‍ഥ്യത്തില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് എന്നെ പുറകോട്ടാക്കിയത്. അങ്ങനെയാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. പ്രണയനായകനില്‍ നിന്നും വഴി മാറാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. മാറ്റത്തിന് വേണ്ടി നായകനായ ഞാന്‍ വില്ലനായി അഭിനയിച്ചു. എങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല'.

  മോഹന്‍ലാല്‍ വില്ലനായി എത്തിയതിന് ശേഷം നായകനായ ശങ്കര്‍ മലയാള സിനിമയില്‍ നിന്നും ഒതുക്കപ്പെടുകയായിരുന്നോന്ന് ചോദിച്ചാല്‍ 'ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. എല്ലാം എന്റെ സമയദോഷമാണ്. തലവരയില്‍ ഞാന്‍ വിശ്വസിക്കാറുണ്ട്. 1983 മുതല്‍ 1986 വരെയുള്ള നാല് വര്‍ഷം കൊണ്ട് 26 സിനിമകളില്‍ നായകനായി അഭിനയിച്ചു. പക്ഷേ എന്റെ സമയദോഷമെന്നേ പറയാന്‍ സാധിക്കു'.

  '1993 ല്‍ അമേരിക്കയിലേക്ക് പോയതാണ് ശങ്കറെന്ന നടന്റെ കരിയറില്‍ നീണ്ടൊരു ഇടവേള ഉണ്ടാവാന്‍ കാരണം. തിരിച്ച് വന്നതിന് ശേഷം ആക്ഷന്‍ ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അത് വിജയിച്ചില്ല. അപ്പോഴെക്കും ഇന്‍ഡസ്ട്രിയുടെ സ്വഭാവം തന്നെ മാറിയിരുന്നു. നാല് വര്‍ഷമാണ് സിനിമയില്‍ നിന്നും ഞാന്‍ മാറിയത്. ഇതെന്റെ കരിയറിനെ ശരിക്കും പ്രതികൂലമായി ബാധിച്ചുവെന്ന്' ശങ്കര്‍ പറയുന്നു.

  കുടുംബസമേതം താന്‍ യുകെ യിലാണെന്നാണ് ശങ്കര്‍ പറയുന്നത്. ഭാര്യ കലാമണ്ഡലം ചിത്രലക്ഷ്മിയാണ്. നര്‍ത്തകി കൂടിയായ ഭാര്യ അവിടെ പതിനാലോളം നൃത്ത വിദ്യാലയങ്ങള്‍ നടത്തി വരുന്നു. മകള്‍ ദിവ്യ യുഎസിലാണെന്നും അഭിമുഖത്തിനിടെ ശങ്കര്‍ പറയുന്നത്.

  നാല്‍പ്പത്തിരണ്ട് വര്‍ഷം മുന്‍പുള്ളത് മുതല്‍ ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ സിനിമ അടിമുടി മറിയെന്നാണ് ശങ്കര്‍ പറയുന്നത്. 'തൊണ്ണൂറുകളില്‍ സംവിധായകന്‍ സിനിമയിലേക്ക് വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാറില്ലായിരുന്നു. അന്ന് കഥാപാത്രത്തിന്റെ സ്വഭാവമെന്താണെന്നും അറിയില്ല. ഇന്ന് കാര്യങ്ങള്‍ അതില്‍ നിന്നൊക്കെ മാറിയെന്നാണ്', ശങ്കര്‍ പറയുന്നത്.

  Read more about: shankar ശങ്കര്‍
  English summary
  Viral: Actor Shankar Reveals Type Casting After His Movie Get Huge Response. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X